ജോർദാനിൽ മലയാളി വെടിയേറ്റ് മരിച്ച സംഭവം; പണം വാങ്ങിയത് ടിക്കറ്റ് ബുക്കിങ്ങിന്, അപായ സാധ്യത പറഞ്ഞു മനസിലാക്കാൻ ശ്രമിച്ചിരുന്നു: താൻ ഏജൻ്റ് അല്ലെന്ന് ബിജു ജലാസ്

ജോർദാനിൽ മലയാളി വെടിയേറ്റ് മരിച്ച സംഭവത്തിൽ പ്രതികരണവുമായി ഏജന്റ് ബിജു ജലാസ്. താൻ ഏജന്റ് അല്ലെന്നും ജോർദാനിൽ ജോലി ചെയ്യുകയാണെന്നും ബിജു ജലാസ് പറഞ്ഞു. ജോർദാനിൽ ജോലി തരപ്പെടുത്തി നൽകണം എന്ന് തോമസ് ഗബ്രിയേലാണ് ആവശ്യപ്പെടുന്നത്. പണം വാങ്ങിയത് ടിക്കറ്റ് ബുക്കിങ്ങിനും ഹോട്ടൽ ബുക്കിംഗിനുമാണെന്നും ബിജു ജലാസ് പറഞ്ഞു. സ്വന്തം താത്പര്യപ്രകാരമാണ് ഇവർ ഇസ്രയേലിലേക്ക് കടക്കാൻ ശ്രമിച്ചത്. അപായ സാധ്യത പറഞ്ഞു മനസിലാക്കാൻ ശ്രമിച്ചിരുന്നു. സ്വന്തം ഇഷ്ടപ്രകാരമാണ് പോകുന്നത് എന്ന് എഴുതി വാങ്ങിയിരുന്നു. ഇസ്രായേലിലേക്കുള്ള യാത്രാമധ്യേ ഫോൺ വഴി…

Read More

നിമിഷ പ്രിയയുടെ മോചനം രാജ്യസഭയിൽ ഉന്നയിച്ച ജോൺ ബ്രിട്ടാസ്; 40,000 ഡോളർ കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് നൽകിയെന്ന് കേന്ദ്രം

യമനിൽ വധശിക്ഷ കാത്തു കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനം രാജ്യസഭയിൽ ഉന്നയിച്ച ജോൺ ബ്രിട്ടാസ് എംപിക്ക് മറുപടി നൽകി കേന്ദ്ര മന്ത്രി. നിമിഷ പ്രിയയുടെ മോചനം കൊല്ലപ്പെട്ട ആളിന്റെ കുടുംബവും നിമിഷപ്രിയയുടെ കുടുംബവും തമ്മിലുള്ള വിഷയമാണെന്ന് കേന്ദ്രസർക്കാർ പറഞ്ഞു. രാജ്യസഭയിൽ കേന്ദ്ര വിദേശകാര്യ സഹമന്ത്രി, ജോൺ ബ്രിട്ടാസ് എംപിക്ക് നൽകിയ മറുപടിയിലാണ് ഇത് വ്യക്തമാക്കിയത്. നിമിഷപ്രിയയുടെ കുടുംബത്തിന്റെ ആവശ്യപ്രകാരം വിദേശകാര്യമന്ത്രാലയത്തിന്റെ അക്കൗണ്ടിലൂടെ 40,000 ഡോളർ കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് കൈമാറിയെന്ന് മന്ത്രി പറഞ്ഞു. ഇനിയുള്ള നടപടികൾക്കായി നിമിഷപ്രിയയുടെ…

Read More

സൗദി അറേബ്യയിൽ മലയാളിയെ കൊലപ്പെടുത്തിയ ഇജിപ്ഷ്യൻ പൗരൻ്റെ വധശിക്ഷ നടപ്പാക്കി

സൗദി അറേബ്യയിൽ മലയാളിയെ കൊലപ്പെടുത്തിയ ഈജിപ്ഷ്യൻ പൗരന്‍റെ വധശിക്ഷ നടപ്പാക്കി. ജിദ്ദ അല്‍സാമിര്‍ ഡിസ്ട്രിക്ടില്‍ മലപ്പുറം കോട്ടക്കല്‍ പറപ്പൂര്‍ സൂപ്പിബസാർ സ്വദേശി നമ്പിയാടത്ത് കുഞ്ഞലവിയെ (45) കുത്തിക്കൊന്ന ഈജിപ്ഷ്യന്‍ പൗരൻ ഈജിപ്ഷ്യന്‍ പൗരന്‍ അഹമ്മദ് ഫുആദ് അല്‍സയ്യിദ് അല്‍ലുവൈസിയെയാണ് മക്ക പ്രവിശ്യയില്‍ വധശിക്ഷക്ക് വിധേയനാക്കിയത്. 2021 ഓഗസ്റ്റ് ഒന്നിനായിരുന്നു സംഭവം. ജിദ്ദയില്‍ അല്‍ മംലക എന്ന സ്ഥാപനത്തില്‍ ട്രക്ക് ഡ്രൈവറായിട്ടായിരുന്നു കുഞ്ഞലവി ജോലി ചെയ്തിരുന്നത്. ഏറെ സമയമായിട്ടും റൂമില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ നടത്തിയ തെരച്ചിലില്‍ ഇദ്ദേഹത്തിന്റെ…

Read More

കാണാതായ മലയാളി സൈനികനെ കണ്ടെത്തി; സാമ്പത്തികപ്രയാസം മൂലം മാറിനിന്നതെന്ന് പോലീസ്

അവധിയെടുത്ത് നാട്ടിലേക്ക് പുറപ്പെട്ടശേഷം കാണാതായ സൈനികൻ എരഞ്ഞിക്കൽ കണ്ടംകുളങ്ങര ചെറിയകാരംവള്ളി വിഷ്ണുവിനെ (30) ബെംഗളൂരുവിൽ കണ്ടെത്തി. ചൊവ്വാഴ്ച രാത്രിവൈകി ബെംഗളൂരു മെജസ്റ്റിക് റെയിൽവേ സ്റ്റേഷനുസമീപം വെച്ചാണ് പോലീസ് സംഘം ഇയാളെ കണ്ടെത്തിയത്. ജനുവരിയിൽ വിഷ്ണുവിന്റെ വിവാഹമുറപ്പിച്ചിരുന്നു. സാമ്പത്തികപ്രയാസം കാരണമാണ് നാട്ടിൽനിന്ന് മാറിനിൽക്കേണ്ടിവന്നതെന്ന് പോലീസ് പറഞ്ഞു. വിഷ്ണുവിനെ ബുധനാഴ്ച നാട്ടിലെത്തിക്കും. പുണെ ആർമി സ്പോർട്‌സ് ഇൻസ്റ്റിറ്റ്യൂട്ടിൽ ജോലിചെയ്യുന്ന ബോക്സിങ് താരം കൂടിയായ വിഷ്ണുവിനെ ഡിസംബർ 17-ന് പുലർച്ചെ മുതലാണ് കാണാതായത്. ലീവിന് നാട്ടിലേക്കുവരുന്നുണ്ടെന്ന് ഡിസംബർ 16-ന് അമ്മയെ ഫോണിൽ…

Read More

വാഹനാപകടം ; മലയാളി യുവാവ് സൗ​ദിയിൽ മരിച്ചു

സൗ​ദി തെ​ക്ക​ൻ പ്ര​വി​ശ്യ​യാ​യ അ​സീ​റി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​ല​യാ​ളി യു​വാ​വ്​ മ​രി​ച്ചു. മ​ല​പ്പു​റം മൂ​ന്നി​യൂ​ർ ആ​ലി​ൻ ചു​വ​ട് സ്വ​ദേ​ശി ന​രി​ക്കോ​ട്ട് മേ​ച്ചേ​രി ഹ​സ്സ​ൻ​കു​ട്ടി ഹാ​ജി​യു​ടെ മ​ക​ൻ നൂ​റു​ദ്ദീ​ൻ ആ​ണ് (41) മ​രി​ച്ച​ത്. ഞാ​യ​റാ​ഴ്​​ച പു​ല​ർ​ച്ചെ മൂ​ന്നി​ന്​ ബി​ഷ​യി​ൽ വെ​ച്ച്​ ഇ​ദ്ദേ​ഹം ഓ​ടി​ച്ച വാ​ഹ​നം അ​പ​ക​ട​ത്തി​ൽ പെ​ടു​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹം ആ​ശു​പ​ത്രി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. ഭാ​ര്യ: ന​ഷീ​ദ. മ​ക്ക​ൾ: ആ​സ്യ, റ​യ്യാ​ൻ, അ​യ്‌​റ. മാ​താ​വ്: ആ​യി​ഷ. സ​ഹോ​ദ​ര​ങ്ങ​ൾ: ശ​റ​ഫു​ദ്ധീ​ൻ (സൗ​ദി), മു​ഹ​മ്മ​ദ് ഹ​നീ​ഫ (അ​ബു​ദാ​ബി), ഖൈ​റു​ന്നീ​സ, ഹ​ഫ്സ​ത്ത്. ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ച്ച്​ മൃ​ത​ദേ​ഹം നാ​ട്ടി​ൽ…

Read More

പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു

ചികിത്സയിലിരുന്ന മലയാളി കുവൈത്തില്‍ നിര്യാതനായി. കണ്ണൂർ മുട്ടം സ്വദേശി കുവ്വപുറത്ത് വീട്ടിൽ മുഹമ്മദ് ഹാരിസ് (61) ആണ് മരിച്ചത്. രണ്ട് മാസമായി രോഗബാധിതനായി ഫർവാനിയ ആശുപത്രിയിൽ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരണം. ദീർഘകാലമായി കുവൈത്തിലുള്ള ഇദ്ദേഹം വ്യത്യസ്ത കമ്പനികളിൽ ഫിനാൻസ് വിഭാഗത്തിൽ ജോലി ചെയ്തിട്ടുണ്ട്. ഭാര്യ: ജാസ്മിന. മക്കള്‍: ഹന്നത്ത് (കാനഡ),സന,സഫ. മരുമക്കള്‍: തന്‍സല്‍ (കാനഡ) സജ്ജാദ് (കുവൈത്ത്).

Read More

സൗദിയില്‍ അറേബ്യയിൽ ഹൃദയാഘാതം മൂലം മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

സൗദി അറേബ്യയിൽ ഹൃദയാഘാതം മൂലം മരണപ്പെട്ട യൂനുസ് സിദ്ധിഖിന്റെ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി. 25 വർഷമായി ഹഫർ അൽ ബത്തിൻ സൂഖിൽ ജോലി ചെയ്തു വരുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ തിങ്കളാഴ്ച ഉച്ചക്ക് ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെടുകയായിരുന്നു. ഭാര്യ: സബീറ, മാതാവ്: ആമിനക്കുട്ടി. മക്കൾ: ആമീൻ അഹ്സൻ, റിയ ഭാത്തിമ, ഹിബ ഭാത്തിമ. സഹോദരങ്ങൾ: ശരീഫ്, സലീം, മുഹമ്മദ്‌ ഹനീഫ, ജബ്ബാർ, ജലീൽ എന്നിവരാണ്. മൃതദേഹം ദമാമിൽ നിന്നും എമിറേറ്റ്സ് എയർലൈൻസിൽ കൊച്ചി എയർപോർട്ടിലേക്കും തുടർന്ന് ആംബുലൻസിൽ പാലക്കാട്‌…

Read More

പേജർ സ്ഫോടനത്തിൽ അന്വേഷണം മലയാളിയുടെ കമ്പനിയിലേക്ക്; സാമ്പത്തിക ഇടപാടിൽ അന്താരാഷ്ട്ര തലത്തിൽ അന്വേഷണം

ലെബനനില്‍ ചൊവ്വാഴ്ചയുണ്ടായ പേജര്‍ സ്‌ഫോടനവുമായി ബന്ധപ്പെട്ട് അന്വേഷണം മലയാളിയുടെ കമ്പനിയിലേക്ക്. നോർവേ പൗരത്വമുള്ള മലയാളി റിൻസൺ ജോസിന്റെ കമ്പനിയെ കുറിച്ചാണ് അന്താരാഷ്ട്ര തലത്തിൽ അന്വേഷണം നടക്കുന്നത്. പേജറുകൾ വാങ്ങാനുള്ള സാമ്പത്തിക ഇടപാടിൽ ഇയാളുടെ കമ്പനി ഉൾപ്പെട്ടെന്ന് സംശയിക്കുന്നതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ലബനനിലെ പേജർ സ്ഫോടനങ്ങളിൽ വയനാട് സ്വദേശിയായ മലയാളി ഉൾപ്പെട്ട കമ്പനിക്കു നേരെ അന്വേഷണം തുടങ്ങിയെന്ന് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങളാണ് ആദ്യം റിപ്പോർട്ട് ചെയ്തത്. നോർവീജിയൻ പൗരത്വമുള്ള റിൻസൺ ജോസിൻറെ…

Read More

മലയാളി യുവതിയും യുവാവും ചെന്നൈയിൽ ട്രെയിൻ ഇടിച്ചു മരിച്ചു

മലയാളി യുവാവും യുവതിയും ചെന്നൈയിൽ ട്രെയിൻ ഇടിച്ചു മരിച്ചു. പെരിന്തൽമണ്ണ പനങ്ങാങ്ങര രാമപുരം കിഴക്കേതിൽ മുഹമ്മദ് ഷെരീഫ് (36), കോഴിക്കോട് മെഡിക്കൽ കോളജിനു സമീപം അമ്പലക്കോത്ത് തറോൽ ടി.ഐശ്വര്യ (28) എന്നിവരാണു മരിച്ചത്. ചൊവ്വാഴ്ച രാത്രി ഗുഡുവാഞ്ചേരി റെയിൽവേ സ്റ്റേഷനിലായിരുന്നു സംഭവം. ജോലി തേടിയാണ് ഷെരീഫും ഐശ്വര്യയും ചെന്നൈയിലെത്തിയത്. ഇവരെ സ്വീകരിക്കാൻ സുഹൃത്ത് മുഹമ്മദ് റഫീഖ് എത്തിയിരുന്നു. മൂവരും കൂടി ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ ഷെരീഫിനെയും ഐശ്വര്യയെയും ട്രെയിൻ ഇടിക്കുകയായിരുന്നു. ആദ്യം ട്രാക്ക് മുറിച്ചു കടന്നതിനാൽ മുഹമ്മദ്…

Read More

ഹോസ്റ്റലിൽനിന്ന് ഭക്ഷ്യവിഷബാധ; ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥിനി മരിച്ചു

ഡൽഹിയിലെ ഹോസ്റ്റലിൽ നിന്ന് ഭക്ഷ്യവിഷബാധ ഉണ്ടായതിനെ തുടർന്ന് ചികിത്സയിലിരുന്ന നഴ്സിംഗ് വിദ്യാർത്ഥിനി മരിച്ചു. ഹരിപ്പാട് ചേപ്പാട് സ്വദേശി പ്രവീണ ( 20 ) ആണ് മരിച്ചത്. വിഎംസിസി നഴ്സിംഗ് കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥിനിയായിരുന്നു. ഇന്ന് പുലർച്ചെയായിരുന്നു മരണം. കഴിഞ്ഞ മാസം ആദ്യമാണ് ഡൽഹിയിലെ ഹോസ്റ്റലിൽ നിന്ന് പ്രവീണയ്ക്ക് ഭക്ഷ്യവിഷബാധയേറ്റത്. ആദ്യം ഹരിയാനയിലെ ജിന്തർ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പ്രവീണയെ പിന്നീട് ഹരിപ്പാട്ടെയും പരുമലയിലെയും ആശുപത്രികളിലേക്ക് മാറ്റിയിരുന്നു.പിന്നീട് ഗുരുതരാവസ്ഥയിൽ ആയതിനെ തുടർന്ന് പ്രവീണയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി….

Read More