ബംഗാളിൽ ഐക്യത്തിന് ആഹ്വാനം ചെയ്ത് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി

സംസ്ഥാനത്തിനെതിരായ ക്രൂരമായ ആക്രമണമാണ് ഇപ്പോൾ നടക്കുന്നതെന്ന് ആർ‌.എസ്‌.എസിനെ പരാമർശിച്ചുകൊണ്ട് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു. ശനിയാഴ്ച അർധരാത്രി പുറത്തുവിട്ട പ്രസ്താവനയിൽ ബംഗാളിൽ സമാധാനം സ്ഥാപിക്കാൻ അവർ ജനങ്ങളോട് അഭ്യർഥിച്ചു. ‘ബി.ജെ.പിയും അവരുടെ സഖ്യകക്ഷികളും ബംഗാളിൽ ​ധ്രുതഗതിയിൽ ആക്രമകാരികളായി. ഈ സഖ്യകക്ഷികളിൽ ആർ‌.എസ്‌.എസും ഉൾപ്പെടുന്നു. ഞാൻ മുമ്പ് ആർ‌.എസ്‌.എസ് എന്ന പേര് പരാമർശിച്ചിട്ടില്ല. പ​​ക്ഷെ, ഇപ്പോൾ അവരെ തിരിച്ചറിയാൻ നിർബന്ധിതയായിരിക്കുന്നു. അവരെല്ലാം ഒരുമിച്ച് സംസ്ഥാനത്തിനെതിരെ ദുഷ്ടലാക്കോടെ വ്യാജ പ്രചാരണം ആരംഭിച്ചിരിക്കുന്നു’വെന്നും മമത പ്രസ്താവനയിൽ വ്യക്തമാക്കി. വഖഫ്…

Read More

പശ്ചിമ ബംഗാളും ഒഡീഷയും ബിഹാറും പിടിച്ചെടുക്കും; ഇന്ത്യക്കാരുടെ കയ്യിൽ ‘ലോലിപോപ്പ്’ ആയിരിക്കില്ല; ബംഗ്ലാദേശിന് മറുപടി നൽകി മമതാ

പശ്ചിമ ബംഗാളും ഒഡീഷയും ബിഹാറും പിടിച്ചെടുക്കാൻ കഴിയുമെന്ന് അവകാശപ്പെട്ട ബംഗ്ലാദേശിലെ ഒരു വിഭാഗം രാഷ്ട്രീയക്കാർക്കും സൈനികർക്കും മറുപടി നൽകി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. പിടിച്ചെടുക്കാൻ വരുമ്പോൾ ഇന്ത്യക്കാരുടെ കയ്യിൽ ലോലിപോപ്പ് ആയിരിക്കുമെന്ന് കരുതിയോ എന്നായിരുന്നു മമതയുടെ മറുപടി. പശ്ചിമ ബംഗാൾ നിയമസഭയിലായിരുന്നു മമതയുടെ പ്രതികരണം. ബംഗ്ലാദേശ് നടത്തിയ പ്രസ്താവനകളിൽ പ്രകോപിതരാകരുതെന്നും ശാന്തത പാലിക്കണമെന്നും മമത ജനങ്ങളോട് അഭ്യർത്ഥിച്ചു. വിഷയത്തിൽ കേന്ദ്രത്തിന് എല്ലാ പിന്തുണയും നൽകുമെന്നും മമത ഉറപ്പ് നൽകി. അടുത്തിടെ പ്രകോപനപരമായ പ്രസ്താവനകൾ നടത്തിയ…

Read More

വനിതാ ഡോക്ടറെ കൊലപ്പെടുത്തിയ സംഭവം; ‘ഒരാഴ്ച’ സമയം നൽകി മമത ബാനർജിയുടെ അന്ത്യശാസനം

കൊൽക്കത്തയിൽ വനിതാ ഡോക്ടറെ കൊലപ്പെടുത്തിയ സംഭവം അന്വേഷിക്കുന്നതിൽ സംസ്ഥാന പൊലീസിന് മുഖ്യമന്ത്രി മമത ബാനർജിയുടെ അന്ത്യശാസനം. കേസ് അന്വേഷിച്ച് കുറ്റവാളികളെ നിയമത്തിന് മുന്നിൽ ഒരാഴ്ചക്കകം കൊണ്ടുവരണമെന്നാണ് മമതയുടെ അന്ത്യശാസനം. അന്വേഷണത്തിൽ പൊലീസ് പരാജയപ്പെടുകയാണെങ്കിൽ കേസ് സി ബി ഐക്ക് വിടുമെന്നും ബംഗാൾ മുഖ്യമന്ത്രി വ്യക്തമാക്കി.  അതേസമയം സംഭവത്തിൽ ഡോക്ടർമാരുടെ പ്രതിഷേധം ശക്തമാകുകയാണ്. രാജ്യമൊട്ടാകെ ഇന്ന് അടിയന്തര ചികിത്സകൾ ഒഴികെയുള്ള മറ്റു ചികിത്സകളിൽ നിന്ന് ഡോക്ടർമാർ വിട്ടു നിന്നു. അന്വേഷണം കേന്ദ്ര ഏജൻസികൾക്ക് വിടണമെന്ന് ആവശ്യപ്പെട്ട് ഡോക്ടർമാരുടെ സംഘടനകൾ…

Read More

പിആർ വെച്ച് പല മീഡിയകളിലും സ്വന്തം പേരിനൊപ്പം ലേഡി സൂപ്പർ സ്റ്റാർ എന്ന് ചേർക്കുന്നവരുണ്ട്: ആരോപണമുന്നയിച്ച് നടി മമത

ഏത് ഇൻഡസ്ട്രി ആയാലും സൂപ്പർതാര പദവി ചിലർ സ്വയം പ്രഖ്യാപിക്കുന്നതാണെന്നും അല്ലാതെ പ്രേക്ഷകർ നൽകുന്നതല്ലെന്നും ആരോപണമുന്നയിച്ച് നടി മമത മോഹൻദാസ്. ഇതിനെ ശരിവെക്കുന്ന തരത്തിൽ അവർക്ക് ഉണ്ടായ ചില അനുഭവങ്ങളും നടി ചൂണ്ടിക്കാട്ടി. സ്വന്തം പി.ആര്‍ വര്‍ക്കേഴ്‌സിനെ വെച്ച് പത്തുപന്ത്രണ്ട് മീഡിയകളില്‍ പേരിനൊപ്പം ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന് ചേര്‍ക്കുന്ന സ്വയം പ്രഖ്യാപിത സൂപ്പര്‍സ്റ്റാറുകള്‍ നമുക്ക് ചുറ്റുമുണ്ട് എന്നും, അത് പ്രേക്ഷകർ നല്കുന്നതല്ലെന്നും അവർ പറഞ്ഞു. മലയാളത്തിൽ ഒരു വലിയ നായിക തിരിച്ചുവരവ് നടത്തിയപ്പോൾ ആ സിനിമയിൽ താൻ…

Read More

അയോധ്യ പ്രതിഷ്ഠാ ദിനം: രാഹുൽ അസമിലെ ക്ഷേത്രത്തിൽ, മമത കാളിഘട്ടിൽ മറുതന്ത്രവുമായി ഇന്ത്യ മുന്നണി നേതാക്കൾ

അയോധ്യയിലെ പ്രതിഷ്ഠാ ദിനത്തില്‍ മറുനീക്കവുമായി പ്രതിപക്ഷം. രാഹുല്‍ ഗാന്ധിയും മമത ബാനര്‍ജിയുമടക്കമുള്ള നേതാക്കള്‍ 22ന് മറ്റ് ക്ഷേത്രങ്ങളിലെ പൂജകളില്‍ പങ്കെടുക്കും. പ്രതിഷ്ഠാ ദിനത്തിൽ അയോധ്യയിലേക്കില്ലെന്ന് ശരദ് പവാറും അരവിന്ദ് കെജരിവാളും വ്യക്തമാക്കി. തിങ്കളാഴ്ച രാമക്ഷേത്രത്തിലെ വിഗ്രഹ പ്രതിഷ്ഠ ചടങ്ങില്‍ പ്രധാനമന്ത്രി പങ്കെടുക്കുമ്പോള്‍ അയോധ്യയിലേക്ക് പോകാതെ വിവിധ ക്ഷേത്രങ്ങളിലെ പൂജാ ചടങ്ങുകളില്‍ പങ്കെടുക്കാനുള്ള തീരുമാനത്തിലാണ് പ്രതിപക്ഷ നേതാക്കള്‍. ഭാരത് ജോഡോ ന്യായ് യാത്ര നടത്തുന്ന രാഹുല്‍ ഗാന്ധി അസമിലെ കാമാഖ്യ ക്ഷേത്രത്തില്‍ പൂജ നടത്തുമെന്നാണ് വിവരം. കൊല്‍ക്കത്തയിലെ കാളിഘട്ട്…

Read More