മണിപ്പുരിൽ വീണ്ടും സംഘർഷം: അക്രമത്തിൽ മൂന്നുപേർ കൊല്ലപ്പെട്ടു

മണിപ്പുരിൽ വീണ്ടം സംഘർഷം. ഗിരിബാം ജില്ലയിലാണ് സംഭവം. അക്രമത്തിൽ മൂന്നുപേർ കൊല്ലപ്പെട്ടതായി ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ദിവസം ബിഷ്ണുപുരിൽ റോക്കറ്റാക്രമണത്തിൽ വയോധികൻ കൊല്ലപ്പെടുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തതിന് പിന്നാലെയാണ് വീണ്ടും അനിഷ്ടസംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കലാപകാരികൾ ഗ്രാമത്തിൽ പ്രവേശിച്ച് ഒരാളെ കൊലപ്പെടുത്തിയതിന് പിന്നാലെയാണ് സംഘർഷാവസ്ഥ ഉടലെടുത്തതെന്നും മരണസംഖ്യ ഇനിയുമുയരുമെന്നും സുരക്ഷാസേനാ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു. വംശീയ സംഘട്ടനത്തിന്റെ ഭാഗമായിരുന്നു കൊലപാതകം. പ്രദേശത്ത് വെടിവെപ്പ് തുടരുകയാണെന്നും കുക്കി, മെയ്തി വിഭാഗങ്ങളിൽ നിന്നുള്ളവരാണ്…

Read More

കുകി വിഭാഗത്തിൽ നിന്ന് ഒരു എംഎൽഎ പോലും ഇല്ല ; മണിപ്പൂർ നിയമസഭാ സമ്മേളനം ആരംഭിച്ചു

കുകി സോമി വിഭാഗത്തിൽ നിന്നുള്ള ഒറ്റ എംഎൽഎമാരുടെ സാന്നിധ്യം പോലുമില്ലാതെ മണിപ്പൂർ നിയമ സഭാ സമ്മേളനം ആരംഭിച്ചു. കഴിഞ്ഞ വർഷം സംസ്ഥാനത്ത് പൊട്ടിപ്പുറപ്പെട്ട കലാപത്തിന് ശേഷമുള്ള മൂന്നാമത്തെ സമ്മേളനമാണ് ബുധനാഴ്ച ആരംഭിച്ചത്. ഓഗസ്റ്റ് 12 വരെയാണ് 60 അംഗ നിയമസഭയുടെ സമ്മേളനം നടക്കുന്നത്.10 എംഎൽഎമാരാണ് കുകി സോമി വിഭാഗങ്ങളിൽ നിന്നുള്ളത്. ബുധനാഴ്ച 2024-25 വർഷത്തേക്കുള്ള സംസ്ഥാന ബഡ്ജറ്റ് അവതരിപ്പിക്കുമ്പോൾ കുകി, സോമി വിഭാഗങ്ങളിൽ നിന്നുള്ള എംഎൽഎമാരുടെ അസാന്നിധ്യമാണ് ശ്രദ്ധേയമായത്. മെയ്തെയ് വിഭാഗവും കുകി, സോമി വിഭാഗവും തമ്മിലുള്ള…

Read More

മതിയായ രേഖകളില്ലാതെ മണിപ്പൂരിൽ നിന്ന് കേരളത്തിലേക്ക് കുട്ടികളെ എത്തിയച്ച സംഭവം ; അന്വേഷണം പുരോഗമിക്കുന്നു, കുട്ടികളെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി

മതിയായ രേഖകളില്ലാതെ മണിപ്പൂരിൽ നിന്ന് കുട്ടികളെ കേരളത്തിലെത്തിച്ച സംഭവത്തിൽ അന്വേഷണം തുടരുന്നു. കുട്ടികളെ കൊണ്ടുവന്ന തിരുവല്ല മനക്കച്ചിറ ആസ്ഥാനമായ സത്യം മിനിസ്ട്രീസിനെതിരെയാണ് അന്വേഷണം. സ്ഥാപനത്തിനെതിരെ നടപടിയുണ്ടാകുമെന്ന് കഴിഞ്ഞ ദിവസം അധികൃതർ വ്യക്തമാക്കിയിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണ റിപ്പോർട്ട് ശിശുക്ഷേമ സമിതി സർക്കാറിന് കൈമാറും. മണിപ്പൂരിൽ നിന്ന് കൊണ്ടുവന്ന മുഴുവൻ കുട്ടികളെയും കണ്ടെത്തിയില്ല എന്ന ഗുരുതര ആരോപണം സത്യം മിനിസ്ട്രീസ് നേരിടുന്നുണ്ട്. ശിശുക്ഷേമ സമിതി ആദ്യം പരിശോധനയ്‌ക്കെത്തിയ വേളയിൽ അമ്പതിലേറെ കുട്ടികളാണ് സ്ഥാപനത്തിൽ ഉണ്ടായിരുന്നത്. കഴിഞ്ഞ ദിവസം 28…

Read More

‘രാഹുൽ ഗാന്ധി മണിപ്പൂർ സന്ദർശിക്കുന്നു , മോദി മോസ്കോ സന്ദർശനത്തിന് പോകുന്നു’ ; പ്രധാനമന്ത്രിക്കെതിരെ വിമർശനവുമായി കോൺഗ്രസ്

മണിപ്പൂർ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വീണ്ടും ആഞ്ഞടിച്ച് കോൺഗ്രസ്. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി മൂന്നാതവണയും മണിപ്പൂർ സന്ദർശിക്കുമ്പോൾ മോദി മോസ്‌കോ സന്ദർശിക്കാനൊരുങ്ങുകയാണെന്ന് കോൺഗ്രസ് ആരോപിച്ചു. ‘കലാപം ആരംഭിച്ച മണിപ്പൂരിൽ രാഹുൽ ഗാന്ധി സന്ദർശനം നടത്തുന്നത് മൂന്നാം തവണയാണ്. അപ്പോഴും കലാപ ബാധിത പ്രദേശങ്ങൾ ഒരു തവണപോലും സന്ദർശിക്കാൻ മോദി ഇതുവരെ തയാറായിട്ടില്ല. പ്രതിപക്ഷ നേതാവ് മണിപ്പൂരും അസമും സന്ദർശിക്കുമ്പോൾ നോൺ-ബയോളജിക്കലായ മോദി മോസ്‌കോ സന്ദർശനത്തിലാണ്’. കോൺഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു. റഷ്യ-ഉക്രെയിൻ യുദ്ധം നിർത്തലാക്കിയെന്ന്…

Read More

രാഹുൽ ഗാന്ധി ഇന്ന് അസമും മണിപ്പൂരും സന്ദർശിക്കും

ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇന്ന് അസമും മണിപ്പൂരും സന്ദർശിക്കും. അസമിലെ പ്രളയബാധിത ജില്ലയായ കാച്ചാറിലാവും ആദ്യം രാഹുൽ ഗാന്ധി എത്തുക. ഇവിടുത്തെ ഫുലെർത്തലിൽ ദുരിതാശ്വാസ ക്യാംപിലേക്ക് മാറ്റിയവരെ രാഹുൽ ഗാന്ധി കാണും. ഇതിനു ശേഷമാകും രാഹുൽ ഗാന്ധി മണിപ്പൂരിലെത്തുക. അടുത്തിടെ സംഘർഷം നടന്ന മണിപ്പൂരിലെ ജിരിബാമിലെത്തി പലായനം ചെയ്യേണ്ടി വന്നവരോട് രാഹുൽ സംസാരിക്കും. പിന്നീട് ഇംഫാലിൽ എത്തുന്ന രാഹുൽ ഗാന്ധി ചുരാചന്ദ്പൂരിലും മൊയിറാങിലും ദുരിതാശ്വാസ ക്യംപുകൾ സന്ദർശിക്കും. രണ്ട് വിഭാഗങ്ങളിലെയും നേതാക്കളുമായി രാഹുൽ ചർച്ച…

Read More

പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ജൂലൈ 8ന് മണിപ്പൂർ സന്ദർശിക്കും

പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ജൂലൈ 8ന് മണിപ്പൂർ സന്ദർശിക്കും. കലാപബാധിത പ്രദേശങ്ങളിലെ ക്യാമ്പുകളിൽ രാഹുൽ സന്ദർശനം നടത്തും. പിസിസി നേതാക്കളുമായും കൂടിക്കാഴ്ച നടത്തും.  പ്രതിപക്ഷ നേതാവായ ശേഷം ആദ്യമായാണ് രാഹുൽ മണിപ്പൂരിലെത്തുന്നത്. ഇതാദ്യമായല്ല രാഹുലിന്റെ മണിപ്പൂർ സന്ദർശനം. നേരത്തെ മണിപ്പൂരിലെ കലാപബാധിത പ്രദേശങ്ങൾ സന്ദർശിച്ച രാഹുൽ, പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിജെപിയും മണിപ്പൂരിലെ കലാപവും  ആക്രമണങ്ങളും കണ്ടില്ലെന്ന് നടക്കുകയാണെന്നും ആവർത്തിച്ചിരുന്നു. പ്രതിപക്ഷ നേതാവ് ആയ ശേഷമുളള ആദ്യ ലോക്സഭാ പ്രസംഗത്തിലും രാഹുൽ മണിപ്പൂർ പാർലമെന്റിൽ ഉന്നയിച്ചിരുന്നു. 

Read More

‘മണിപ്പൂരിൽ സംസ്ഥാന സർക്കാരുമായി ചേർന്ന് സാധ്യമായതെല്ലാം ചെയ്തു’ ; സമാധാനം പുന:സ്ഥാപിക്കാൻ നിരന്തര ശ്രമം തുടരുന്നു , പ്രധാനമന്ത്രി നരേന്ദ്ര മോദി

മണിപ്പൂരിൽ മൗനം ഒഴിവാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. മണിപ്പൂരിൽ സമാധാന അന്തരീക്ഷം പുനസ്ഥാപിക്കാൻ നിരന്തര ശ്രമം തുടരുന്നു എന്നും സംഘർഷം ആളി കത്തിക്കുന്നവരെ ജനം തിരസ്ക്കരിക്കുമെന്നും മോദി രാജ്യസഭയിൽ പറഞ്ഞു. ഇന്നർ മണിപ്പൂരിലെ കോൺഗ്രസ് എംപി എ ബിമോൽ അകോയ്ജം തിങ്കളാഴ്ച അർദ്ധരാത്രി ലോക്സഭയിൽ നടത്തിയ പ്രസംഗം സാമൂഹ്യമാധ്യമങ്ങളിൽ തരംഗമായിരുന്നു. മണിപ്പൂർ ഉന്നയിച്ചാണ് ഇന്നലെ ലോക്സഭയിൽ പ്രധാനമന്ത്രി സംസാരിക്കുമ്പോൾ പ്രതിപക്ഷം മുദ്രാവാക്യം മുഴക്കിയത്. ഈ സാഹചര്യത്തിലാണ് രാജ്യസഭയിലെ പ്രസംഗത്തിൽ ഏറെ നേരം ഈ വിഷയം പരാമർശിക്കാൻ പ്രധാനമന്ത്രി…

Read More

മണിപ്പൂരിൽ വീണ്ടും സംഘർഷം ; വീടുകൾക്ക് തീയിട്ട് അജ്ഞാതർ

സംഘർഷം നിലനിൽക്കുന്ന മണിപ്പൂരിൽ സ്കൂളിനും വീടുകൾക്കും അജ്ഞാതർ തീയിട്ടു. മണിപ്പൂരിന്റെ അതിർത്തി പട്ടണമായ മോറിനടുത്തുള്ള ടി മോതയിലെ ഒരു സ്കൂൾ കെട്ടിടത്തിനാണ് അജ്ഞാതർ തീയിട്ടത്. ജിരിബാം ജില്ലയിലെ കലിനഗറിൽ നിരവധി വീടുകൾക്കും കടകൾക്കും അജ്ഞാതർ തീയിട്ടു. ജൂൺ ആറിന് തുടങ്ങിയ സംഘർഷം ഒരാഴ്ച പിന്നിട്ടും നിയ​ന്ത്രണ വിധേയമായിട്ടില്ല. 2,000ത്തോളം ആളുകൾ അസമിലേക്കും ജിരിബാം പ്രദേശത്തിന്റെ മറ്റിടങ്ങളിലേക്കും പലായനം ചെയ്തതായാണ് റിപ്പോർട്ട്. മോറെ ടൗണിന് സമീപം ജവഹർ നവോദയ വിദ്യാലയത്തിന്റെ ഉദ്ഘാടനം ചെയ്യാനിരിക്കുന്ന പുതിയ കെട്ടിടത്തിനാണ് അജ്ഞാതർ തീയിട്ടത്….

Read More

മണിപ്പൂരിന് പരിഹാരം വേണം, കൂടുതൽ പ്രാധാന്യം നൽകണം; മോദി സർക്കാരിനോട് മോഹൻ ഭാഗവത്

നരേന്ദ്രമോദി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് പിന്നാലെ സർക്കാരിന് മുന്നിൽ നിർദ്ദേശം മുന്നോട്ടുവച്ച് ആർ.എസ്.എസ് മേധാവി ഡോ. മോഹൻ ഭാഗവത്. നാഗ്പൂരിൽ നടന്ന ആർ.എസ്.എസ് സമ്മേളനത്തിൽ സംസാരിക്കുകായിരുന്നു അദ്ദേഹം. കത്തുന്ന മണിപ്പൂരിന് പരിഹാരം വേണമെന്നാണ് മോഹൻ ഭാഗവത് നിർദ്ദേശിച്ചിരിക്കുന്നത്. മണിപ്പൂർ ഒരു വർഷമായി സമാധാനത്തിനായി കാത്തിരിക്കുകയാണെന്നും ഈ വിഷയത്തിന് കൂടുതൽ പ്രധാന്യം നൽകണമെന്നും മോഹൻ ഭാഗവത് ആവശ്യപ്പെട്ടു. പത്ത് വർഷം മുമ്പ് മണിപ്പൂരിൽ സമാധാനമുണ്ടായിരുന്നു. തോക്ക് സംസ്‌കാരം അവിടെ അവസാനിപ്പിച്ചതുപോലം തോന്നിയിരുന്നു. എന്നാൽ സംസ്ഥാനം പെട്ടെന്ന് ആക്രമണച്ചിന് സാക്ഷിയായി….

Read More

മണിപ്പുരിൽ മുഖ്യമന്ത്രി ബിരേൻ സിങ്ങിന്റെ വാഹനവ്യൂഹത്തിനുനേരെ ആക്രമണം; സുരക്ഷാ ഉദ്യോഗസ്ഥന് പരിക്ക്

മണിപ്പുർ മുഖ്യമന്ത്രി ബിരേൻ സിങ്ങിന്റെ വാഹനവ്യൂഹത്തിനുനേരെ ആക്രമണം. തിങ്കളാഴ്ച കങ്പോക്പി ജില്ലയിലാണ് സംഭവം. ആയുധധാരികളായ സംഘമാണ് ആക്രമണം നടത്തിയത്. സുരക്ഷാ ഉദ്യോഗസ്ഥന് പരിക്കേറ്റിട്ടുണ്ട്. മുഖ്യമന്ത്രിക്കുനേരെയാണ് ആക്രമണം ഉണ്ടായതെന്ന് ബിരേൻ സിങ് പ്രതികരിച്ചു. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം ഇംഫാലിൽ നിന്ന് ജിരിബം ജില്ലയിലേക്ക് സഞ്ചരിക്കവേയാണ് ആക്രമണമുണ്ടായത്. രാവിലെ 10.30-ന് ദേശീയപാത-37 ൽ വെച്ചാണ് സംഭവമെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന സൂചന. അതേ സമയം സംഭവം അപലപനീയമാണെന്ന് ബിരേൻ സിങ് പ്രതികരിച്ചു. ഇത് മുഖ്യമന്ത്രിക്ക് നേരെയുള്ള ആക്രമണമാണ്….

Read More