
മക്കയിലും മദീനയിലും വീണ്ടും മഴയെത്തുന്നു; മുന്നറിയിപ്പുമായി കാലാവസ്ഥാ കേന്ദ്രം
മക്കയിലും മദീനയിലും വീണ്ടും മഴയെത്തുന്നു. തിങ്കൾ വരെയുള്ള ദിവസങ്ങളിൽ മക്ക ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ശക്തമായ മഴയെത്തും. ഇടിമിന്നലോട് കൂടിയ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റ മുന്നറിയിപ്പ്. ജമ്മും, അൽ ഖാമിൽ, മെയ്സാൻ, അദ്ഹാം തുടങ്ങി മക്കയുടെ വിവിധ ഭാഗങ്ങളിലും ത്വായിഫ് ഉൾപ്പെടെയുള്ള മലയോര പ്രദേശങ്ങളിലുമാണ് മഴയെത്തുക. മഴ മുൻകരുതലുള്ളതിനാൽ ഹറമിന്റെ മുറ്റത്ത് കാർപ്പറ്റ് വിരിക്കില്ല. ആവശ്യമുള്ള വിശ്വാസികൾ മുസല്ല കയ്യിൽ കരുതണമെന്ന് ഹറം കാര്യാലയം അറിയിച്ചു. മദീനയിലും തിങ്കളാഴ്ച വരെ മഴക്ക് സാധ്യതയുണ്ട്. അൽ ഉല, ബദർ,…