ശബരിമല ചുമതലകളിൽ നിന്ന് എം ആർ അജിത് കുമാറിനെ നീക്കി, പകരം ചുമതല എഡിജിപി എസ് ശ്രീജിത്തിന്

ശബരിമല ചീഫ് പൊലീസ് കോർഡിനേറ്റർ സ്ഥാനത്ത് നിന്ന് എഡിജിപി എം ആർ അജിത് കുമാറിനെ നീക്കി. ഹെഡ്ക്വാർട്ടേഴ്സ് ചുമതലകളുള്ള എഡിജിപി എസ് ശ്രീജിത്തിനാണ് പകരം ചുമതല. ശബരിമലയിലേയും പരിസരപ്രദേശങ്ങളിലേയും സുരക്ഷാക്രമീകരണങ്ങളുടെ ചുമതലയാണ് ചീഫ് പൊലീസ് കോർഡിനേറ്റർമാർക്ക്. എസ് ശ്രീജിത്ത് മുൻപും ഈ പദവി വഹിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ശ്രീജിത്തിന് വീണ്ടും ചുമതല നൽകിയത്. ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച, തൃശൂർ പൂരം കലക്കൽ തുടങ്ങി ഗുരുതര ആരോപണങ്ങളാണ് അജിത് കുമാറിനെതിരെ ഉയർന്നത്. പി വി അൻവർ എംഎൽഎയാണ് അജിത്…

Read More

എംആർ അജിത് കുമാറിനെ മാറ്റും; ക്രമസമാധാനച്ചുമതലയുള്ള എഡിജിപിയായി വെങ്കിടേഷും ബൽറാം കുമാർ ഉപാധ്യായയും പരിഗണനയിലെന്ന് റിപ്പോർട്ട്

പി വി അൻവറിന്റെ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ ക്രമസമാധാനച്ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്നും എം ആർ അജിത് കുമാറിനെ മാറ്റാൻ ആഭ്യന്തര വകുപ്പ് തീരുമാനിച്ചു. പകരം ക്രമസമാധാനച്ചുമതലയുള്ള എഡിജിപിയായി ക്രൈംബ്രാഞ്ച് മേധാവി എച്ച് വെങ്കിടേഷിനെ നിയമിക്കുന്നതാണ് പരിഗണനയിലുള്ളത്. ജയിൽ മേധാവി ബൽറാം കുമാർ ഉപാധ്യായയെയും ക്രമസമാധാനച്ചുമതലയുള്ള എഡിജിപി സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്. എംആർ അജിത് കുമാറിനെതിരായ ആരോപണങ്ങൾ അന്വേഷിക്കാൻ, സീനിയർ ഡിജിപിമാരായ എ പത്മകുമാർ, യോഗേഷ് ഗുപ്ത എന്നിവരിലാരുടെയെങ്കിലും നേതൃത്വത്തിലുള്ള സംഘത്തെ നിയോഗിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. പൊലീസ് മേധാവി ഷെയ്ഖ് ദർവേഷ്…

Read More