
എംബിഎ ഉത്തരക്കടലാസ് നഷ്ടമായ സംഭവം: വിദ്യാർത്ഥിനി പരീക്ഷയെഴുതേണ്ട; കേരള സർവകലാശാലയ്ക്ക് ലോകായുക്തയുടെ വിമർശനം
തിരുവനന്തപുരം: കേരള സർവകലാശാല എംബിഎ ഉത്തരക്കടലാസ് കാണാതായ സംഭവത്തിൽ പുനഃപ്പരീക്ഷയെഴുതാത്ത വിദ്യാർത്ഥിക്ക് അക്കാദമിക് റെക്കോഡ് പരിശോധിച്ച് ശരാശരി മാർക്ക് നൽകാൻ ലോകായുക്ത നിർദ്ദേശം. മൂന്നാം സെമസ്റ്ററിലെ പ്രൊജക്ട് ഫിനാൻസ് പേപ്പറിന് ശരാശരി മാർക്ക് നൽകണമെന്നാണ് നിർദ്ദേശിച്ചിരിക്കുന്നത്. എംബിഎ വിദ്യാർത്ഥി അഞ്ജന പ്രദീപിന്റെ ഹർജിയിലാണ് ലോകായുക്ത ഡിവിഷൻ ബെഞ്ചിന്റെ നടപടി. വിദ്യാർത്ഥിക്കായി പ്രത്യേകം പരീക്ഷ നടത്താമെന്ന സർവകലാശാലാ നിർദ്ദേശം ലോകായുക്ത തള്ളി. സർവകലാശാലയുടെ നിർദ്ദേശം അപ്രായോഗികമെന്ന് ലോകായുക്ത ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു. കാനറ ബാങ്കിൽ നിന്ന് വിദ്യാർത്ഥിനി വിദ്യാഭ്യാസ…