വയനാട് ദുരിതബാധിതരുടെ വായ്പ എഴുതിത്തള്ളാൻ കേന്ദ്ര സർക്കാരിനോട് ആവർത്തിച്ച് ഹൈക്കോടതി

വയനാട് ദുരിതബാധിതരുടെ വായ്പ എഴുതിത്തള്ളണമെന്ന് ആവർത്തിച്ച് ഹൈക്കോടതി.ദുരന്തബാധിതരുടെ ജീവനോപാധിയാണ് ഇല്ലാതായത്, ഇത് കണ്ടില്ലെന്ന് നടക്കാനാവില്ലെന്ന് കോടതി പറഞ്ഞു. ലോണുകൾ എഴുതിത്തള്ളുന്നത് സർക്കാർ നയത്തിന്റെ ഭാഗമെന്ന് കേന്ദ്രം കോടതിൽ മറുപടി നൽകി. കൊവിഡിൽ ജനങ്ങൾക്കുണ്ടായ ബുദ്ധിമുട്ട് താൽക്കാലികമായിരുന്നു. എന്നാൽ വയനാട് ദുരന്തത്തിൽപ്പെട്ടവർക്ക് സംഭവിച്ചത് അങ്ങനെയല്ലെന്ന് കോടതി പറഞ്ഞു. ബാങ്കുകൾ മറ്റുള്ളവരുടെ പണം ഉപയോഗിച്ചാണ് ബിസിനസ് ചെയ്യുന്നതെന്ന് കേന്ദ്രം കോടതിയിൽ പറഞ്ഞു. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ വായ്പ എഴുതിത്തള്ളുന്നത് പരിഗണിക്കാമെന്നും കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചു. ഹർജി ഇനി വേനലവധിക്ക്…

Read More

കേരള ബാങ്കിലൂടെ 3 ലക്ഷം രൂപ വരെ കുറഞ്ഞ പലിശനിരക്കില്‍ വായ്പ; ധാരണാപത്രം ഒപ്പുവച്ച് മിൽമയും കേരള ബാങ്കും

ക്ഷീരമേഖലയിലെ സംരംഭകത്വത്തെ പ്രോത്സാഹിപ്പിക്കുന്നതിനും കര്‍ഷകര്‍ക്കായുള്ള ക്ഷേമ പദ്ധതികള്‍ നടപ്പാക്കുന്നതിനുമായി കേരള കോ-ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ ലിമിറ്റഡും (മില്‍മ) കേരള സംസ്ഥാന സഹകരണ ബാങ്ക് ലിമിറ്റഡും (കേരള ബാങ്ക്) തമ്മില്‍ ധാരണാപത്രം ഒപ്പുവച്ചു. തിരുവനന്തപുരത്ത് കേരള ബാങ്ക് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ മില്‍മ ചെയര്‍മാന്‍ കെ.എസ് മണി, കേരള ബാങ്ക് പ്രസിഡന്‍റ് ഗോപി കോട്ടമുറിക്കല്‍ എന്നിവരുടെ സാന്നിധ്യത്തില്‍ മില്‍മ എംഡി ആസിഫ് കെ. യൂസഫ്, കേരള ബാങ്ക് സിഇഒ ജോര്‍ട്ടി എം. ചാക്കോ എന്നിവര്‍ ധാരണാപത്രം കൈമാറി….

Read More

വയനാട് ഉരുള്‍പൊട്ടൽ ദുരന്തബാധിതരുടെ കടം എഴുതിത്തള്ളാൻ നിർദേശിക്കാനാകില്ല: റിസര്‍വ് ബാങ്ക്

വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന് ഇരയായവരുടെ കടം എഴുതിത്തളളാൻ നിർദേശിക്കാനാകില്ലെന്ന് റിസർവ് ബാങ്ക്. മോറട്ടോറിയമോ ബാധ്യതകളുടെ പുനക്രമീകരണമോ ആണ് നിലവിൽ സാധ്യതമായ വഴി. ഇക്കാര്യത്തിൽ അതത് ബാങ്കുകൾക്ക് ആവശ്യമായ തിരുമാനം എടുക്കാം. സംസ്ഥാന സർക്കാരിന്‍റെ ദില്ലിയിലെ പ്രത്യേക പ്രതിനിധി കെ  വി തോമസ് നൽകിയ കത്തിനാണ് റിസർവ് ബാങ്ക് മറുപടി നൽകിയത്. എന്നാൽ, വയനാട് ദുരിത ബാധിതരോട് അനുഭാവ പൂർണമായ സമീപം ഉണ്ടാവണമെന്ന് കൊച്ചിയിലെത്തിയ റിസർവ് ബാങ്ക് ഗവർണറോട് ആവശ്യപ്പെട്ടതായി കെ വി തോമസ് അറിയിച്ചു. കടം എഴുതിത്തളളുന്നതടക്കമുളള കാര്യങ്ങളിൽ…

Read More

വിജയ് മല്യക്കെതിരെ മുംബൈയിലെ പ്രത്യേക കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചു

മദ്യവ്യവസായി വിജയ് മല്യക്കെതിരെ മുംബൈയിലെ പ്രത്യേക കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചു. ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കുമായി ബന്ധപ്പെട്ട 180 കോടി രൂപയുടെ വായ്പാ കുടിശ്ശിക കേസിലാണ് വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നത്. പ്രത്യേക സി.ബി.ഐ കോടതി ജഡ്ജി എസ്.പി നായിക് നിംബാല്‍ക്കറുടേതാണ് ഉത്തരവ്. കിംഗ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ പേരിലെടുത്ത വായ്പ തിരിച്ചടക്കുന്നതില്‍ മനഃപൂര്‍വം വീഴ്ച വരുത്തുകയും ബാങ്കിന് 180 കോടിയിലധികം രൂപയുടെ നഷ്ടം വരുത്തിയെന്നുമാണ് കേസ്. 2007നും 2012നും ഇടയില്‍ ഐ.ഒ.ബിയില്‍നിന്ന് കിംഗ്ഫിഷര്‍ എയര്‍ലൈന്‍സ് നേടിയ വായ്പ വകമാറ്റിയെന്നാരോപിച്ച് സി.ബി.ഐ രജിസ്റ്റര്‍…

Read More

കർഷക വായ്പകൾ എഴുതിത്തള്ളും; പ്രഖ്യാപനവുമായി തെലങ്കാന സർക്കാർ

കർഷക വായ്പകൾ എഴുതിത്തള്ളുമെന്ന് തെലങ്കാന സർക്കാർ. രണ്ട് ലക്ഷം വരെയുള്ള കർഷക വായ്പകൾ പൂർണമായും എഴുതിത്തള്ളുന്നുവെന്ന് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി പ്രഖ്യാപിച്ചു. 2018 ഡിസംബർ 12 മുതൽ 2023 ഡിസംബർ 9 വരെയുള്ള വായ്പകളാണ് എഴുതിത്തള്ളുക. 40 ലക്ഷം കർഷകർക്ക് ഇതിന്‍റെ ഗുണം കിട്ടുമെന്ന് രേവന്ത് റെഡ്ഡി പറഞ്ഞു.  നേരത്തെ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് തെലങ്കാന കോൺഗ്രസ് നൽകിയ വാഗ്ദാനമായിരുന്നു ഇത്.  ആഗസ്റ്റ് 15-നകം ഈ വാഗ്ദാനം നടപ്പാക്കുമെന്ന് രേവന്ത് പ്രഖ്യാപിച്ചിരുന്നു. സംസ്ഥാന ഖജനാവിന് ഇതിലൂടെ നഷ്ടം 31,000…

Read More

വായ്പത്തട്ടിപ്പ് കേസ്; അറസ്റ്റിലായ അജിത് മേനോനെ മുംബൈ പൊലീസ് ചോദ്യം ചെയ്യുന്നു

വായ്‌പത്തട്ടിപ്പുകേസിൽ മുംബൈ പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം കൊച്ചിയിൽ അറസ്റ്റ് ചെയ്ത കോക്സ് ആൻഡ് കിങ്സ് ഫിനാൻഷ്യൽ സർവീസ് ഉന്നത ഉദ്യോഗസ്ഥൻ അജിത് മേനോനെ (67) മുംബൈ പൊലീസ് ചോദ്യം ചെയ്യുന്നു. ബ്രിട്ടിഷ് പൗരനായ അജിത് മേനോൻ ലണ്ടനിൽ നിന്നു കൊച്ചിയിലെത്തിയപ്പോഴായിരുന്നു അറസ്റ്റ്. ഇദ്ദേഹത്തിനെതിരെ തിരച്ചിൽ നോട്ടിസ് നിലവിലുണ്ടായിരുന്നു. മുംബൈ കോടതി നാളെ വരെ പൊലീസ് കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. യെസ് ബാങ്കിൽനിന്ന് കോക്സ് ആൻഡ് കിങ്സ് ഫിനാൻഷ്യൽ സർവീസസ് 400 കോടി രൂപ വായ്പയെടുത്തശേഷം വകമാറ്റി…

Read More

കേരളത്തിന് രക്ഷാപാക്കേജ് പരിഗണിക്കണമെന്ന് സുപ്രീംകോടതി; 5000 കോടി ഏപ്രിൽ ഒന്നിന് നല്കാമെന്ന് കേന്ദ്രം

വായ്പാ പരിധിയിൽ കേരളത്തിന് പ്രത്യേക പരിഗണന നല്കുന്നത് ആലോചിക്കാൻ കേന്ദ്രത്തോട് സുപ്രീംകോടതി ആവശ്യപ്പെട്ടു. കേരളത്തിന് ഒറ്റത്തവണ സാമ്പത്തികരക്ഷാ പാക്കേജ് പരിഗണിക്കണം. പ്രത്യേക സാഹചര്യത്തിൽ ഇളവുനൽകുന്നതിൽ എന്താണ് തെറ്റെന്നും സുപ്രീംകോടതി ചോദിച്ചു. തീരുമാനം നാളെ അറിയിക്കണമെന്നും സുപ്രീംകോടതി നിർദേശിച്ചു. 5000 കോടി ഏപ്രിൽ ഒന്നിനു നൽകാമെന്നു കേന്ദ്രം അറിയിച്ചു. കടമെടുപ്പിനുമേൽ ഏർപ്പെടുത്തിയ നിയന്ത്രണം നീക്കണമെന്നാണു ഹർജിയിലെ മുഖ്യ ആവശ്യം. ഫെഡറൽ സംവിധാനത്തെ തകർക്കുന്ന കേന്ദ്ര ഇടപെടലുകൾ അവസാനിപ്പിക്കുകയും വേണം. ഈ ആവശ്യവുമായി കേന്ദ്രത്തിനെതിരെ സുപ്രീംകോടതിയെ സമീപിച്ച ആദ്യ സംസ്ഥാനമാണു…

Read More

ലോൺ ആപ്പ് ഭീഷണിയിൽ യുവാവ് ജീവനൊടുക്കിയ കേസ്; 4 പേർ അറസ്റ്റിൽ

ലോൺ ആപ്പില്‍ നിന്ന് ഭീഷണി നേരിട്ടതിന് പിന്നാലെ യുവാവ് ആത്മഹത്യ ചെയ്ത കേസിൽ നാല് ഗുജറാത്ത് സ്വദേശികളെ മീനങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തു. ബാക്സറ പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നാണ് പ്രതികളെ പിടിച്ചത്. അലി, സമീർ, യാഷ്, ഹാരീഷ് എന്നിവരാണ് അറസ്റ്റിലായ പ്രതികൾ. ലോൺ ആപ്പില്‍ നിന്ന് ഭീഷണി നേരിട്ടതിന് പിന്നാലെ 2023 സെപ്റ്റംബർ 5 നാണ് അരിമുള സ്വദേശി അജയ് രാജ് ആത്മഹത്യ ചെയ്തത്. പ്രതികളിൽ നിന്ന് 4 മൊബൈൽ ഫോൺ, ഒരു ഇന്റർനെറ്റ്‌ മോഡം എന്നിവ…

Read More

നീക്കം ചെയ്തത് 2200 വ്യാജ ലോൺ ആപ്പുകൾ; കണക്കുകൾ പുറത്തുവിട്ട് ഗൂഗിൾ പ്ലേ സ്റ്റോർ

ഒരു വർഷക്കാലയളവിൽ നീക്കം ചെയ്ത വ്യാജ ലോൺ ആപ്പുകളുടെ കണക്കുകൾ പുറത്തുവിട്ട് ഗൂഗിൾ പ്ലേ സ്റ്റോർ. 2022 സെപ്റ്റംബറിനും 2023 ഓഗസ്റ്റിനും ഇടയിൽ 2200 വ്യാജ ലോൺ ആപ്പുകളാണ് ഗൂഗിൾ പ്ലേ സ്റ്റോറിൽ നീക്കം ചെയ്തിട്ടുള്ളത്. ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് കമ്പനിയുടെ നീക്കം. അതേസമയം, 2021 ഏപ്രിൽ മുതൽ 2022 ജൂലൈ വരെ ഏകദേശം 4000 ലോൺ ആപ്പുകളാണ് ഗൂഗിൾ റിവ്യൂ ചെയ്തത്. ഇതിൽ 2500 എണ്ണം നീക്കം ചെയ്തിട്ടുണ്ട്. ലോൺ ആപ്പുകൾക്ക് പ്ലേ സ്റ്റോറിൽ…

Read More

കാർഷിക വായ്പ: മുതൽ അടച്ചാൽ പലിശ എഴുതിത്തള്ളുമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ

സഹകരണ ബാങ്കുകൾ വഴിയുള്ള കാർഷിക വായ്പയുടെ മുതൽ തിരിച്ചടച്ചാൽ പലിശ സർക്കാർ എഴുതിത്തള്ളുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ നിയമസഭാ സമ്മേളനത്തിൽ പ്രഖ്യാപിച്ചു. ഇടത്തരം, ദീർഘകാല വായ്പകൾക്കാണ് ഇതു ബാധകം. വരൾച്ചാക്കെടുതി ഏറ്റവുമധികം ബാധിച്ച വടക്കൻ കർണാടകയിലെ കർഷകർക്കായിരിക്കും ഇതേറെ ഗുണം ചെയ്യുന്നത്. 2 ലക്ഷം രൂപ വരെയുള്ള കാർഷിക വായ്പ മുഴുവനായി എഴുതിത്തള്ളാൻ സർക്കാർ തയാറാകണമെന്നു ബിജെപി അംഗങ്ങൾ ആവശ്യപ്പെട്ടു. എന്നാൽ 2018ലെ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള ബിജെപി പ്രകടന പത്രികയിൽ 1 ലക്ഷം രൂപ വരെയുള്ള കാർഷിക…

Read More