ലഖ്നൗവിൽ അമ്മയേയും സഹോദരിമാരേയും കൊലപ്പെടുത്തി യുവാവ് ; പ്രതിയെ അറസ്റ്റ് ചെയ്ത് പൊലീസ്

ഉത്തർ പ്രദേശിലെ ലഖ്നൗവിൽ പുതുവർഷ ദിനത്തിൽ അമ്മയെയും 4 സഹോ​ദരിമാരെയും കൊലപ്പെടുത്തി യുവാവ്. പ്രതിയെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. കുടുംബ പ്രശ്നങ്ങളത്തുടർന്നാണ് അമ്മയും സഹോദരിയമടക്കം 5 പേരുടെ അരും കൊലയ്ക്ക് ഇയാൾ മുതർന്നതെന്ന് പോലീസ് പറയുന്നു. ആഗ്ര സ്വദേശിയായ അർഷാദ് (24) ആണ് പ്രതി. അർഷാദിൻ്റെ സഹോദരിമാരായ ആലിയ (9), അൽഷിയ (19), അക്സ (16), റഹ്മീൻ (18) അമ്മയുമാണ് മരിച്ചത്. ലഖ്‌നൗവിലെ നക ഏരിയയിലെ ഹോട്ടൽ ശരൺജിത്തിലാണ് സംഭവം നടന്നതെന്ന് സെൻട്രൽ ലഖ്‌നൗ ഡെപ്യൂട്ടി…

Read More

അനന്തരവൻ ആകാശ് ആനന്ദിനെ പിൻഗാമിയായി പ്രഖ്യാപിച്ച് ബി.എസ്.പി നേതാവ് മായാവതി

അനന്തരവൻ ആകാശ് ആനന്ദിനെ വീണ്ടും തന്റെ പിൻഗാമിയായി പ്രഖ്യാപിച്ച് ബി.എസ്.പി നേതാവ് മായാവതി രം​ഗത്ത്. ലഖ്നോയിൽ നടന്ന പാർട്ടി ഭാരവാഹികളുടെ യോഗത്തിലായിരുന്നു തീരുമാനം. ഇത് രണ്ടാംതവണയാണ് ആനന്ദിനെ മായാവതി തന്റെ പിൻഗാമിയായി പ്രഖ്യാപിക്കുന്നത്. ഈ വർഷം മേയിലായിരുന്നു മായാവതി ആനന്ദിനെ പിൻഗാമിയായി പ്രഖ്യാപിച്ചത്. അതിനു പിന്നാലെ തീരുമാനം പിൻവലിക്കുകയും ചെയ്തു. 2023 ഡിസംബറിൽ ആകാശിനെ രാഷ്ട്രീയ പിൻഗാമിയായി പ്രഖ്യാപിച്ച മായാവതി 2024 മേയിൽ തീരുമാനം മാറ്റുകയും ദേശീയ കോർഡിനേറ്റർ സ്ഥാനത്തുനിന്നുൾപ്പെടെ നീക്കുകയും ചെയ്തിരുന്നു. തീരുമാനത്തിൽ വ്യക്തമായ കാരണം…

Read More

മുൻകാലങ്ങളിൽ കോൺഗ്രസിന് വീഴ്ച പറ്റി, അത്തരം തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പാർട്ടി അതിന്റെ രാഷ്ട്രീയത്തില്‍ മാറ്റം വരുത്തേണ്ടതുണ്ട്; രാഹുല്‍ ഗാന്ധി

മുൻകാലങ്ങളിൽ കോൺഗ്രസിന് വീഴ്ച പറ്റിയെന്നും അത്തരം തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഭാവിയില്‍ പാർട്ടി അതിന്റെ രാഷ്ട്രീയത്തില്‍ മാറ്റം വരുത്തേണ്ടതുണ്ടെന്നും വ്യക്തമാക്കി രാഹുല്‍ ഗാന്ധി. മാത്രമല്ല നരേന്ദ്ര മോദി പ്രധാനമന്ത്രിയല്ലെന്നും രാജാവാണെന്നും രാഹുൽ പറഞ്ഞു. ലഖ്‌നോവില്‍ പൊതുപരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രാഹുല്‍ ​ഗാന്ധി. വരുംകാലത്ത് കോണ്‍ഗ്രസ് പാര്‍ട്ടി അതിന്റെ രാഷ്ട്രീയത്തിൽ മാറ്റം വരുത്തേണ്ടതുണ്ട്. മുന്‍കാലത്ത് കോണ്‍ഗ്രസ് പാര്‍ട്ടിയും വീഴ്ചകള്‍ വരുത്തിയിരുന്നു, കോൺഗ്രസിൽ നിന്നുകൊണ്ടാണ് ഇക്കാര്യം പറയുന്നതെന്നുമാണ് രാഹുല്‍ ​ഗാന്ധി പറഞ്ഞത്. കൂടാതെ പ്രധാനമന്ത്രി മോദി ഒരു ഏകാധിപതിയാണെന്ന് കുറ്റപ്പെടുത്തിയ രാഹുൽ,…

Read More

എയർ ഇന്ത്യയുടെ മസ്കത്ത്​-ലഖ്‌നൗ സർവിസിന്​ തുടക്കം

മ​സ്ക​ത്തി​ൽ​നി​ന്ന്​ ല​ഖ്‌​നൗ​വി​ലെ ച​ര​ൺ സി​ങ്​ ഇ​ൻ​റ​ർ​നാ​ഷ​ണ​ൽ എ​യ​ർ​പോ​ർ​ട്ടി​ലേ​ക്കു​ള്ള എ​യ​ർ ഇ​ന്ത്യ എ​ക്സ്​​പ്ര​സി​ന്‍റെ സ​ർ​വി​സി​ന്​ തു​ട​ക്ക​മാ​യി. പു​തി​യ സ​ർ​വി​സി​നെ മ​സ്‌​ക​ത്ത്​ ഇ​ൻ​റ​ർ​നാ​ഷ​ണ​ൽ എ​യ​ർ​പോ​ർ​ട്ട് സ്വാ​ഗ​തം ചെ​യ്തു. ആ​ഴ്ച​യി​ൽ എ​ല്ലാ ദി​വ​സ​വും സ​ർ​വി​സു​ണ്ടാ​കും. ല​ഖ്‌​നോ​യി​ൽ​നി​ന്ന്​ ശ​നി​യാ​ഴ്ച രാ​വി​ലെ 7.30 ന് ​പു​റ​പ്പെ​ട്ട വി​മാ​ന​ത്തി​ൽ 77 യാ​ത്ര​ക്കാ​രാ​ണു​ണ്ടാ​യി​രു​ന്ന​ത്. തി​രി​ച്ച്​ മ​സ്‌​ക​ത്തി​ൽ​നി​ന്ന്​​ 123 യാ​ത്ര​ക്കാ​രു​മാ​യാ​ണ്​ പ​റ​ന്ന​ത്. നി​ല​വി​ൽ എ​യ​ർ ഇ​ന്ത്യ എ​ക്​​സ്​​പ്ര​സ്​​ മ​സ്ക​ത്തി​ൽ​നി​ന്ന്​ ക​ണ്ണൂ​ർ, കൊ​ച്ചി, കോ​ഴി​ക്കോ​ട്, മം​ഗ​ളൂ​രു, തി​രു​വ​ന​ന്ത​പു​രം, തി​രു​ച്ചി​റ​പ്പ​ള്ളി എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കും സ​ർ​വി​സ് ന​ട​ത്തു​ന്നു​ണ്ട്.

Read More

മ​ഥു​ര ഷാ​ഹി ഈ​ദ്ഗാ​ഹ് മ​സ്ജി​ദ് കേ​സ്; ഹ​ർ​ജി അ​ല​ഹ​ബാ​ദ് ഹൈ​കോ​ട​തി ഇന്ന് വീ​ണ്ടും പ​രി​ഗ​ണി​ക്കും

മ​ഥു​ര ഷാ​ഹി ഈ​ദ്ഗാ​ഹ് മ​സ്ജി​ദ് കേ​സുമായി ബന്ധപ്പെട്ട ഹ​ർ​ജി അ​ല​ഹ​ബാ​ദ് ഹൈ​കോ​ട​തി ഇന്ന് വീ​ണ്ടും പ​രി​ഗ​ണി​ക്കും. മ​സ്ജി​ദ് നീ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ടു​ന്ന കേ​സ് അ​നു​വ​ദി​ക്കു​ന്ന​ത് ചോ​ദ്യം​ചെ​യ്യു​ന്ന ഹ​ർ​ജിയാണ് അ​ല​ഹ​ബാ​ദ് ഹൈ​കോ​ട​തി ഇന്ന് പ​രി​ഗ​ണി​ക്കുന്നത്. 13.37 ഏ​ക്ക​ർ വ​രു​ന്ന ക്ഷേ​ത്ര​ഭൂ​മി​യി​ലാ​ണ് പ​ള്ളി നി​ർ​മി​ച്ച​തെ​ന്നാ​ണ് ​ഹ​ർ​ജി​യി​ൽ വ്യക്തമാക്കുന്നത്. കേ​സി​ൽ ഇ​രു​പ​ക്ഷ​ത്തെ​യും കേ​ട്ട ജ​സ്റ്റി​സ് മാ​യ​ങ്ക് കു​മാ​ർ ജെ​യ്ൻ, വാ​ദം ഇ​ന്ന​ത്തേ​ക്ക് മാ​റ്റുകയായിരുന്നു. ജ​നു​വ​രി 30ന് ​ഈ കേ​സ് ഫെ​ബ്രു​വ​രി 22ലേ​ക്ക് മാ​റ്റി​യ​പ്പോ​ൾ, ഇ​തു​സം​ബ​ന്ധി​ച്ച എ​തി​ർ​പ്പ് 22നു​ള്ളി​ൽ അ​റി​യി​ക്ക​ണ​മെ​ന്ന് കോ​ട​തി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

Read More

യുപി മന്ത്രിസഭ ഇന്ന് അയോധ്യയിൽ

ഉത്തർ പ്രദേശ് മുഖ്യമന്ത്രിയും മന്ത്രിമാരും എംഎൽഎമാരും ഇന്ന് അയോധ്യയിലെത്തും. കോൺ​ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടി എംഎൽഎമാരും അയോധ്യ യാത്രയിൽ പങ്കെടുക്കുകയും ക്ഷേത്ര ദർശനം നടത്തുകയും ചെയ്യുമെന്നാണ് അറിയാൻ സാധിക്കുന്നത്. എന്നാൽ സമാജ് വാദി പാർട്ടി വിട്ടു നിൽക്കും, അവര്‍ ക്ഷണം നിരസിച്ചിരിക്കുകയാണ്. മന്ത്രിസഭാ യോ​ഗമടക്കം അയോധ്യയിൽ സംഘടിപ്പിക്കുന്നുണ്ട്. ലക്നൗവിൽ നിന്നും 10 പ്രത്യേക ബസുകളിലാണ് എംഎല്‍എ മാർ പുറപ്പെട്ടിരിക്കുന്നത്, മുഖ്യമന്ത്രി യോഗി ആദിത്വനാഥ് ഉച്ചയോടെ എത്തുമെന്നാണ് റിേപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

Read More

ഡിസംബർ 17 മുതൽ ലക്‌നോവിലേക്ക് നേരിട്ടുള്ള വിമാനസർവീസുകൾ ആരംഭിക്കുന്നതായി സലാംഎയർ

2023 ഡിസംബർ 17 മുതൽ ലക്നോവിലേക്ക് നേരിട്ടുള്ള വിമാനസർവീസുകൾ ആരംഭിക്കുന്നതായി സലാംഎയർ അറിയിച്ചു. ഈ അറിയിപ്പ് പ്രകാരം, 2023 ഡിസംബർ 17 മുതൽ ലക്നോവിലേക്ക് ആഴ്ച്ച തോറും അഞ്ച് സർവീസുകളാണ് സലാംഎയർ നടത്തുന്നത്. മസ്‌കറ്റ് വിമാനത്താവളത്തിൽ നിന്നുള്ള ഈ സർവീസുകൾ ആഴ്ച്ച തോറും ബുധൻ, വ്യാഴം, വെള്ളി, ഞായർ, തിങ്കൾ എന്നീ ദിനങ്ങളിലായിരിക്കും. 2023 ഡിസംബർ 5 മുതൽ കോഴിക്കോട്, തിരുവനന്തപുരം എന്നിവ ഉൾപ്പടെ അഞ്ച് ഇന്ത്യൻ നഗരങ്ങളിലേക്ക് വിമാനസർവീസുകൾ ആരംഭിക്കാൻ തീരുമാനിച്ചതായി സലാംഎയർ നേരത്തെ അറിയിച്ചിരുന്നു….

Read More

കേന്ദ്രമന്ത്രിയുടെ വസതിയിൽ മകന്റെ സുഹൃത്ത് വെടിയേറ്റു മരിച്ചു

ലഖ്നോവിൽ കേന്ദ്രമന്ത്രിയുടെ വസതിയിൽ യുവാവ് വെടിയേറ്റു മരിച്ചു. കേന്ദ്രമന്ത്രി കൗശൽ കിഷോറിന്റെ വസതിയിലാണ് സംഭവം. മന്ത്രിയുടെ മകന്റെ പേരിൽ ലൈസൻസുള്ള തോക്ക് മൃതദേഹത്തിന് സമീപത്തുനിന്ന് കണ്ടെത്തി. മകന്റെ സുഹൃത്തായ വികാസ് ശ്രീവാസ്തവ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്തുവരികയാണ്.

Read More

വൈറലായി ലക്നൗവിലെ പ്രണയ ലീലകൾ

ഉത്തർപ്രദേശിന്റെ തലസ്ഥാനനഗരിയായ ലക്നൗവിലെ തിരക്കേറിയ ഹസ്രത്ഗഞ്ച് തെരുവിൽ സ്‌കൂട്ടറിൽ കാമുകന്റെ മടിയിലിരുന്നു കെട്ടിപ്പിടിച്ചും ചുംബിച്ചുമുള്ള ഇണക്കുരുവികളുടെ വീഡിയോ രാജ്യമാകെ വാർത്തയായിരുന്നു. കമിതാക്കളുടെ ‘സഞ്ചാരലീല’യുടെ വീഡിയോയും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിലും ചാനലുകളിലും വൈറലായിരുന്നു. പിന്നീട്, ഇരുവരെയും പോലീസ് പിടികൂടുകയും കേസ് എടുക്കുകയും ചെയ്തു. ഈ സംഭവം നടന്നതിനു ദിവസങ്ങൾക്കു ശേഷം ലക്നൗവിൽനിന്നു വീണ്ടുമൊരു ‘പ്രണയലീല’ വൈറലായിരിക്കുന്നു. കാറിന്റെ സീറ്റിൽ ചവിട്ടിനിന്ന് സൺപ്രൂഫ് തുറന്നു കെട്ടിപ്പിടിച്ചും ചുംബിച്ചും കമിതാക്കൾ കാറിൽ സഞ്ചരിക്കുന്ന വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്. കമിതാക്കളുടെ കാറിന്റെ പിന്നിലുണ്ടായിരുന്ന…

Read More