
ചുമ്മാ സ്‌റ്റെലിനല്ല, നോൺവെജ് വിഭവങ്ങളിൽ നാരങ്ങ നീര് ഒഴിക്കുന്നതിന് ചില കാരണങ്ങളുണ്ട്
റെസ്റ്റോറന്റുകളിൽ ഭക്ഷണം കഴിക്കുമ്പോൾ മീനും ചിക്കനും പോലുള്ള നോൺവെജ്ജ് വിഭവങ്ങൾക്കൊപ്പം ചെറുതായി അരിഞ്ഞ സവാളയും ഒരു കഷ്ണം നാരങ്ങയും തരാറുണ്ട്. അത് നമ്മൾ ഭക്ഷണത്തിന് മുകളിൽ പിഴിഞ്ഞു കഴിക്കാറുമുണ്ട്. എന്നാൽ എന്തിനാണ് നാരങ്ങ നീര് ഇത്തരത്തിൽ നോൺവെജ് വിഭവത്തിൽ ഒഴിക്കുന്നതെന്ന് അറിയാമോ? അതിന് പിന്നിൽ ഒരു ശാസ്ത്രീയ വശമുണ്ട്. പലർക്കും ഈ രുചി ഇഷ്ടപ്പെട്ടിട്ടാണ് ഈ ആചാരം ആവർത്തിക്കുന്നത്. വിഭവങ്ങളുടെ ഫ്‌ലേവർ കൂട്ടാനും രുചി ബാലൻസ്ഡ് ആകാനും നാരങ്ങ ചേർക്കുന്നത് നല്ലതാണ്. എന്നാൽ രുചിക്ക് വേണ്ടി മാത്രമല്ല,…