
മാടായി കോളേജ് നിയമന വിവാദം; നിയമനങ്ങൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി
കണ്ണൂർ മാടായി കോളേജ് നിയമന വിവാദം നിയമ പോരാട്ടത്തിലേക്ക്. എം കെ രാഘവൻ ചെയർമാനായ കോളേജിലെ നിയമനങ്ങൾ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹൈക്കോടതിയിൽ ഹർജി നൽകിയിരിക്ക. കണ്ണൂർ കുഞ്ഞിമംഗലത്തെ കോൺഗ്രസ് പ്രവർത്തകരാണ് ഹർജി നൽകിയത്. രാഘവന്റെ ബന്ധുവിന്റേത് ഉൾപ്പെടെ നാല് നിയമനങ്ങൾ റദാക്കണം എന്നാണ് ഹർജിയിലെ ആവശ്യം. പണം വാങ്ങിയാണ് നിയമനമെന്നും നടപടിക്രമം പാലിച്ചില്ലെന്നും ഹർജിയിൽ വ്യക്തമാക്കുന്നു. ബന്ധുവായ സിപിഎം പ്രവർത്തകന് എം കെ രാഘവൻ എംപി നിയമനം നൽകിയെന്നാരോപിച്ച് കോൺഗ്രസ് പ്രവർത്തകർ പരസ്യമായി പ്രതിഷേധിച്ചിരുന്നു. തർക്കങ്ങൾ പരിഹരിക്കാൻ കെപിസിസി…