അനുനയ നീക്കവുമായി സിപിഎം; നിലപാടിലുറച്ച് എ പദ്മകമാര്‍

 മന്ത്രി വീണാ ജോർജിനെ സിപിഎം സംസ്ഥാന സമിതിയിൽ ഉൾപ്പെടുത്തിയത് ശരിയല്ലെന്ന നിലപാടിലുറച്ച് പത്തനംതിട്ടയിലെ മുതിർന്ന നേതാവ് എ. പദ്മകുമാർ. പ്രത്യാഘാതം അറിഞ്ഞാണ് പരസ്യ പ്രതികരണമെന്നും പാർട്ടി നടപടി എടുക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, പദ്മകുമാറിനെ അനുനയിപ്പിക്കാനുള്ള നീക്കത്തിലാണ് സിപിഎം. ഇതിന്‍റെ ഭാഗമായി സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം ആറന്മുളയിലെ പദ്മകുമാറിന്‍റെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തി. പദ്മകുമാറിനെ സംസ്ഥാന സമിതിയിൽ ഉൾപ്പെടുത്താത്തതിലെ അതൃപ്തി പാര്‍ട്ടി പരിശോധിക്കുമെന്ന് കൂടിക്കാഴ്ചയ്ക്കുശേഷം രാജു എബ്രഹാം പറഞ്ഞു. പദ്മകുമാറിന്‍റെ പരാതി സംസ്ഥാന…

Read More