
മോഹൻലാൽ മമ്മൂട്ടിക്ക് വേണ്ടി ശബരിമലയിൽ പ്രാർത്ഥിച്ച സംഭവം ഇന്ത്യൻ പാരമ്പര്യത്തെ ചൂണ്ടിക്കാണിക്കുന്നു; പ്രകാശ് ജാവേദ്ക്കർ
നടൻ മോഹൻലാൽ മമ്മൂട്ടിക്ക് വേണ്ടി ശബരിമലയിൽ പോയി പ്രാർത്ഥിച്ച സംഭവത്തിൽ മോഹൻലാലിനെ പിന്തുണച്ച്കേരള ബിജെപി പ്രഭാരി പ്രകാശ് ജാവദേക്കർ . ഇന്ത്യൻ പാരമ്പര്യത്തെയാണ് ഈ സംഭവം ചൂണ്ടിക്കാണിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു മമ്മുട്ടിക്ക് വേണ്ടി ശബരിമലയിൽ പോയി മോഹൻലാൽ വഴിപാട് നടത്തിയതിനെതിരെ ചില കോണുകളിൽ നിന്നും വിമർശനമുയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് പ്രകാശ് ജാവേദക്കറുടെ പിന്തുണ. ശബരിമല ദർശനം നടത്തിയ മോഹൻലാൽ നടൻ മമ്മൂട്ടിയുടെ പേരിൽ ഉഷപൂജ നടത്തിയത് വാർത്തയായിരുന്നു. മുഹമ്മദ് കുട്ടി, വിശാഖം നക്ഷത്രത്തിലാണ് മമ്മൂട്ടിക്കായി മോഹൻലാൽ വഴിപാട്…