
മലയാളത്തിന്റെ ഇന്നച്ചൻ ഓർമയായിട്ട് രണ്ട് വർഷം
തമാശകളുടെ ചക്രവർത്തി, മലയാളികളുടെ പ്രിയപ്പെട്ട ഇന്നച്ചൻ ഓർമയായിട്ട് രണ്ട് വർഷം പിന്നിടുന്നു. എന്നാൽ ഇന്നച്ചൻ തീർത്ത ചിരിമേളം ഒരിക്കലുംമരിക്കുന്നില്ല. 50 വർഷത്തോളമാണ് അദ്ദേഹം മലയാള സിനിമകളിൽ ചിരി പടർത്തിയത്. 1972ൽ നൃത്തശാല എന്ന ചിത്രത്തിൽ പത്രക്കാരന്റെ വേഷം ചെയ്തായിരുന്നു മലയാള സിനിമയുടെ വെള്ളിവെളിച്ചത്തിലെക്ക് അദ്ദേഹം എത്തുന്നത്. പിന്നീട് 40 ചിത്രങ്ങളിൽ വരെ ഇന്നച്ചൻ ഒരു വർഷം അഭിനയിച്ചരുന്നു.മാന്നാർ മത്തായിയും, കിട്ടുണ്ണിയും, കെ കെ ജോസഫും ,ഡോ. പശുപതിയും സ്വാമി നാഥനും തുടങ്ങി അദ്ദേഹം മനോഹരമാക്കിയ വേഷങ്ങൾ ഒട്ടനവധി….