താങ്കളെ അടിക്കാൻ പാകത്തിലൊരു വടിയായി മാറിയതിൽ ഖേദിക്കുന്നു; പൃഥ്വിരാജിനോട് മാപ്പ് ചോദിച്ച് മൈത്രേയൻ

നടനും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരനോട് മാപ്പ് പറഞ്ഞ് എഴുത്തുകാരൻ മൈത്രേയൻ. താങ്കളെ അടിക്കാൻ പാകത്തിലൊരു വടിയായി ഞാൻ മാറിയതിൽ ഖേദിക്കുന്നു. നിരുപാധികം മാപ്പ് ചോദിക്കുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ഒരു അഭിമുഖത്തിനിടെ മൈത്രേയൻ പറഞ്ഞ പ്രസ്താവന വലിയ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. പൃഥ്വിരാജ് എന്ന സംവിധായകനെ വിശ്വാസമില്ലെന്നും അതുകൊണ്ട് എമ്പുരാന്‍ സിനിമ കാണില്ലെന്നുമായിരുന്നു മൈത്രേയന്‍റെ പ്രസ്‌താവന. മൈത്രേയന്‍റെ കുറിപ്പ് ബഹുമാനപൂർവ്വം പൃഥ്വിരാജിന്, മൂന്നു പേർ എന്നെ അഭിമുഖ സംഭാഷണം ചെയ്യാൻ വന്നു എന്നുള്ള കാര്യം സത്യമാണ്. പല വിഷയങ്ങൾ സംസാരിച്ചിരുന്നതിൽ…

Read More