ഷഹബാസ് കൊലപാതകം: പേടിച്ചിട്ട് മറ്റുള്ളവരുടെ പേരുകൾ പറയുന്നില്ല; ഇനിയും കൂടുതല്‍ പേര്‍ പിടിയിലാകാനുണ്ടെന്ന് പിതാവ് ഇഖ്ബാല്‍

കോഴിക്കോട് താമരശ്ശേരിയിലെ പത്താം ക്ലാസുകാരൻ ഷഹബാസിന്റെ കൊലപാതകത്തിൽ ആരോപണങ്ങൾ ആവർത്തിച്ച് പിതാവ് മുഹമ്മദ് ഇഖ്ബാൽ. ആറ് വിദ്യാർത്ഥികളിൽ ഒതുങ്ങില്ലെന്ന് ആവർത്തിക്കുകയാണ് ഇഖ്ബാൽ. കൂടുതൽ പേർ ഇനിയും പിടിയിലാകാനുണ്ടെന്നും കുട്ടികൾ പേടിച്ചിട്ട് മറ്റുള്ളവരുടെ പേരുകൾ പറയുന്നില്ലെന്നും ഇഖ്ബാൽ ആരോപിക്കുന്നു. മർദിക്കുമ്പോൾ ചുറ്റും കൂടി നിന്നവരിൽ രക്ഷിതാക്കൾ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  ഷഹബാസിന്റെ കൊലപാതകത്തിൽ ഒരു വിദ്യാർത്ഥി കൂടി കസ്റ്റഡിയിലായിട്ടുണ്ട്. ഇതോടെ കുറ്റാരോപിതരുടെ എണ്ണം 6 ആയി. ഈ വിദ്യാർത്ഥിയെ സംഭവസ്ഥലത്ത് കൊണ്ടുപോയി. പിന്നാലെ താമരശ്ശേരി സ്റ്റേഷനിലേക്ക് എത്തിച്ചു. കൊലപാതകവുമായി ബന്ധപ്പെട്ട്…

Read More

താരമല്ലെങ്കില്‍ ബജറ്റിന്‍റെ പരിമിതിയുണ്ടാകുമെന്ന് ഷെയിൻ നിഗം

നക്ഷത്രപ്രഭയുള്ള യുവനടനാണ് ഷെയിന്‍ നിഗം. കിസ്മത്ത് എന്ന സിനിമയിലൂടെ തന്‍റെ സാന്നിധ്യമറിയിച്ച ഷെയിന്‍ കുമ്പളങ്ങി നൈറ്റ്‌സിലൂടെ മലയാളത്തിന്‍റെ യുവതാര പദവിയിലേക്ക് ഉയരുകയായിരുന്നു. ഓരോ സിനിമയിലും വ്യത്യസ്തനാകാൻ കൊതിക്കുന്ന നടനാണ് ഷെയിൻ. പ്രണയനായകനായി ലേബൽ ചെയ്യുന്നുണ്ടോ എന്ന ചോദ്യത്തിന് താരം പറഞ്ഞ മറുപടി ആരാധകർ വീണ്ടും ഏറ്റെടുത്തിരിക്കുകയാണ്. പ്രണയനായകനായി ഞാന്‍ എന്നെ ലേബല്‍ ചെയ്തിട്ടില്ല. മറ്റുള്ളവരാണല്ലോ ലേബല്‍ ചെയ്യുന്നത്. അതുകൊണ്ട്, ലേബലിങ്ങില്‍ എനിക്കു പ്രശ്‌നങ്ങളൊന്നുമില്ല. പിന്നെ ചെയ്യുന്ന പടങ്ങള്‍ക്ക് അനുസരിച്ചാണല്ലോ ലേബലിങ്. ഒരു ചിത്രം ഞാന്‍ തെരഞ്ഞെടുക്കുന്നതിനു പിന്നില്‍…

Read More