മുർഷിദാബാദ് സന്ദർശിക്കാൻ എം എ ബേബിക്ക് അനുമതി നിഷേധിച്ചു

വഖഫ് ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിന്റെ മറവിൽ സംഘർഷം രൂക്ഷമായ മുർഷിദാബാദ് സന്ദർശിക്കാൻ സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബിക്ക് അനുമതി നിഷേധിച്ച് മമത സർക്കാർ. ഏപ്രിൽ 11ന് വഖഫ് ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെയാണ് മുർഷിദാബാദിൽ സംഘർഷം രൂക്ഷമായത്. വീടുകളും വ്യാപാര സ്ഥാപനങ്ങളും കൊള്ളയടിക്കുന്നത് തടയുന്നതിനിടെയാണ് സിപിഐ എം പ്രവർത്തകരായ അച്ഛനും മകനും കൊല്ലപ്പെട്ടത്. സംഘർഷ സ്ഥലം സന്ദർശിക്കാനും കൊല്ലപ്പെട്ട പാർടി പ്രവർത്തകരുടെ വീടുകളിൽ പോകാനുമായിരുന്നു സിപിഐ എം ജനറൽ സെക്രട്ടറി അനുമതി തേടിയത്. സംഘർഷം…

Read More

എം എ ബേബി ആരെന്നറിയാൻ ഗൂഗിൾ ചെയ്യേണ്ടി വരും, പരിഹാസിച്ച് ത്രിപുര മുൻമുഖ്യമന്ത്രി ബിപ്ലവ് കുമാർദേവ്

പുതിയ സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബിയെ പരിഹസിച്ച് ബി.ജെ.പി നേതാവും ത്രിപുര മുൻ മുഖ്യമന്ത്രിയുമായ ബിപ്ലവ് കുമാർ. എം.എ. ബേബി ആരാണെന്നറിയാൻ ഗൂഗ്‌ളിൽ സെർച്ച് ചെയ്ത് നോക്കുമെന്നായിരുന്നു ബിപ്ലവ് കുമാറിൻറെ പരിഹാസം. നരേന്ദ്ര മോദി, അമിത് ഷാ, യോഗി ആദിത്യനാഥ് എന്നിവരെ പോലെ തലപ്പൊക്കമുള്ള ഒരു നേതാവ് സി.പി.എമ്മിനില്ല. വിദ്യാഭ്യാസം മാത്രമല്ല ദേശീയ തലത്തിൽ ഒരു നേതാവിനെ തീരുമാനിക്കുന്നത്. മുൻ മുഖ്യമന്ത്രിയും എം.പിയുമായ തനിക്ക് എം.എ. ബേബിയെ അറിയില്ല. എം.എ. ബേബി ആരാണെന്ന് ഗൂഗ്ൾ ചെയ്ത്…

Read More

‘പെറുക്കികൾ ഉണ്ടാക്കിയ വിപ്ലവത്തിൽ ജയമോഹനെപ്പോലെയുള്ള സംഘപരിവാറിന് അസ്വസ്ഥതയുണ്ട്’; എം എ ബേബി

തമിഴ്‌നാട്ടിൽ വൻ വിജയം നേടിയ മലയാള ചിത്രം മഞ്ഞുമ്മൽ ബോയ്‌സിനെ മുൻനിർത്തി മലയാളികൾക്കെതിരെ അധിക്ഷേപ പരാമർശങ്ങൾ നടത്തിയ എഴുത്തുകാരൻ ജയമോഹനെതിരെ സിപിഎം നേതാവ് എം എ ബേബി. മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രത്തെ മുൻനിർത്തി എഴുതിയ ബ്ലോഗിലാണ് ജയമോഹന്റെ വിവാദ പരാമർശങ്ങളുള്ളത്. യഥാർത്ഥ കഥയായതുകൊണ്ട് മഞ്ഞുമ്മൽ ബോയ്സ് തന്നെ അലോസരപ്പെടുത്തിയെന്ന് അദ്ദേഹം പറഞ്ഞു. വിനോദസഞ്ചാരത്തിന് ഊട്ടിയിലും കൊടൈക്കനാലിലും എത്തുന്ന മലയാളികളുടെ വാഹനങ്ങളുടെ ഇരുവശത്തും ഛർദിലാണെന്നും സുഭാഷിനെ രക്ഷിച്ച സിജുവിനെ അവാർഡ് കൊടുക്കുന്നതിനുപകരം ജയിലിലിടുകയായിരുന്നു വേണ്ടതെന്നും ജയമോഹൻ എഴുതി….

Read More