വയനാട്ടിൽ മകന്‍ പിതാവിനെ വെട്ടിക്കൊന്നു

വയനാട് മാനന്തവാടിയിൽ പിതാവിനെ മകന്‍ വെട്ടിക്കൊന്നു. എടവക സ്വദേശി 63 വയസുള്ള ബേബിയാണ് കൊല്ലപ്പെട്ടത്. മകൻ റോബിനെ പോലീസ് കസ്റ്റഡിയിലെടുത്തു. രാത്രി 11 മണിയോടെ വീട്ടിലെത്തിയ റോബിന് പിതാവ് വാതില്‍തുറന്ന് കൊടുത്തിരുന്നില്ലെന്നും തുടര്‍ന്ന് മകന്‍ വാതില്‍ ചവിട്ടിപ്പൊളിച്ചെന്നും നാട്ടുകാര്‍ പറയുന്നു. ഇതിച്ചൊല്ലിയുള്ള വാക്കേറ്റത്തിലാണ് ബേബിക്ക് കുത്തേറ്റത്. ബേബിയുടെ നെഞ്ചിൽ കുത്തേറ്റതിന് പിന്നാലെ മാനന്തവാടി മെഡിക്കൽ കോളജിൽ എത്തിച്ചിരുന്നു. ഇവിടെ ചികിത്സക്ക് ആവശ്യമായ സൗകര്യമില്ലാത്തതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് റെഫര്‍ ചെയ്യുകയായിരുന്നു. ഐസിയു ആംബുലന്‍സ് എത്തിക്കുന്നതിന് മുന്‍പ് തന്നെ…

Read More

തേനീച്ചയുടെ കുത്തേറ്റ് എസ്റ്റേറ്റ് തൊഴിലാളിക്ക് ദാരുണാന്ത്യം

മാനന്തവാടി കാട്ടിക്കുളത്ത് തേനീച്ചയുടെ കുത്തേറ്റ് ആലത്തൂർ എസ്റ്റേറ്റിലെ തൊഴിലാളി മരിച്ചു. മണ്ണുണ്ടി ഉന്നതിയിലെ വെള്ളുവാണ് മരിച്ചത്. 63 വയസായിരുന്നു. ഇന്ന് രാവിലെ 11.30ഓടെയാണ് സംഭവം നടന്നത്. ജോലിക്കിടെ മരത്തിന് മുകളിൽ ഉണ്ടായിരുന്ന തേനീച്ച കൂട് പരുന്ത് ആക്രമിക്കുകയും കൂട് വെള്ളുവിന്‍റെ തലയിലേക്ക് വീഴുകയുമായിരുന്നു.

Read More

പ്രതിയുമായി പോയ പോലീസ് ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞു; ഒരാൾ മരിച്ചു

മാനന്തവാടിയിൽ പോലീസ് ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. 4 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വഴിയോര കച്ചവടക്കാരൻ വള്ളിയൂർക്കാവ് തോട്ടുങ്കൽ ശ്രീധരനാണ് മരിച്ചത്. 65 വയസായിരുന്നു. ഇയാൾ ഉന്തുവണ്ടി കച്ചവടക്കാരനാണ്. സിപിഒമാരായ കെ.ബി പ്രശാന്ത്, ജോളി സാമുവൽ, വി. കൃഷ്ണൻ എന്നിവർക്കും ജീപ്പിലുണ്ടായിരുന്ന പ്രതി തലശ്ശേരി മാഹി സ്വദേശി പ്രബീഷ് എന്നിവർക്കുമാണ് പരിക്കേറ്റത്. ഇന്ന് 3 മണിയോടെ വള്ളിയൂർക്കാവ് ഓട്ടോസ്റ്റാൻഡിന് സമീപത്ത് വെച്ചാണ് അപകടമുണ്ടായത്.

Read More