ബിജെപി മണിപ്പുരിനെ കലാപഭൂമിയാക്കി : മല്ലികാര്‍ജുന്‍ ഖാര്‍ഗെ

മണിപ്പുര്‍ കലാപത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയേയും ബി.ജെ.പിയേയും രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. കലാപം നിയന്ത്രണവിധേയമാക്കാന്‍, കഴിവുകെട്ട മുഖ്യമന്ത്രിയെ പുറത്താക്കണമെന്ന ആവശ്യവും ഖാര്‍ഗെ ഉന്നയിച്ചു. സംസ്ഥാനത്തെ ബി.ജെ.പി. കലാപ ഭൂമിയാക്കിയെന്നും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ ആക്രമണം കലാപകാരികള്‍ ആയുധമാക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. 147 ദിവസമായി മണിപ്പുര്‍ ജനത അനുഭവിക്കുകയാണ്, എന്നാല്‍ പ്രധാനമന്ത്രി മോദിക്ക് സംസ്ഥാനം സന്ദര്‍ശിക്കാന്‍ സമയമില്ല. ആക്രമണത്തില്‍ വിദ്യാര്‍ഥികള്‍ ഇരയാക്കപ്പെടുന്നതിന്റെ ഭീകരമായ ദൃശ്യങ്ങള്‍ രാജ്യത്തെ ഒരിക്കല്‍ക്കൂടി ഞെട്ടിച്ചിരിക്കുന്നുവെന്നും ഖാര്‍ഗെ എക്‌സില്‍ കുറിച്ചു. ജൂലായ് ആറിന് കാണാതായ…

Read More

സംഘർഷം: മണിപ്പുരിൽ അഞ്ച് ദിവസത്തേക്ക് ഇന്റർനെറ്റ് റദ്ദാക്കി

മണിപ്പുരിൽ വീണ്ടും ഇന്റർനെറ്റ് റദ്ദാക്കി. സംഘർഷം കണക്കിലെടുത്താണ് അഞ്ച് ദിവസത്തേക്ക് ഇന്റർനെറ്റ് റദ്ദാക്കിയത്. രണ്ട് വിദ്യാർഥികൾ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് വീണ്ടും സംഘർഷം വ്യാപിക്കാൻ തുടങ്ങിയത്. വിദ്യാർഥികൾ തെരുവിൽ പ്രക്ഷോഭം സംഘടിപ്പിക്കുകയും മുഖ്യമന്ത്രി എൻ. ബിരേൻ സിങ്ങിന്റെ വസതിയിലേക്കു മാർച്ച് നടത്തുകയും ചെയ്തു. പ്രതിഷേധക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. നിരവധിപ്പേർക്കു പരുക്കേറ്റു. സ്‌കൂളുകൾ ഇന്ന് അടച്ചിടും. ജൂലൈയിലാണ് 20 വയസ്സുള്ള ആൺകുട്ടിയെയും 17 വയസ്സുള്ള പെൺകുട്ടിയെയും കാണാതായത്. ആയുധധാരികളായവർക്കൊപ്പം ഇവർ നിൽക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. പിന്നീട് ഇവരെ…

Read More

മണിപ്പൂരിൽ നിന്ന് കാണാതായ രണ്ട് കുട്ടികൾ കൊല്ലപ്പെട്ടു; കുട്ടികൾ മരിച്ച് കിടക്കുന്ന ചിത്രങ്ങൾ പുറത്ത്

മണിപ്പൂരിൽ നിന്ന് കാണാതായ രണ്ട് വിദ്യാർത്ഥികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. 17 ഉം 20 ഉം വയസുള്ള വിദ്യാർത്ഥികളെ കഴിഞ്ഞ ജൂലൈയിലാണ് കാണാതായത്. മെയ്തെയ് വിഭാഗക്കാരായ ഈ കുട്ടികൾ മരിച്ചു കിടക്കുന്നതിന്റെ ചിത്രങ്ങളും പുറത്തു വന്നിട്ടുണ്ട്. കേസ് സിബിഐ അന്വേഷിക്കുന്നതിനിടെയാണ് മരിച്ചെന്ന സ്ഥിരീകരണമായത്. ഹിജാം ലിന്തോയ്ഗാമ്പി ഫിജാം ഹെംജിത്ത് എന്നിവരാണ് കൊല്ലപ്പെട്ടത്. അതേ സമയം, മണിപ്പൂരിൽ നാലു മാസമായി തുടരുന്ന ഇന്‍റർനെറ്റ് നിരോധനം കഴിഞ്ഞ ദിവസം നീക്കിയിരുന്നു. മൊബൈൽ ഇൻറർനെറ്റ് അടക്കം പുനസ്ഥാപിച്ചു. ആക്രമസംഭവങ്ങൾ കുറഞ്ഞെന്നും, സാധാരണ നിലയിലേക്ക്…

Read More

മണിപ്പൂരിൽ ആയുധ ശേഖരം പിടികൂടി സുരക്ഷാ സേന; സംസ്ഥാനത്ത് കർശന ജാഗ്രത

വർഗീയ സംഘർഷം തുടരുന്ന മണിപ്പൂരിൽ വൻതോതിൽ ആയുധശേഖരം സുരക്ഷാസേന പിടികൂടി . മണിപ്പൂരിലെ ചുരാചന്ദ്പൂർ ജില്ലയിൽ നിന്നുമാണ് ആയുധങ്ങളും വെടിക്കോപ്പുകളും യുദ്ധ സാമഗ്രികളും കണ്ടെടുത്തത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഇന്ത്യൻ ആർമി, അസം റൈഫിൾസ്, സെൻട്രൽ ആംഡ് പൊലീസ് ഫോഴ്സ് , മണിപ്പൂർ പൊലീസ് എന്നിവർ സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ആയുധങ്ങൾ കണ്ടെടുക്കാൻ കഴിഞ്ഞത്. ചുരാചന്ദ്പൂർ ജില്ലയിലെ ഖോഡാങ് ഗ്രാമത്തിൽ നിന്നുമാണ് ആയുധശേഖരവും വെടിക്കോപ്പുകളും പിടികൂടിയത്. ആകെ 15 ആയുധങ്ങൾ കണ്ടെടുത്തു. ഇതിൽ 14 മോർട്ടാറുകളും…

Read More

മണിപ്പുർ കലാപത്തെക്കുറിച്ച് റിപ്പോർട്ട്; എഡിറ്റേഴ്‌സ് ഗിൽഡിനെതിരെ കടുത്ത വകുപ്പുകൾ

മണിപ്പുർ കലാപത്തെക്കുറിച്ചു വസ്തുതാന്വേഷണ റിപ്പോർട്ട് പ്രസിദ്ധീകരിച്ച എഡിറ്റേഴ്‌സ് ഗിൽഡിനെതിരെ മണിപ്പുർ പൊലീസ് കേസെടുത്തു. ഐടി ആക്ടിനു പുറമേ വിവിധ വിഭാഗങ്ങൾക്കിടയിൽ സ്പർധയുണ്ടാക്കാൻ ശ്രമിച്ചു, മതവികാരം വ്രണപ്പെടുത്തി തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് എഡിറ്റേഴ്‌സ് ഗിൽഡ് പ്രസിഡന്റ് സീമ മുസ്തഫ, വസ്തുതാന്വേഷണസമിതി അംഗങ്ങളായ സീമ ഗുഹ, ഭരത് ഭൂഷൺ, സഞ്ജയ് കപൂർ എന്നിവർക്കെതിരെ കേസെടുത്തത്. സുപ്രീം കോടതി 8 വർഷം മുൻപു റദ്ദാക്കിയ ഐടി നിയമത്തിലെ 66 എ വകുപ്പും ചുമത്തിയിട്ടുണ്ട്. സർക്കാർ ഏകപക്ഷീയമായി മെയ്‌തെയ് വിഭാഗത്തിനൊപ്പം നിന്നതായും ഇംഫാലിലെ…

Read More

മണിപ്പൂരിൽ വീണ്ടും സംഘർഷം: വെടിവയ്പിൽ രണ്ടുപേർ മരിച്ചു, അഞ്ചു പേർക്ക് പരിക്ക്

വംശീയ സംഘർഷം രൂക്ഷമായ മണിപ്പൂരിൽ വീണ്ടും ഏറ്റുമുട്ടൽ. ചുരാചന്ദ്പൂർ, ബിഷ്ണുപൂർ ജില്ലകളുടെ അതിർത്തിയിൽ സമുദായങ്ങൾ തമ്മിൽ നടന്ന വെടിവയ്പ്പിൽ രണ്ട് പേർ കൂടി കൊല്ലപ്പെട്ടു. സംഭവത്തിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ അഞ്ച് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. കഴിഞ്ഞ 29 നാണ് ഈ മേഖലയിൽ വെടിവയ്പ്പ് ആരംഭിച്ചത്. രണ്ട് വിഭാഗങ്ങൾ തമ്മിൽ ബുധനാഴ്ച ആരംഭിച്ച വെടിവയ്പ്പ് വ്യാഴാഴ്ച പുലർച്ചെവരെ നീണ്ടതായാണ് റിപ്പോർട്ട്. അഞ്ച് പേർക്ക് പരിക്കേറ്റതായും അതിൽ മൂന്ന് പേരെ ചുരാചന്ദ്പൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും…

Read More

സംഘർഷം കെട്ടടങ്ങാതെ മണിപ്പൂർ; കഴിഞ്ഞ ദിവസമുണ്ടായ വെടിവെപ്പിൽ രണ്ട് പേർ കൊല്ലപ്പെട്ടു

മണിപ്പൂരിൽ വീണ്ടും സംഘർഷം. ഇന്നലെയുണ്ടായ വെടിവെപ്പിൽ രണ്ട് പേർ കൊല്ലപ്പെട്ടു .ഏഴു പേർക്ക് പരുക്കേറ്റിട്ടുണ്ട്. ബിഷ്ണുപൂർ- ചുരാചന്ദ്പുർ അതിർത്തിയിൽ രണ്ട് ഇടങ്ങളിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. നെൽപാടത്ത് പണിക്കെത്തിയവർക്ക് നേരെയായിരുന്നു ആക്രമണം ഉണ്ടായത്. സമാധാനം പുന:സ്ഥാപിച്ചുവെന്ന് കേന്ദ്രവും സംസ്ഥാന സർക്കാരും പറയുന്നതിന്റെ അടിസ്ഥാനത്തിലാണ് കർഷകർ വിവിധയിടങ്ങളിൽ പണിക്കിറങ്ങിയത്. എന്നാൽ അക്രമികളുടെ വെടിവെപ്പിൽ രണ്ടു പേർ കൊല്ലപ്പെടുകയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. കഴിഞ്ഞ ദിവസം ബിഷ്ണുപൂര്‍ ജില്ലയില്‍ സംഘര്‍ഷം ഉണ്ടായിരുന്നു. കുകി കലാപകാരികളെന്ന് സംശയിക്കുന്നവര്‍ നടത്തിയ വെടിവയ്പ്പാണിത്. രണ്ട്…

Read More

എംഎൽഎമാർക്ക് പങ്കെടുക്കാൻ കഴിയില്ല; മണിപ്പൂർ നിയമസഭാ സമ്മേളനം മാറ്റി വയ്ക്കണമെന്ന് കുക്കി സംഘടനകൾ

മണിപ്പൂർ നിയമസഭാ സമ്മേളനം മാറ്റിവെയ്ക്കണമെന്ന് കുക്കി സംഘടനകൾ. നാളെ സമ്മേളനം ചേരാനിരിക്കെയാണ് ആവശ്യം ഉയർന്നത്. പത്ത് കുക്കി എംഎൽഎമാർക്ക് പങ്കെടുക്കാൻ കഴിയാത്ത സാഹചര്യത്തിൽ സമ്മേളനം ചേരുന്നതിൽ അർത്ഥമില്ലെന്നാണ് സംഘടനകൾ പറയുന്നത്. അതേസമയം, മണിപ്പൂരിൽ ഇന്നലെയും ആയുധങ്ങൾ കവർന്നതായാണ് റിപ്പോർട്ട്. ഇംഫാലിൽ സുരക്ഷാ ജോലിയിലുണ്ടായിരുന്ന പൊലീസുകാരുടെ ആയുധങ്ങളാണ് കവർന്നത്. അതേസമയം, മണിപ്പൂരിൽ സംഘർഷം തുടരുകയാണ്. ഇന്നലെ ഇംഫാലിന് സമീപമാണ് സംഘർഷമുണ്ടായത്. അഞ്ച് വീടുകൾക്ക് തീയിട്ടു. ഇരുവിഭാഗങ്ങളുടെയും വീടുകൾ കത്തി നശിച്ചു. പൊലീസ് സ്ഥലത്തെത്തി സുരക്ഷ ശക്താമാക്കി. അതിനിടെ മണിപ്പൂരിൽ…

Read More

മണിപ്പൂർ കലാപം; സിബിഐ അന്വേഷിക്കുന്ന കേസുകളുടെ വിചാരണ അസമിലേക്ക് മാറ്റി

മണിപ്പൂർ കലാപവുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷിക്കുന്ന കേസുകളുടെ വിചാരണ അസമിലേക്ക് മാറ്റി സുപ്രീം കോടതി. ന്യായമായ വിചാരണനടപടികൾ ഉറപ്പാക്കാനാണ് ഈ നടപടിയെന്ന് കോടതി വ്യക്തമാക്കി. വിചാരണയ്ക്കായി ജഡ്ജിമാരെ നിയമിക്കാൻ ഗുവാഹത്തി ഹൈക്കോടതിക്ക് സുപ്രീം കോടതി നിർദ്ദേശം നൽകി മണിപ്പൂരിലെ നിലവിലെ സാഹചര്യവും കേസിൽ നീതീ ഉറപ്പാക്കാൻ ന്യായമായ വിചാരണനടപടികൾ വേണമെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി. വിചാരണനടപടികൾക്കായി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിനേയും സെഷൻസ് ജഡ്ജിമാരെയും നിയമിക്കാൻ ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസിനോടാണ് സുപ്രീം കോടതി നിർദ്ദേശം നൽകിയത്….

Read More

ഏഴ് വയസുകാരനെ അമ്മയ്ക്കും ബന്ധുവിനുമൊപ്പം ആംബുലൻസിലിട്ട് ചുട്ടുകൊന്ന സംഭവം; കേസ് അന്വേഷണം സിബിഐക്ക്

മണിപ്പൂർ കലാപത്തിൽ ഏഴ് വയസ്സുകാരനെ അമ്മക്കും ബന്ധുവിനുമൊപ്പം ആംബുലൻസിലിട്ട് ചുട്ടുകൊന്ന കേസ് സിബിഐക്ക് കൈമാറി. ഈ കേസടക്കം 20 കലാപ കേസുകളാണ് സിബിഐ അന്വേഷിക്കുന്നത്. വെസ്റ്റ് ഇംഫാലിൽ ജൂൺ നാലിലാണ് സംഭവം ഉണ്ടായത്. വെടിയേറ്റ കുട്ടിയുമായി അമ്മയും ബന്ധുവും ആംബുലൻസിൽ ആശുപത്രിയിലേക്ക് പോകുമ്പോൾ കലാപകാരികൾ ആക്രമിക്കുകയായിരുന്നു. പൊലീസ് നോക്കി നിൽക്കേയാണ് കലാപകാരികൾ ആക്രമണം നടത്തിയത്. മണിപ്പൂർ കലാപം അന്വേഷിക്കുന്ന സംഘം സിബിഐ വിപുലീകരിച്ചിരുന്നു.മുപ്പത് ഉദ്യോഗസ്ഥരെ കൂടി സംഘത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കലാപവുമായി ബന്ധപ്പെട്ട കേസുകള്‍ അന്വേഷിക്കുന്നതിന് 53 അംഗ…

Read More