
അൽ റുസൈഫയിൽ പുതിയ ലുലു ഹൈപ്പർമാർക്കറ്റ് തുറന്നു; മക്കയിൽ റീട്ടെയ്ൽ സേവനം വിപുലമാക്കി ലുലു ഗ്രൂപ്പ്
വിശുദ്ധ നഗരങ്ങളായ മക്കയിലും മദീനയിലും സാന്നിദ്ധ്യം അറിയിച്ചതിന് പിന്നാലെ മക്കയിൽ റീട്ടെയ്ൽ സേവനം കൂടുതൽ വിപുലമാക്കി മക്ക അൽ റുസൈഫയിൽ പുതിയ ലുലു ഹൈപ്പർമാർക്കറ്റ് തുറന്നു. സൗദി അറേബ്യയുടെ വിഷൻ 2030ന് കരുത്തേകുന്നത് കൂടിയാണ് പുതിയ ലുലു ഹൈപ്പർമാർക്കറ്റ്. ലുലു ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടർ അഷറഫ് അലി എം.എ, ലുലു സൗദി ഡയറക്ടർ ഷെഹീം മുഹമ്മദ് എന്നിവരുടെ സാന്നിദ്ധ്യത്തിൽ മക്ക ചേംബർ സെക്രട്ടറി ജനറൽ അബ്ദുള്ള ഹനീഫ്, റുസൈഫ മേയർ ഫഹദ് അബ്ദുൾറഹ്‌മാൻ എന്നിവർ ചേർന്ന് അൽ…