വഖഫ് ഭേദഗതി ബില്‍ ബംഗാളില്‍ നടപ്പാക്കില്ലെന്ന് മമത ബാനര്‍ജി

വഖഫ് ഭേദഗതി ബില്‍ ബംഗാളില്‍ നടപ്പാക്കില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി മമത ബാനര്‍ജി. ത്രിണമൂല്‍ കോണ്‍ഗ്രസ് ഭരിക്കുന്നിടത്തോളം കാലം അനുവദിക്കില്ലെന്നും മമത പറഞ്ഞു. മുര്‍ഷിദാബാദ് അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലായിരുന്നു മമതയുടെ പ്രതികരണം. ഓര്‍ക്കുക, പലരും എതിര്‍ക്കുന്ന നിയമം ഞങ്ങള്‍ ഉണ്ടാക്കിയതല്ല. കേന്ദ്ര സര്‍ക്കാരാണ് അതിനുത്തരവാദി. വഖഫ് ഭേദഗതി ബില്ലില്‍ ടിഎംസി നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. പശ്ചിമ ബംഗാളില്‍ ഇത് നടപ്പാക്കില്ല. വഖഫ് ഭേദഗതി ബില്ലിന്റെ പേരില്‍ നടക്കുന്ന അതിക്രമങ്ങളെ ശക്തമായി സര്‍ക്കാര്‍ നേരിടുമെന്നും ചില രാഷ്ട്രീയ കക്ഷികള്‍ അവരുടെ…

Read More

വഖഫ് നിയമത്തിനെതിരെ ബംഗാളിൽ പ്രതിഷേധം ശക്തം

വഖഫ് നിയമത്തിനെതിരെ പശ്ചിമ ബംഗാളിൽ അക്രമാസക്തമായ പ്രതിഷേധങ്ങൾക്കിടയിൽ, സംസ്ഥാനത്തെ മുസ്‍ലിം സമൂഹത്തിന് അവരുടെ സ്വത്തുക്കളുടെ സംരക്ഷണം തന്‍റെ സർക്കാർ ഉറപ്പാക്കുമെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി മമത ബാനർജി രം​ഗത്ത്. ജൈന സമൂഹം സംഘടിപ്പിച്ച വിശ്വ നവ്കർ മഹാമന്ത്ര ദിവസിൽ സംസാരിക്കവെ, ഐക്യത്തിന് വേണ്ടി വാദിച്ച മമത, മതത്തിന്‍റെ അടിസ്ഥാനത്തിൽ ബംഗാളിനെ വിഭജിക്കാൻ അനുവദിക്കില്ലെന്ന് ഊന്നിപ്പറഞ്ഞു. നിങ്ങൾ എന്നെ വെടിവെച്ചാലും എല്ലാ മതങ്ങളുടെയും എല്ലാ ഉത്സവങ്ങളിലും ഞാൻ പങ്കെടുക്കുമെന്നും എന്നേക്കും ഐക്യത്തിനായി ശബ്ദിക്കുമെന്നും ബംഗാളിൽ വിഭജനം ഉണ്ടാകില്ലെന്നും ജീവിക്കുക, ജീവിക്കാൻ…

Read More

മഹാകുംഭമേള മൃത്യുകുംഭമായെന്ന് മമത ബാനർജി

മഹാകുംഭമേള മൃത്യുകുംഭമായെന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. കേന്ദ്രസർക്കാറിനും യു.പിയിലെ ബി.ജെ.പി സർക്കാറിനും കുംഭമേള കൈകാര്യം ചെയ്യുന്നതിൽ വലിയ വീഴ്ചയുണ്ടായെന്ന് മമത ബാനർജി കുറ്റപ്പെടുത്തി. പശ്ചിബംഗാൾ നിയമസഭയിലാണ് മമത ബാനർജിയുടെ പരാമർശം. കുംഭമേളയേയും ഗംഗാ നദിയേയും ബഹുമാനിക്കുന്നു എന്നു പറഞ്ഞ മമത പാവപ്പെട്ടവർക്കായി ഒരു സൗകര്യവും ഒരുക്കിയില്ലെന്നും തിക്കും തിരക്കും കുംഭമേളയിൽ സാധാരണയായി മാറിയെന്നും ഇതിനെതിരെ മുന്നൊരുക്കം നടത്തണമായിരുന്നുവെന്നും വ്യക്തമാക്കി. അതേസമയം ബംഗ്ലാദേശ് തീവ്രവാദികളുമായി തന്റെ പാർട്ടിക്ക് ബന്ധമുണ്ടെന്ന ആരോപണം​ തെളിയിക്കാൻ ബി.ജെ.പിയെ വെല്ലുവിളിക്കുകയാണെന്നും മമത പറഞ്ഞു….

Read More

കേരളത്തിലെ ഏകോപന ചുമതല മഹുവക്കും സുസ്മിത ദേവിനും; പി.വി അൻവർ മമതക്കൊപ്പം ഇന്ന് വാർത്താസമ്മേളനം നടത്തും

തൃണമൂൽ കോൺഗ്രസിൽ ചേർന്ന പി വി അൻവർ എംഎൽഎ ഇന്ന് കൊൽക്കത്തയിൽ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുമായി വാർത്താസമ്മേളനം നടത്തും. ഇന്നലെയാണ് പാർട്ടി ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി അംഗത്വം സ്വീകരിച്ചത്. അടുത്ത മാസം ആദ്യത്തോടെ മമതാ ബാനർജിയെ കേരളത്തിൽ എത്തിച്ച് റാലി നടത്താനാണ് അൻവറിന്റെ നീക്കം. പൂർണ്ണമായ അംഗത്വത്തിലേക്ക് നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കുന്നതോടെയാണ് അൻവർ എത്തുക. നിലവിൽ ടിഎംസിയുടെ സംസ്ഥാന കോർഡിനേറ്റർ പദവിയാകും അൻവർ വഹിക്കുക. ഒപ്പം കേരളത്തിലെ പാർട്ടിയുടെ ചുമതലകൾ ഏകോപ്പിക്കാൻ എംപിമാരായ സുസ്മിത…

Read More

കേരളത്തിലും ചുവടുറപ്പിക്കാൻ തൃണമൂൽ കോൺഗ്രസ് ; മമതാ ബാനർജി കേരളത്തിലേക്ക്

കേരളം ഉള്‍പ്പെടെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും ചുവടുറപ്പിക്കാന്‍ നീക്കവുമായി തൃണമൂൽ കോൺഗ്രസ്. പാർട്ടി പ്രവർത്തനങ്ങൾക്ക് തുടക്കമിടാനായി പാർട്ടി അധ്യക്ഷ മമത ബാനർജി സംസ്ഥാനത്തെത്തും. പി.വി അൻവർ എംഎൽഎ തൃണമൂലിനൊപ്പം ചേർന്നുപ്രവർത്തിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. പാർട്ടി പ്രചാരണ പ്രവർത്തനങ്ങൾക്കായി ഈ മാസം അവസാനമാണ് മമത എത്തുന്നത്. കേരളത്തെ മൂന്ന് മേഖലകളായി തിരിച്ച് പ്രവർത്തനം തുടങ്ങും. മഹുവാ മൊയ്ത്ര ഉൾപ്പെടെ എംപിമാർക്ക് കേരളത്തിൻ്റെ ചുമതല നൽകുമെന്നാണ് വിവരം. അതിനിടെ, മമതയുമായി പി.വി അൻവർ നാളെ കൂടിക്കാഴ്ച നടത്തുമെന്നും റിപ്പോർട്ടുണ്ട്. കൊൽക്കത്തയിലെ തൃണമൂൽ…

Read More

ഇന്ത്യ സഖ്യത്തിൻ്റെ നേതൃത്വം മമത ബാനർജിയെ ഏൽപ്പിക്കണമെന്ന് ലാലു പ്രസാദ് യാദവ് ; കോൺഗ്രസിൻ്റെ എതിർപ്പ് കാര്യമാക്കേണ്ടന്നും പ്രതികരണം

ഇന്ത്യ സഖ്യത്തില്‍ മമത ബാനർജിക്ക് പിന്തുണയേറുന്നു. സഖ്യത്തിന്റെ നേതൃത്വം മമത ബാനർജിയെ ഏൽപിക്കണമെന്ന് ആർജെഡി നേതാവ് ലാലു പ്രസാദ് യാദവ് പറഞ്ഞു. കോൺ​ഗ്രസിന്റെ എതിർപ്പ് കാര്യമാക്കേണ്ടതില്ലെന്നും ലാലു പ്രസാദ് യാദവ് ബിഹാറിലെ പറ്റ്നയിലാണ് മാധ്യമങ്ങളോട് പറഞ്ഞത്. നേരത്തെ എൻസിപി നേതാവ് ശരദ് പവാറും മമത ബാനർജിക്ക് പിന്തുണ അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസം സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇന്ത്യ സഖ്യത്തിന്റെ നേതൃത്ത്വം ഏറ്റെടുക്കാൻ മമത ബാനർജി താൽപര്യമറിയിച്ചത്. അതേസമയം ശരദ് പവാർ ഇന്ന് ഡൽഹിയിൽ അരവിന്ദ് കെജ്രിവാളുമായി…

Read More

ഇന്ത്യാ മുന്നണിയുടെ പ്രവർത്തനത്തിൽ അതൃപ്തി ; അവസരം നൽകിയാൽ സഖ്യത്തെ നയിക്കാൻ തയാർ , മമതാ ബാനർജി

പ്രതിപക്ഷ സഖ്യമായ ഇൻഡ്യയെ നയിക്കാൻ സന്നദ്ധത പ്രകടിപ്പിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് മേധാവിയുമായ മമത ബാനർജി. ഇൻഡ്യ സഖ്യത്തിന്റെ നിലവിലെ പ്രവർത്തനങ്ങളിൽ അതൃപ്തി പ്രകടിപ്പിച്ചുകൊണ്ടാണ് മമതയുടെ പരാമർശം. ഒരവസരം നൽകിയാൽ പശ്ചിമ ബംഗാളിൽ നിന്ന് സഖ്യത്തെ നയിക്കാൻ ഒരുക്കമാണെന്നും മമത വ്യക്തമാക്കി. ഒരേസമയം പ്രതിപക്ഷ സഖ്യത്തെ നയിക്കാനും ബംഗാൾ മുഖ്യമന്ത്രിയെന്ന ചുമതല നിർവഹിക്കാനും തനിക്ക് സാധിക്കുമെന്നും മമത പറഞ്ഞു. ” ഞാൻ ആണ് ഇൻഡ്യ സഖ്യം രൂപീകരിച്ചത്. ഇനി അതിനെ നന്നായി കൈകാര്യം ചെയ്യേണ്ടത്…

Read More

വഖഫ് ബില്ലിനെതിരെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ; മുസ്ലിങ്ങളുടെ അവകാശങ്ങൾ കവർന്നെടുക്കുമെന്ന് പ്രതികരണം

വഖഫ് ഭേദഗതി ബിൽ മുസ്‍ലിംകളുടെ അവകാശങ്ങൾ കവർന്നെടുക്കുമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ബില്ലിനെ ‘മതേതര വിരുദ്ധം’ എന്ന് വിശേഷിപ്പിച്ച മമത ബാനർജി, വിഷയത്തിൽ കേന്ദ്രം സംസ്ഥാനങ്ങളുമായി കൂടിയാലോചന നടത്തിയിട്ടില്ലെന്ന് നിയമസഭയിൽ പറഞ്ഞു. ‘വഖഫ് ഭേദഗതി ബിൽ ഫെഡറൽ വിരുദ്ധവും ഒരേസമയം മതേതര വിരുദ്ധവുമാണ്. ഒരു പ്രത്യേക വിഭാഗത്തെ അപകീർത്തിപ്പെടുത്താനുള്ള ബോധപൂർവമായ ശ്രമമാണിത്. അത് മുസ്‍ലിംകളുടെ അവകാശങ്ങൾ കവർന്നെടുക്കും. വഖഫ് ബില്ലി​ന്‍റെ കാര്യത്തിൽ കേന്ദ്രം ഞങ്ങളോട് കൂടിയാലോചിച്ചിട്ടില്ല. ഏതെങ്കിലും മതം ആക്രമിക്കപ്പെട്ടാൽ അതിനെ മുഴുഹൃദയത്തോടെ അപലപിക്കും’…

Read More

ആർ.ജി. കർ മെഡിക്കൽ കോളേജിലെ വനിതാ ഡോക്ടറുടെ കൊലപാതകം; പ്രതിഷേധക്കാർക്കരികിലെത്തി മമത ബാനർജി

ആർ.ജി. കർ മെഡിക്കൽ കോളേജിലെ വനിതാ ഡോക്ടറുടെ കൊലപാതകത്തിന് പിന്നാലെ കൊൽക്കത്തയിൽ ഉയർന്നുവന്ന ഡോക്ടർമാരുടെ പ്രതിഷേധം ഇനിയും അവസാനിച്ചിട്ടില്ല. സർക്കാർ ഇടപെടലുകൾ നിഷ്ഫലമായ സാഹചര്യത്തിൽ നിർണായക നീക്കവുമായി മുഖ്യമന്ത്രി മമതാ ബാനർജി പ്രതിഷേധക്കാർക്കരികിലെത്തി. കഴിഞ്ഞ ചൊവ്വാഴ്ച മുതൽ പശ്ചിമ ബംഗാൾ ആരോഗ്യ വകുപ്പിന്റെ ഹെഡ്ക്വാർട്ടേഴ്സായ സ്വാസ്ഥ്യ ഭവന് മുമ്പിൽ ഡോക്ടർമാർ പ്രതിഷേധം നടത്തി വരികയായിരുന്നു. പ്രതിഷേധക്കാരെ സർക്കാർ ചർച്ചയ്ക്ക് വിളിച്ചിരുന്നെങ്കിലും ഡോക്ടർമാർ ഇതിന് തയ്യാറായിരുന്നില്ല. ഇതിന് പിന്നാലെയാണ് മമതാ ബാനർജി ശനിയാഴ്ച പ്രതിഷേധക്കാർക്കിടയിലേക്ക് ഇറങ്ങിച്ചെന്നത്. മുഖ്യമന്ത്രിയായിട്ടല്ല, ദീദിയായിട്ടാണ്…

Read More

‘അപരാജിത’ വുമണ്‍ ആന്‍ഡ് ചൈല്‍ഡ് ബില്‍ 2024 പാസാക്കി പശ്ചിമ ബംഗാൾ നിയമസഭ

ബലാത്സംഗ, ലൈംഗികാതിക്രമ കേസുകളിലെ കുറ്റവാളികൾക്ക് വധശിക്ഷ നൽകുന്ന ‘അപരാജിത’ വുമണ്‍ ആന്‍ഡ് ചൈല്‍ഡ് ബില്‍ 2024 പശ്ചിമ ബംഗാൾ നിയമസഭ ഐകകണ്ഠ്യേന പാസാക്കി. കേന്ദ്ര നിയമം ഭേദഗതി ചെയ്താണ് ബിൽ അവതരിപ്പിച്ചത്. ഗവർണറും, കേന്ദ്രനിയമം ഭേദഗതി ചെയ്യുന്നതിനാൽ രാഷ്ട്രപതിയും ഒപ്പു വെക്കുന്നതോടെ ബിൽ നിയമമാകും. ബിജെപി നേതാവും സംസ്ഥാന നിയമസഭയിലെ പ്രതിപക്ഷ നേതാവുമായ (എൽഒപി) സുവേന്ദു അധികാരി ബില്ലിൽ ഭേദഗതികൾ നിർദേശിച്ചിരുന്നുവെങ്കിലും സഭ അംഗീകരിച്ചില്ല. ഇതോടെ കൂട്ട ബലാത്സംഗം, ലൈംഗികാതിക്രമങ്ങൾ, കുട്ടികൾക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങൾ എന്നിവ ഉൾപ്പെടുന്ന…

Read More