
മക്ക ഹറമിൽ ‘ഗോൾഫ്’ വണ്ടികൾക്ക് ഇനി ഇ-ബുക്കിങ് മാത്രം, മാനുവൽ ബുക്കിങ് താൽക്കാലികമായി നിർത്തി
തീർഥാടകർക്ക് മക്ക ഹറമിൽ സഞ്ചരിക്കാനുള്ള ഗോൾഫ് വാഹനങ്ങൾക്കുള്ള മാനുവൽ ബുക്കിങ് താൽക്കാലികമായി നിർത്തിവെച്ചതായി ഇരുഹറം ജനറൽ അതോറിറ്റി അറിയിച്ചു. റമദാൻ 20 മുതൽ മൊബൈൽ ആപ്ലിക്കേഷൻ വഴിയുള്ള ബുക്കിങ് മാത്രമേ സ്വീകരിക്കൂ. 65 വയസ്സിന് മുകളിൽ പ്രായമായവർക്കാണ് ഈ വാഹനങ്ങളുടെ സൗകര്യം ലഭിക്കുക. ഓൺലൈനായി സ്വന്തമായോ നിശ്ചിത സർവിസ് പോയിന്റുകളിൽ നിന്നോ ബുക്കിങ് നടത്താൻ കഴിയും. എന്നാൽ വിഭിന്നശേഷിക്കാർക്കും ഒപ്പമുള്ളവർക്കും ബുക്കിങ് ആവശ്യമില്ല. അവർക്ക് സൗജന്യമായി ഗോൾഫ് വാഹനം ഉപയോഗിക്കാനാവും. ടിക്കറ്റും തിരിച്ചറിയൽ കാർഡും സഹിതം കൃത്യസമയത്ത്…