ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ സർക്കാർ തയ്യാറാകണം: രമേശ് ചെന്നിത്തല

മലയോര വനാതിർത്തിയിൽ താമസിക്കുന്ന ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ സർക്കാർ തയ്യാറാകണമെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രസ്‌താവിച്ചു. കോന്നി കുമ്മണ്ണൂരിൽ ആന ഇറങ്ങിയ സ്ഥലവും പ്രദേശവാസികളുടെ വീടും സന്ദർശിക്കുകയായിരുന്നു അദ്ദേഹം. മലയോര പ്രദേശങ്ങളും വനാതിർത്തികളിലും ആന, പുലി, കടുവ തുടങ്ങിയ വന്യജീവികളുടെ ആക്രമണം ഉണ്ടായിട്ടും വനം മന്ത്രിയും ഒരു വിഭാഗം ഉദ്യോഗസ്ഥരും നിസ്സംഗത പാലിക്കുകയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കിടങ്ങുകളും വേലികളുമുൾപ്പെടെയുള്ള പരമ്പരാഗതമായ വന്യജീവി പ്രതിരോധ സംവിധാനങ്ങൾക്കുവേണ്ടി നാല് വർഷമായി ഒരു രൂപ…

Read More

ഒരു വർഷത്തിനിടെ 10 വിവാഹം കഴിച്ച ഇന്ത്യക്കാരൻ; 39 വിവാഹത്തിൽനിന്ന് 94 കുട്ടികൾ:  ആരായിരുന്നു ആ “വിവാഹശ്രീമാൻ’

ലോകം അണുകുടുംബ വ്യവസ്ഥയിൽ സഞ്ചരിക്കുന്പോൾ മിസോറാമിലെ സിയോണ ചാനയുടെ കുടുംബം എല്ലാവർക്കും അദ്ഭുതമാണ്. ആ കുടുംബത്തിൽ 181 അംഗങ്ങളുണ്ട്. സിയോണ ചാനയ്ക്ക് 39 ഭാര്യമാരുണ്ട്. 94 കുട്ടികളും. മിസോറാമിലെ ബക്തവാങ് ഗ്രാമത്തിലെ ഒരു വലിയ വീട്ടിലാണ് ഇവരെല്ലാവരും താമസിക്കന്നത്. ചാനയുടെ കുടുംബത്തിൽ മക്കളുടെ ഭാര്യമാരും 36 പേരക്കുട്ടികളും ഉൾപ്പെടുന്നു. 2011ൽ 76-ാം വയസിൽ സിയോണ ചാന അന്തരിച്ചു. നൂറോളം മുറികളുള്ള നാലുനില വീട്ടിലാണ് കുടുംബം താമസിക്കുന്നത്. കാലക്രമേണ, ചാനയുടെ വീട് ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമായി മാറി….

Read More

ഇടുക്കി നെടുങ്കണ്ടത്ത് തൂവൽ വെള്ളച്ചാട്ടത്തിന് സമീപം രണ്ട് വിദ്യാർഥികളെ മരിച്ച നിലയിൽ കണ്ടെത്തി

ഇടുക്കി നെടുങ്കണ്ടത്ത് തൂവൽ വെള്ളച്ചാട്ടത്തിനു സമീപം രണ്ടു വിദ്യാർഥികളെ ജലാശയത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തൂവൽ വെള്ളച്ചാട്ടത്തിനു സമീപമുള്ള ജലാശയത്തിലാണ് ഡിഗ്രി വിദ്യാർഥിയെയും, പ്ലസ് വൺ വിദ്യാർഥിനിയും മരിച്ച നിലയിൽ കണ്ടെത്തിയത്. കാൽവഴുതി അപകടത്തിൽപ്പെട്ടതാകാം എന്നാണ് പ്രാഥമിക നിഗമനം. നെടുങ്കണ്ടം താന്നിമൂട് കുന്നപ്പള്ളിയിൽ സെബിൻ സജി (19), പാമ്പാടുംപാറ ആദിയാർപുരം കുന്നത്ത്മല അനില (16) എന്നിവരാണ് മരിച്ചത്. അനില കല്ലാർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയും സെബിൻ ഡിഗ്രി രണ്ടാം വർഷ വിദ്യാർഥിയുമാണ്….

Read More