മഹാദേവ് ബെറ്റിങ് ആപ്പ് കേസ്; ഭൂപേഷ് ബാഗേലിന്റെ വസതികളിൽ സിബിഐ റെയ്ഡ്

മഹാദേവ് ബെറ്റിങ് ആപ്പ് കേസുമായി ബന്ധപ്പെട്ട് കോൺ‍​ഗ്രസ് ജനറൽ സെക്രട്ടറിയും മുൻ ഛത്തീസ്​ഗഢ് മുഖ്യമന്ത്രിയുമായ ഭൂപേഷ് ബാ​​ഗേലിന്റെ വസതികളിൽ‍ സിബിഐ റെയ്ഡ്. ഇന്ന് രാവിലെയാണ് റെയ്ഡിനായി സിബിഐ സംഘം ബാ​ഗേലിന്റെ റായ്പ്പൂരിലെയും ഭിലായിലെയും വസതികളിൽ‍ എത്തിയത്. ഡൽഹിയിലെ കോൺഗ്രസ് ആസ്ഥാനത്ത് നടക്കുന്ന യോഗത്തിൽ പങ്കെടുക്കാൻ‍ പോവുന്നതിന് തൊട്ടുമുമ്പാണ് കേന്ദ്ര അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥർ റെയ്ഡിനെത്തിയതെന്ന് അദ്ദേഹത്തിന്റെ ഓഫീസ് ട്വീറ്റിൽ അറിയിച്ചു. സിബിഐ നടപടിയിൽ കോൺ​​ഗ്രസോ ബാ​ഗേലോ പേടിക്കില്ലെന്നാണ്‌ ഛത്തീസ്​ഗഢ് കോൺ​ഗ്രസ് കമ്യൂണിക്കേഷൻ വിങ് മേധാവി സുശീൽ ആനന്ദ്…

Read More