ലഖ്‌നോവിനെതിരായ മത്സരത്തിൽ രാജസ്ഥാന്റെ തോൽവിക്ക് കാരണം ഒത്തുകളി; അന്വേഷണം വേണമെന്ന് ആവശ്യം

ശനിയാഴ്ച നടന്ന ലഖ്‌നോ സൂപ്പർജെയ്ന്റിനെതിരായ രാജസ്ഥാൻ റോയൽസിന്റെ തോൽവിക്ക് കാരണം ഒത്തുകളിയെന്ന് ആരോപണം. രാജസ്ഥാൻ ക്രിക്കറ്റ് അസോസിയേഷൻ അഡ്‌ഹോക് കമ്മിറ്റി കൺവീനർ ജയ്ദീപ് ബിഹാനിയാണ് ആരോപണം ഉന്നയിച്ചത്. മത്സരത്തിൽ 181 റൺസെന്ന ലഖ്‌നോ ഉയർത്തിയ വിജയലക്ഷ്യം മറികടക്കാൻ രാജസ്ഥാന് കഴിഞ്ഞിരുന്നില്ല. രണ്ട് റൺസിനാണ് രാജസ്ഥാൻ റോയൽസ് ലഖ്‌നോവിനോട് തോറ്റത്. അവസാന ഓവറിൽ ഒമ്പത് റൺസാണ് രാജസ്ഥാന് ജയിക്കാൻ വേണ്ടിയിരുന്നത്. എന്നാൽ, ആവേശ് ഖാൻ എറിഞ്ഞ അവസാന ഓവറിൽ ആറ് വിക്കറ്റ് ബാക്കിനിൽക്കെ ലക്ഷ്യംമറികടക്കാൻ രാജസ്ഥാന് സാധിച്ചിരുന്നില്ല. ഹോം…

Read More

ഐപിഎല്ലില്‍ ഇന്ന് മുംബൈ ഇന്ത്യൻസ് ലക്നൗ സൂപ്പർ ജയന്‍റ്സ് പോരാട്ടം

ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസ് ഇന്ന് ലക്‌നൗ സൂപ്പർ ജയൻറ്‌സിനെ നേരിടും. ലക്‌നൗവിൽ വൈകിട്ട് ഏഴരയ്ക്കാണ് മത്സരം തുടങ്ങുക. മൂന്ന് കളിയിൽ ഒറ്റജയം മാത്രമാണ് ഇരു ടീമിൻറെയും അക്കൗണ്ടിലുള്ളത്. ഇതിനെല്ലാം ഉപരി ലക്‌നൗവും മുംബൈയും നേർക്കുനേർ പോരിനിറങ്ങുമ്പോൾ ശ്രദ്ധാകേന്ദ്രങ്ങളാവുന്നത് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയുടെയും ലക്‌നൗ നായകൻ റിഷഭ് പന്തിൻറെയും പ്രകടനങ്ങളാവും. ഐപിഎൽ താരലേത്തിൽ 27 കോടി രൂപക്ക് ല്കൗവിലെത്തി ഐപിഎൽ ചരിത്രത്തിലെ എക്കാലത്തേയും വിലയേറിയ താരമായെങ്കിലും റിഷഭ് പന്തിന് മൂന്ന് കളികളിൽ ഇതുവരെ നേടാനായത് 17 റൺസ്…

Read More

ഹൈ​​ദ​​രാ​​ബാ​​ദി​നെ അ​ഞ്ച് വി​ക്ക​റ്റി​ന് കീ​ഴ​ട​ക്കി ല​​ഖ്നോ സൂ​​പ്പ​​ർ ജ​​യ​​ന്റ്സ്

ഐ.​​പി.​​എ​​ല്ലി​​ൽ സ​​ൺ​​റൈ​​സേ​​ഴ്സ് ഹൈ​​ദ​​രാ​​ബാ​​ദി​​നെ​​തി​​രെ ല​​ഖ്നോ സൂ​​പ്പ​​ർ ജ​​യ​​ന്റ്സി​​ന് അ​ഞ്ച് വി​ക്ക​റ്റ് ജ​യം. ആ​​ദ്യം ബാ​​റ്റ് ചെ​​യ്ത ഹൈ​​ദ​​രാ​​ബാ​​ദ് 20 ഓ​​വ​​റി​​ൽ ഒ​​മ്പ​​ത് വി​​ക്ക​​റ്റി​​ന് 190 റ​​ൺ​​സ് ​നേ​​ടി. ട്രാ​​വി​​സ് ഹെ​​ഡ് (47), അ​​നി​​കേ​​ത് വ​​ർ​​മ (36), നി​​തീ​​ഷ് കു​​മാ​​ർ റെ​​ഡ്ഡി (32) എ​​ന്നി​​വ​​രാ​​ണ് ആ​​തി​​ഥേ​​യ​​നി​​ര​​യി​​ൽ തി​​ള​​ങ്ങി​​യ​​ത്. ല​​ഖ്നോ​​യു​​ടെ ശാ​​ർ​​ദു​​ൽ ഠാ​​ക്കൂ​​ർ നാ​​ല് വി​​ക്ക​​റ്റ് വീ​​ഴ്ത്തി. ആ​ദ്യ ജ​യം ല​ക്ഷ്യ​മി​ട്ട ല​ഖ്നോ 16.1 ഓ​വ​റി​ൽ അ​ഞ്ച് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ ല​ക്ഷ്യ​ത്തി​ലെ​ത്തി. ര​ണ്ടാം വി​ക്ക​റ്റി​ൽ മി​ച്ച​ൽ മാ​ർ​ഷും (52) നി​ക്കോ​ളാ​സ്…

Read More

ലക്നൗ വിടാനൊരുങ്ങി രാഹുൽ; ഓഫർ തന്നാലും സ്വീകരിക്കില്ല

ഇന്ത്യൻ പ്രീമിയർ ലീഗ് ലേലത്തിൽ പങ്കെടുക്കാനുറപ്പിച്ചിരിക്കുകയാണ് ഇന്ത്യൻ ക്രിക്കറ്റ് താരം കെ.എൽ. രാഹുൽ. ഐപിഎല്ലിൽ ലക്നൗ സൂപ്പർ ജയന്റ്സിന്റെ ക്യാപ്റ്റനായ രാഹുൽ അടുത്ത സീസണിൽ ക്ലബ്ബിൽ കളിക്കില്ലെന്ന് ഇതോടെ ഏറക്കുറെ ഉറപ്പായിക്കഴിഞ്ഞു. ടീമിൽ തന്നെ നിലനിർത്തേണ്ടതില്ലെന്ന് രാഹുൽ ലക്നൗ മാനേജ്മെന്റിനോട് ആവശ്യപ്പെട്ടതായാണു പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഫ്രാഞ്ചൈസിയുടെ ഓഫർ വന്നാലും അതു സ്വീകരിക്കില്ലെന്ന് രാഹുൽ ടീം മാനേജ്മെന്റിനെ അറിയിച്ചു കഴിഞ്ഞു. എൽഎസ്ജി മെന്ററായ സഹീർ ഖാനും പരിശീലകൻ ജസ്റ്റിൻ ലാംഗറിനും രാഹുല്‍ ടീമിന്റെ ക്യാപ്റ്റനാകുന്നതിനോട് താൽപര്യമില്ല. കഴിഞ്ഞ സീസണിൽ…

Read More

പ്ലേ ഓഫിൽ ആര്; ഐപിഎല്ലിൽ ഇന്ന് ലഖ്‌നൗവിനും ഡല്‍ഹിക്കും നിർണായക മത്സരം

ഐപിഎല്ലില്‍ ഇന്ന് ഡല്‍ഹി കാപിറ്റല്‍സ് ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ നേരിടും. പ്ലേ ഓഫ് സാ‌ധ്യത നിലനിർത്താൻ ഇരു ടീമുകൾക്കും ഇന്നത്തെ മത്സരം ജയിച്ചെ കഴിയു. ഡൽ​ഹിക്കിപ്പോഴും സാധ്യതയുണ്ടെങ്കിലും നെറ്റ് റണ്‍റേറ്റ് നോക്കുമ്പോൾ പുറത്തായ നിലയിലാണ്. 13 മത്സരങ്ങളില്‍ നിന്ന് 12 പോയിന്റുമായി ആറാം സ്ഥാനത്തുള്ള ഡല്‍ഹി ഇന്ന് തോറ്റാൽ പ്ലേ ഓഫ് കാണാതെ മടങ്ങേണ്ടി വരും. എന്നാൽ ഇന്നത്തെ കളിയിൽ ജയിച്ചാലും ഡൽഹിക്ക് പ്ലേ ഓഫ് ഉറപ്പിക്കാനാകില്ല. കൂറ്റന്‍ ജയം നേടിയാല്‍ മാത്രമെ പ്രതീക്ഷയ്ക്ക് വകയുള്ളു. ആ​ദ്യം…

Read More

ഓറഞ്ച് ക്യാപ്പിനായുള്ള പോരാട്ടത്തിൽ സഞ്ജു രണ്ടാമത്; പന്തും രാഹുലും പുറകിൽ

ഐപിഎല്ലിൽ ഓറഞ്ച് ക്യാപ്പിനായുള്ള കുതിപ്പിൽ രാജസ്ഥാന്‍ റോയല്‍സ് നായകൻ സഞ്ജു സാംസണ്‍ രണ്ടാമതെത്തി. വിരാട് കോലിയാണ് ഒന്നാമതുള്ളത്. ഇന്നലെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെയുള്ള പോരാട്ടത്തിൽ 33 പന്തില്‍ നിന്ന 71 റണ്‍സുമായി പുറത്താവാതെ നിന്ന സഞ്ജു റണ്‍വേട്ടക്കാരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് കുതിക്കുകയായിരുന്നു. ഡല്‍ഹി കാപിറ്റല്‍സ് നായകൻ റിഷഭ് പന്ത്, ലഖ്‌നൗ ക്യാപറ്റൻ കെ എല്‍ രാഹുല്‍ എന്നിവരെ മറികടന്നാണ് സഞ്ജു രണ്ടാം സ്ഥാനത്തെത്തിയത്. ശരാശരി റൺസിന്റെ കാര്യത്തിലും സഞ്ജു ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചു. 77 റണ്‍സാണ്…

Read More

പരിക്ക്; കെ. എൽ.രാഹുലിന് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ നഷ്ടമാവും

പരിക്കിനെ തുടർന്ന് ഐ.പി.എല്ലിൽ നിന്ന് പുറത്തായ ലഖ്നൗ സൂപ്പർ ജയന്റ്സ് നായകൻ കെ.എൽ രാഹുലിന് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലും നഷ്ടമാവും. പരിക്ക് ഗുരുതരമായതിനെ തുടർന്ന് താരത്തിന് ഡോക്ടർമാർ ശസ്ത്രക്രിയ നിർദേശിച്ചിരിക്കുകയാണ്. താരം തന്നെ ഇക്കാര്യങ്ങൾ തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവച്ചു. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ മത്സരത്തിനിടെയാണ് രാഹുലിന് തുടയിൽ പരിക്കേറ്റത്. രണ്ടാം ഓവറിൽ പന്തിന് പിറകേ പായുന്നതിനിടെ താരം മൈതാനത്ത് വീഴുകയായിരുന്നു. ഉടൻ തന്നെ മെഡിക്കൽ സഘമെത്തി താരത്തേ മൈതാനത്ത് നിന്ന് നീക്കി. പിന്നീട്…

Read More