
ഇങ്ങനെയൊക്കെ ഔട്ട് ആകുമോ?; വൈറലായി പന്തിന്റെ പുറത്താകൽ
ഐപിഎല്ലിൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് നായകനായ ഋഷഭ് പന്തിന്റെ പ്രകടത്തിലുളള ആരാധകരുടെ രോഷം ദിനംപ്രതി കൂടിവരികയാണ്. ഇന്നലെ പഞ്ചാബിനെതിരായ മത്സരത്തിലും പന്തിൽ നിന്നും പ്രതീക്ഷിച്ച പ്രകടനമുണ്ടായില്ല. പടുകൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന മത്സരത്തിൽ 17 പന്തിൽ നിന്ന് 18 റൺസ് മാത്രം നേടിയാണ് പന്ത് പുറത്തായത്. ലഖ്നൗ ഇന്നിങ്സിലെ എട്ടാം ഓവറിൽ അസ്മത്തുള്ള ഒമർസായിയുടെ പന്തിലാണ് പന്ത് പുറത്താകുന്നത്. കൂറ്റൻ ഷോട്ടിന് ശ്രമിച്ച പന്തിന്റെ കൈയ്യിൽ നിന്ന് ബാറ്റ് കൈവിട്ടു. പന്ത് സ്വീപ്പർ കവറിൽ ശശാങ്ക് സിങ്ങിന്റെ കൈകളിലേക്കാണ്…