
‘മന്‍ കി ബാത്തില്‍ മണിപ്പുരിനെപ്പറ്റി മൗനം’; വിമര്‍ശനവുമായി കോണ്‍ഗ്രസ്
പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തില്‍ കലാപഭൂമിയായ മണിപ്പുരിനെക്കുറിച്ച് ഒരക്ഷരംപോലും പറഞ്ഞില്ലെന്ന വിമര്‍ശനവുമായി കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും രംഗത്ത്. ദുരന്ത നിവാരണ രംഗത്തെ ഇന്ത്യയുടെ മികവ് എടുത്തുപറഞ്ഞ പ്രധാനമന്ത്രി മണിപ്പൂരിലെ വിഷയം പരാമര്‍ശിച്ചില്ലെന്ന് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി ജയറാം രമേശ് വിമര്‍ശനമുന്നയിച്ചു. ഒരു മന്‍ കി ബാത്ത് കൂടി പുറത്തിറങ്ങി. പക്ഷേ മണിപ്പുരിനെക്കുറിച്ച് അപ്പോഴും പ്രധാനമന്ത്രിയ്ക്ക് മൗനം മാത്രം. ദുരന്തനിവാരണത്തില്‍ ഇന്ത്യയുടെ മികവ് എടുത്തുകാട്ടി പ്രധാനമന്ത്രി സ്വയം പുകഴ്ത്തുന്നു. എന്നാല്‍ മണിപ്പുരിലെ മനുഷ്യനിര്‍മിതമായ ഒരര്‍ഥത്തില്‍…