പുതിയ ആദായനികുതി ബില്‍ ധനമന്ത്രി നിർമല സീതാരാമൻ ലോക്‌സഭയില്‍ അവതരിപ്പിച്ചു

ആദായ നികുതി ബിൽ ലോക്സഭയിൽ ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ചു. പുതിയ ബില്ലിൽ വ്യവസ്ഥകൾ ലഘൂകരിച്ചിച്ചുണ്ടെന്നാണ് ധനമന്ത്രി വ്യക്തമാക്കിയിട്ടുള്ളത്. നികുതി ഘടന ലഘുവാക്കിയെന്നും ധനമന്ത്രി പറഞ്ഞു. മാർച്ച് 10 വരെ ലോക്സഭ പിരിഞ്ഞു. പ്രതിപക്ഷ പ്രതിഷേധത്തിനിടെയാണ് ധനമന്ത്രി ബിൽ അവതരിപ്പിച്ചിരിക്കുന്നത്. 2025 ഏപ്രിൽ മുതൽ ബിൽ പ്രാബല്യത്തിൽ വരുമെന്നാണ് പുറത്തു വരുന്ന വിവരം. മാത്രമല്ല ആദായ നികുതി നിയമം എന്നായിരിക്കും നിയമമായി കഴിഞ്ഞാലുള്ള പേര്. സാധാരണക്കാർക്ക് മനസിലാകുന്ന രീതിയിലാണ് ബില്ല് അവതരിപ്പിച്ചിരിക്കുന്നത് എന്നാണ് ധനമന്ത്രി നിർമല സീതാരാമൻ…

Read More

ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി അപമാനിക്കാൻ ശ്രമിച്ചെന്ന് വനിതാ എം.പി ; സഭ സാക്ഷിയായത് നാടകീയ രംഗങ്ങൾക്ക്

ആഭ്യന്തരമന്ത്രി അമിത് ഷാ ബിആർ അംബേദ്ക്കറെ അപമാനിച്ചതിൽ പ്രതിഷേധം ശക്തമാകുന്നതിനിടെ ലോക്സഭയിൽ നാടകീയ രംഗങ്ങൾ. സമ്മേളനം ഇന്ന് അവസാനിപ്പിക്കാനായില്ല. ലോക്സഭ നാളെ വരേയ്ക്ക് പിരിഞ്ഞു. അദ്ധ്യക്ഷ ഡയസിൽ കയറി കോൺഗ്രസ് പ്രതിഷേധിച്ചു. രാജ്യസഭയും ഇന്ന് ബഹളമയമായി.രാവിലത്തെ അക്രമസംഭവങ്ങളാണ് ഭരണപക്ഷം ഉയര്‍ത്തിയത്.രാഹുൽ ഗാന്ധി മോശമായി പെരുമാറിയെന്ന് വനിത എംപി രാജ്യസഭയിൽ പറഞ്ഞത് വൻ നാടകീയ സംഭവങ്ങൾക്ക് ഇടയാക്കി. രാഹുൽ അകാരണമായി തട്ടിക്കയറിയെന്നാണ് ഫാംഗ് നോൻ കൊന്യാക് പറഞ്ഞത്. സ്ത്രീത്വത്തെ അപമാനിക്കുന്ന പെരുമാറ്റമായിരുന്നു രാഹുലിന്‍റേതെന്നും ഫാംഗ് നോൻ കൊന്യാക് പറഞ്ഞു.നാഗാലൻഡിൽ…

Read More

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബിൽ ലോക്സഭയിൽ അവതരിപ്പിച്ച് കേന്ദ്ര സർക്കാർ ; എതിർപ്പുമായി പ്രതിപക്ഷം

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്‍ കേന്ദ്ര സർക്കാർ ലോക്സഭയിൽ അവതരിപ്പിച്ചു. നിയമന്ത്രി അർജുന്‍ റാം മേഘ്‍വാളാണ് ബില്‍ അവതരിപ്പിച്ചത്. ബില്ല് അവതരണം വോട്ടെടുപ്പിലൂടെ പാസാക്കി. 269 എംപിമാർ ബില്ലിനെ അനൂകൂലിച്ചപ്പോൾ 198 പേർ ബില്ലിനെ എതിർത്തു. ബിൽ ഭരണഘടനാ വിരുദ്ധമെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. വൈവിധ്യങ്ങളെ തകർക്കുന്ന ബില്ലിനെതിരെ മറ്റു പ്രതിപക്ഷ പാർട്ടികളും രംഗത്തെത്തി. പ്രതിപക്ഷ നിരയിൽ അനുകൂലിക്കുന്നവർ ഉണ്ടെങ്കിൽ പറയണമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ ആവശ്യപ്പെട്ടു. മുന്നുമണിക്ക് സഭ വീണ്ടും ചേരും ബില്ല് അവതരിപ്പിക്കുന്ന…

Read More

ലോക്സഭയുടെ സീറ്റ് ക്രമീകരണത്തിൽ അന്തിമ തീരുമാനമായി ; പ്രധാനമന്ത്രി ഒന്നാം നമ്പറിൽ , രാഹുൽ ഗാന്ധി 498ൽ

പതിനെട്ടാമത് ലോക്സഭയുടെ സീറ്റ് ക്രമീകരണത്തെ സംബന്ധിച്ച് അന്തിമ തീരുമാനമായി. പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെയുള്ള ഒന്നാം നമ്പർ സീറ്റിൽ തന്നെ തുടരും. രണ്ടാം നമ്പർ സീറ്റിൽ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, മൂന്നാം നമ്പർ സീറ്റിൽ ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവർ തന്നെയാണ് തുടരുക. അതേ സമയം ആദ്യഘട്ട ക്രമീകരണത്തിൽ 58-ാം സീറ്റിലേക്ക് മാറ്റിയ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയെ സീറ്റ് നമ്പർ നാലിലേക്ക് പുന:ക്രമീകരിച്ചു. നേരത്തെയുള്ള പട്ടിക പ്രകാരം നാല്, അഞ്ച് സീറ്റുകൾ ഒഴിഞ്ഞു…

Read More

വയനാട് ജില്ലയിൽ 13 ന് പൊതുഅവധി

വയനാട് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന നവംബര്‍ 13 ന് ജില്ലയിലെ എല്ലാ സര്‍ക്കാര്‍- പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ പൊതുഅവധി പ്രഖ്യാപിച്ചു. മാത്രമല്ല നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് പ്രകാരവും ജില്ലയിൽ അന്ന് അവധിയായിരിക്കും. കൂടാതെ എല്ലാ സ്വകാര്യ വാണിജ്യ- വ്യവസായ സ്ഥാപനങ്ങളും മറ്റ് സ്വകാര്യ സ്ഥാപനങ്ങളും ജീവനക്കാര്‍ക്ക് ശമ്പളത്തോട് കൂടിയ അവധി നല്‍കണം. ഇതിന് പുറമെ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വയനാട് ലോക്സഭ, ചേലക്കര, മണ്ഡലങ്ങളിൽ വോട്ടുള്ളവരും എന്നാല്‍ മണ്ഡലത്തിന് പുറത്ത് ജോലി ചെയ്യുന്നവരുമായ എല്ലാ സര്‍ക്കാര്‍-…

Read More

രാഹുൽ ഗാന്ധിക്ക് ബി.ജെ.പി നേതാവിന്റെ വധഭീഷണി

യു.എസിലെ സിഖ് സമുദായത്തെക്കുറിച്ചുള്ള പരാമർശങ്ങളുടെ പേരിൽ ബി.ജെ.പിയുടെ വിമർശനത്തിനിരയായ മുതിർന്ന കോൺഗ്രസ് നേതാവും ലോക്‌സഭ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധിക്ക് വധഭീഷണിയുമായി ബി.ജെ.പി നേതാവും മുൻ എം.എൽ.എയുമായ തർവീന്ദർ സിങ് മർവ. ഇന്നലെ ഡൽഹിയിലെ സോണിയാ ഗാന്ധിയുടെ വസതിക്ക് മുന്നിലായിരുന്നു ബി.ജെ.പി നേതാവ് വിവാദ പരാമർശം നടത്തിയത്. ‘രാഹുൽ ഗാന്ധി, നിങ്ങൾ നന്നായി പെരുമാറണം, അല്ലാത്തപക്ഷം, വരും കാലങ്ങളിൽ നിങ്ങളുടെ മുത്തശ്ശിയുടെ അതേ വിധി നിങ്ങൾ നേരിടേണ്ടിവരും’. എന്നായിരുന്നു തർവീന്ദർ പ്രസംഗിച്ചത്. രാഹുലിന്റെ മുത്തശ്ശിയും മുൻ പ്രധാനമന്ത്രിയുമായിരുന്ന…

Read More

ചെങ്കോട്ടയിലെ സ്വതാന്ത്ര്യദിനാഘോഷം ; ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിക്ക് സീറ്റ് നാലാം നിരയിൽ ,പ്രോട്ടോക്കോൾ ലംഘനം

ചെങ്കോട്ടയിലെ സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയോട് അനാദരവ് കാണിച്ചെന്ന് ആക്ഷേപം.രാഹുല്‍ഗാന്ധിക്ക് പിന്‍നിരയില്‍ സീറ്റ് നല്‍കിയതാണ് വിമര്‍ശനത്തിന് ഇടയാക്കിയത്.പ്രതിപക്ഷ നേതാവിന് മുന്‍ നിരയില്‍ സീറ്റ് നല്‍കണമെന്നതാണ് പ്രോട്ടോകോള്‍. ചെങ്കോട്ടയില്‍ നടക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ പ്രതിപക്ഷ നേതാവ് പങ്കെടുക്കുന്നത് പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ്. കുര്‍ത്തയും സ്യൂട്ടും ധരിച്ചാണ് രാഹുല്‍ ഗാന്ധി ലോക്സഭാ പ്രതിപക്ഷ നേതാവെന്ന നിലയില്‍ ചെങ്കോട്ടയിലെ തന്റെ ആദ്യ സ്വാതന്ത്ര്യ ദിനാഘോഷത്തിന് എത്തിയത്. ഒളിമ്പിക്‌സ് മെഡൽ ജേതാക്കളായ മനു ഭാക്കർ, സരബ്ജ്യോത് സിങ് എന്നിവരോടൊപ്പം…

Read More

വഖഫ് ബോർഡ് ബില്ല്; ഹിന്ദു – മുസ്ലിം ഐക്യം തകർക്കാനെന്ന് പ്രതിപക്ഷം: ലോക്സഭയിൽ ശക്തമായ വാക്‌പോര്

ലോക്‌സഭയിൽ വഖഫ് ബോർഡ് നിയമ ഭേദഗതി ബില്ലിന് മേൽ ശക്തമായ ചർച്ച. ഭരണപക്ഷത്തെ അംഗങ്ങൾ ബില്ലിനെ അനുകൂലിച്ചും പ്രതിപക്ഷ അംഗങ്ങൾ ബില്ലിനെ ശക്തമായി എതിർത്തും ലോക്‌സഭയിൽ സംസാരിച്ചു. കേന്ദ്രമന്ത്രി കിരൺ റിജിജുവാണ് ബില്ല് അവതരിപ്പിക്കാൻ ലോക്‌സഭയിൽ അനുമതി തേടിയത്. ബില്ലിനെ കോൺഗ്രസ്, ഡിഎംകെ, തൃണമൂൽ കോൺഗ്രസ്, സമാജ്വാദി, ആം ആദ്മി, സിപിഎം തുടങ്ങിയ എല്ലാ പ്രതിപക്ഷ പാർട്ടി അംഗങ്ങളും തുറന്നെതിർത്തു. ചർച്ചക്കിടെ അഖിലേഷ് യാദവും അമിത് ഷായും തമ്മിൽ രൂക്ഷമായ തർക്കവും സഭയിൽ നടന്നു. ബിൽ വിശദമായ…

Read More

വഖഫ് ബിൽ അൽപസമയത്തിനകം ലോക്സഭയിൽ ; മുസ്ലിം ലീഗ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധത്തിൽ

വഖഫ് നിയമ ഭേദഗതി ബില്‍ അല്‍പസമയത്തിനകം ലോക് സഭയില്‍ അവതരിപ്പിക്കും. കേന്ദ്രമന്ത്രി കിരണ്‍ റിജിജുവാകും ബില്‍ അവതരിപ്പിക്കുക. മുസ്ലീം ലീഗ് അടക്കമുള്ള പ്രതിപക്ഷ കക്ഷികളുടെ ശക്തമായ പ്രതിഷേധത്തിനിടെയാണ് ബില്‍ അവതരണം. രാജ്യത്തെ വിഭജിക്കാനുള്ള ബില്ലാണെന്നും ശക്തിയുക്തം എതിര്‍ക്കണമെന്നും രാവിലെ ചേര്‍ന്ന കോണ്‍ഗ്രസ് പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തില്‍ രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടിരുന്നു. വഖഫ് സ്വത്തുക്കൾ തട്ടിയെടുക്കാനുള്ള സർക്കാർ നീക്കമെന്ന് സമാജ് വാദി പാർട്ടി ആരോപിച്ചു. വഖഫ് ബിൽ ലോക്സഭയിൽ അവതരിപ്പിക്കുന്നതിനെതിരെ സിപിഐഎമ്മിനായി കെ രാധാകൃഷ്ണൻ എംപിയും കോൺഗ്രസ് എംപിമാരായ…

Read More

വഫഖ് നിയമഭേതഗതി ബിൽ ; ലോക്സഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകി കോൺഗ്രസ്

വഖഫ് നിയമഭേദഗതി ബിൽ ലോക്സഭയിൽ അവതരിപ്പിക്കുന്നതിനെതിരെ കോൺഗ്രസ് അടിയന്തരപ്രമേയ നോട്ടീസ് നൽകി. കെ.സി വേണുഗോപാൽ എം.പിയാണ് അടിയന്തരപ്രമേയ നോട്ടിസ് നൽകിയത്. ഭരണഘടന ഉറപ്പു നൽകുന്ന മതസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണിത്. ജനങ്ങളെ തമ്മിൽ വർഗീയമായി ഭിന്നിപ്പിക്കാനുള്ള നീക്കമെന്നും കെ സി വേണുഗോപാൽ പറഞ്ഞു. ഹൈബി ഈഡൻ എംപിയും നോട്ടീസ് നൽകിയിട്ടുണ്ട്. നിലവിലുള്ള വഖഫ് നിയമത്തിൽ അടിമുടി ഭേദഗതികൾ നിർദേശിക്കുന്ന ബില്ലിനെതിരെ വ്യാപക പ്രതിഷേധമാണുള്ളത്. വഖഫ് സ്വത്ത് നിർണയിക്കാനുള്ള അധികാരം സർ​വേ കമീഷണറിൽ നിന്ന് എടുത്തുമാറ്റി ജില്ലാ കലക്ടർക്ക് നൽകുന്നതാണ്…

Read More