
ലിബിൻ ബേബിയുടെ മരണം; ഒപ്പം താമസിച്ചിരുന്ന കാഞ്ഞിരപ്പള്ളി സ്വദേശിയായ എബിൻ അറസ്റ്റിൽ
തൊടുപുഴ സ്വദേശി ലിബിൻ ബേബി, ബെംഗളൂരുവിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ കൂടെ താമസിച്ചിരുന്ന കാഞ്ഞിരപ്പള്ളി സ്വദേശിയായ എബിൻ അറസ്റ്റിൽ. കഴിഞ്ഞ ദിവസം കാഞ്ഞിരപ്പള്ളിയിൽ നിന്ന് കസ്റ്റഡിയിലെടുത്ത എബിന്‍റെ അറസ്റ്റാണ് ബെംഗളൂരു പോലീസ് രേഖപ്പെടുത്തിയിരിക്കുന്നത്. മരിച്ച ലിബിൻ ബേബിയുടെ സുഹൃത്താണ് എബിൻ. എബിനെതിരെ മനപൂര്‍വമല്ലാത്ത നരഹത്യയ്ക്കാണ് നിലവിൽ ബെന്നാര്‍ഘട്ട പോലീസ് കേസെടുത്തിരിക്കുന്നത്. എബിനെ ഇരുവരും താമസിച്ചിരുന്ന മുറിയിലെത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തും. അതേസമയം ലിബിന്‍റെ ബന്ധുക്കളടക്കം ബെംഗളൂരുവിലെത്തിയിട്ടുണ്ട്. ലിബിന്‍റെ മരണത്തിൽ ബന്ധുക്കളടക്കം പോലീസിൽ മൊഴി നൽകും. കഴിഞ്ഞ…