കെ കെ ശൈലജയുടെ പേരിൽ വ്യാജ വീഡിയോ പ്രചരിപ്പിച്ച കേസ്: ലീഗ് നേതാവിന് പതിനയ്യായിരം രൂപ പിഴ ശിക്ഷ

ലോക്സഭാ തെരഞ്ഞെടുപ്പിൽ വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന കെ.കെ.ശൈലജയുടെ പേരിൽ വ്യാജ വീഡിയോ പ്രചരിപ്പിച്ച കേസിൽ ലീഗ് നേതാവിന് പിഴ ശിക്ഷ. ന്യൂമാഹി പഞ്ചായത്ത് യുഡിഎഫ് ചെയർമാനും വാർഡംഗവുമായ ടിഎച്ച് അസ്ലമിനാണ് തലശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി പതിനയ്യായിരം രൂപ പിഴയിട്ടത്. മുസ്ലിങ്ങൾ വർഗീയവാദികളാണെന്ന് കെ.കെ.ശൈലജ പറഞ്ഞെന്ന രീതിയിലാണ് വാട്സാപ്പ് ഗ്രൂപ്പുകളിൽ വ്യാജ വീഡിയോ പ്രചരിപ്പിച്ചത്. ചൊക്ലി സ്വദേശി നൽകിയ പരാതിയിൽ, സമുദായ സ്പർധയുണ്ടാക്കാൻ ശ്രമിച്ചെന്ന വകുപ്പുൾപ്പെടെ ചേർത്താണ് ന്യൂ മാഹി പൊലീസ് കേസെടുത്തിരുന്നത്.  

Read More

കേരളത്തിൽ എൽഡിഎഫ് മൂന്നാമതും അധികാരത്തിൽ എത്തുന്നത് കോൺഗ്രസിനും ലീഗിനും ചിന്തിക്കാൻ കഴിയില്ല ; ഭരണം ഇല്ലാതെ അവർക്ക് പിടിച്ച് നിൽക്കാൻ കഴിയില്ലെന്നും എംഎ ബേബി

കേരളത്തിൽ എൽ.ഡി.എഫിന് മൂന്നാമതും ഭരണം ലഭിക്കുന്നത് കോൺഗ്രസിനും ലീഗിനും ചിന്തിക്കാൻ കഴിയില്ലെന്ന് എം.എ ബേബി. ഭരണം ഇല്ലാതെ അവർക്ക് പിടിച്ചു നിൽക്കാനാകില്ല. അതാണ് സർക്കാരിന് എതിരെ ആക്രമണം അഴിച്ചു വിടുന്നതെന്നും ഇത് നേരിടേണ്ടത് കേരളത്തിന്റെ ആകെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഹീനമായ കടന്നാക്രമണങ്ങളെ പ്രതിരോധിച്ചാണ് തുടർ ഭരണമെന്ന് എം.എ ബേബി പറഞ്ഞു. മുഖ്യമന്ത്രിയെ സ്വർണ്ണ കടത്തുകാരൻ എന്ന് വരെ വിളിച്ചു. ആസൂത്രിതമായ ആക്രമണ പരമ്പരയാണ് നടക്കുന്നത്. കേരളത്തെ വികസനത്തിന്റെ പുതിയ തലത്തിലേക്ക് ഉയർത്തിയത് പിണറായി സർക്കാരാണ്. കോൺഗ്രസ്…

Read More

 ‘സ്വന്തം വീടിൻ്റെ ഐശ്വര്യം മോദി’ എന്ന അവസ്ഥയിൽ പിണറായി വിജയൻ; പരിഹസിച്ച് മുസ്ലിം ലീഗ് നേതാവ് എം കെ മുനീർ

മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി പരിഹസിച്ച് മുസ്ലിം ലീഗ് നേതാവ് എം കെ മുനീർ രംഗത്ത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ബന്ധപ്പെടുത്തിയാണ് മുനീർ പിണറായിക്കെതിരെ പരിഹാസവുമായി രംഗത്തെത്തിയത്. ‘ സ്വന്തം വീടിൻ്റെ ഐശ്വര്യം മോദി’ എന്ന അവസ്ഥയിലാണ് പിണറായി വിജയനെന്നാണ് മുനീർ പറഞ്ഞത്. ഗതികേടേ നിന്‍റെ പേര് പിണറായി എന്നും മുനീർ പറഞ്ഞുവച്ചു. വണ്ടൂരിൽ പ്രിയങ്ക ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് പിണറായിക്കെതിരെ പരിഹാസവുമായി മുനീർ രംഗത്തെത്തിയത്

Read More

ചെറായി മുനമ്പം വഖഫ് ഭൂമി പ്രശ്നം: സർക്കാർ ആത്മാർഥമായി ഇടപെടണം; മുസ്‌ലിം ലീഗ്

ചെറായി മുനമ്പം വഖഫ് ഭൂമി പ്രശ്നത്തിൽ സർക്കാരിനെതിരെ നിലപാടുമായി മുസ്‌ലിം ലീഗ്. സർക്കാർ പരിഹാരം വൈകിപ്പിക്കുന്നത് മറ്റു ശക്തികൾക്ക് ആയുധമാകുന്നുവെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. ‘‘കേരള സർക്കാർ പ്രശ്നത്തിൽ ആത്മാർഥമായി ഇടപെടണം. അതിനു തയ്യാറായാൽ ഒറ്റ ദിവസം കൊണ്ട് പരിഹരിക്കാവുന്ന വിഷയമാണ്. അവിടെ താമസിക്കുന്ന ആളുകളെ ഇറക്കിവിടണമെന്ന് ആർക്കും അഭിപ്രായമില്ല. എന്നാൽ അവരുടെ രേഖകൾ ശരിയാക്കിക്കൊടുക്കേണ്ടതുണ്ട്. പ്രദേശത്തുകാർ ഇക്കാര്യത്തിൽ ഉത്തരവാദിയല്ല, വിഷയവുമായി ബന്ധപ്പെട്ട ദുഷ്പ്രചാരണങ്ങൾ അവസാനിപ്പിക്കണം. പരിഹാരത്തിനായി സർക്കാർ മുന്നിട്ടിറങ്ങിയാൽ മുസ്‌ലിം സംഘടനകൾ എല്ലാ പിന്തുണയും നൽകും. ’’– കുഞ്ഞാലിക്കുട്ടി…

Read More

ജമാഅത്തെ ഇസ്ലാമിയിൽ മുഖ്യമന്ത്രി ഭീകരത കണ്ടെത്തിയത് വിചിത്രം, മുസ്ലീം ലീഗ് പ്രവർത്തകർ ആരും തീവ്രവാദത്തിലേക്ക് പോകുന്നില്ല: ഇടി മുഹമ്മദ് ബഷീർ

ജമാഅത്തെ ഇസ്ലാമിയായി നേരത്തെ സഖ്യമുണ്ടായത് സിപിഎമ്മിനെന്ന് മുസ്ലിം ലീഗ് നേതാവ് ഇ.ടി മുഹമ്മദ് ബഷീർ. കഴിഞ്ഞ തെരെഞ്ഞെടുപ്പിലാണ് മുസ്ലീം ലീഗ് സഹകരിച്ചത്. അത് പരസ്യമാണ്. ജമാഅത്തെ ഇസ്ലാമിയിൽ പിണറായി വിജയൻ ഭീകരത കണ്ടെത്തിയത് വിചിത്രമാണ്. മുസ്ലീം ലീഗ് എസ്.ഡി.പി ഐയുമായി സഹകരിക്കുന്നില്ല. ന്യൂനപക്ഷങ്ങളെ തമ്മിൽ തെറ്റിച്ച് അടിപ്പിച്ച് ഗുണം ഉണ്ടാക്കാനാവുമോ എന്ന് നോക്കിയ പാർട്ടിയാണ് സി.പി.എമ്മെന്നും മുസ്ലീം ലീഗ് പ്രവർത്തകർ ആരും തീവ്രവാദത്തിലേക്ക് പോകുന്നില്ലെന്നും ഇടി മുഹമ്മദ് ബഷീർ വ്യക്തമാക്കി. പുതിയ തലമുറയുടെ ആകർഷണമാണ് മുസ്ലീം ലീഗിൻറെ…

Read More

‘മുസ്ലിം ലീഗിലേക്ക് പുതിയ ആളുകളെ എടുക്കുന്നില്ല’; പി.എം.എ സലാം

മുസ്ലിം ലീഗിലേക്ക് പുതിയ ആളുകളെ എടുക്കുന്നില്ല എന്ന് ജനറല്‍ സെക്രട്ടറി പി.എം.എ സലാം പറഞ്ഞു. അൻവർ ലീഗിലേക്ക് വരുമോ എന്ന ചോദ്യത്തിനാണ് മറുപടി. നിലവിൽ 25 ലക്ഷം പാർട്ടി അംഗങ്ങൾ ലീഗിനുണ്ട്. പുതുതായി ആരെയും എടുക്കുന്നില്ല. മതനിരപേക്ഷ ഫാസിസ്റ്റ് വിരുദ്ധ ചേരിയിലേക്ക് വരുന്നുണ്ടോ എന്ന് അൻവർ ആദ്യം വ്യക്തമാക്കട്ടെ. ശേഷം മുസ്ലിം ലീഗ് നിലപാട് വ്യക്തമാക്കാം. ചേലക്കരയിലെ മുസ്ലിം ലീഗ് ഓഫീസിൽ അൻവറിന് സ്വീകരണം നൽകിയിട്ടില്ല. വോട്ട് ചോദിക്കാൻ മറ്റു രാഷ്ട്രീയ പാർട്ടികളുടെ ഓഫീസിൽ കയറാറുണ്ട്. അതിൽ…

Read More

പി. ശശിയോ, എഡിജിപി അജിത് കുമാറോ അല്ല മാറേണ്ടത്; രാജി വയ്ക്കേണ്ടത് മുഖ്യമന്ത്രി തന്നെ: കെ.എം ഷാജി

പിവി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ പി. ശശിയോ, എഡിജിപി അജിത് കുമാറോ അല്ല മാറേണ്ടതെന്നും ,രാജി വയ്ക്കേണ്ടത് മുഖ്യമന്ത്രി തന്നെയെന്നും മുസ്ലിം ലീഗ് നേതാവ്  കെ.എം ഷാജി പറഞ്ഞു.ഓഫീസിലെ ആളുകൾ മാറിയാൽ, മുഖ്യമന്ത്രിക്ക് വേറെ ആളുകളെ കിട്ടുo. ശിവ ശങ്കർക്ക് പകരം ശശിയെ കിട്ടിയാ പോലെ,. കൊള്ളരുതായ്മ ചെയ്യാൻ എല്ലാ കാലത്തും പിണറായിക്ക് ഒത്ത കള്ളന്മാരെ കിട്ടിയിട്ടുണ്ടെന്നും അദ്ദേഹം പരിഹസിച്ചു. പ്രതിപക്ഷ സമരങ്ങൾക്കു വീര്യo പോര എന്ന വിമർശനം ഉണ്ടെകിൽ, പരിശോധിക്കപ്പെടണം. സമരവീര്യം അല്ല, നിലവിലെ…

Read More

ഇടതുപക്ഷത്തിന് മുസ്ലിം വിഭാഗത്തിന്‍റെ വലിയ പിന്തുണയുണ്ട്; അതില്ലാതാക്കാനാണ് ശ്രമം, മുസ്ലിം വോട്ട് ബാങ്കാണ് ലീഗ് ലക്ഷ്യമിടുന്നതെന്ന് വിജയരാഘവൻ

 മുഖ്യമന്ത്രിയുടെ ദ ഹിന്ദു പത്രത്തിലെ അഭിമുഖം വിവാദമാക്കി മുസ്ലിം ലീഗ് തെറ്റിദ്ധാരണ പരത്തുകയാണെന്ന് മുതിര്‍ന്ന സിപിഎം നേതാവ് എ വിജയരാഘവൻ ആരോപിച്ചു. ഇടതുപക്ഷത്തിന് മുസ്ലിം വിഭാഗത്തിന്‍റെ വലിയ പിന്തുണയുണ്ട്. തെറ്റിദ്ധാരണ പരത്തി അതില്ലാതാക്കാനാണ് ശ്രമം. മുസ്ലിം വോട്ട് ബാങ്കാണ് ലീഗ് ലക്ഷ്യമിടുന്നത്. മുസ്ലിം സമുദായത്തിൽ തെറ്റിദ്ധാരണ ഉണ്ടാക്കാൻ മുസ്ലീം ലീഗ് ശ്രമിക്കുകയാണ്. തദ്ദേശ – നിയമസഭാ തെരെഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് ലീഗ് ഇതു ചെയുന്നത്. വിഷയങ്ങളെ വർഗീയമായി ചിത്രീകരിക്കാനാണ് ശ്രമിക്കുന്നത്. യു.ഡി.എഫും പൊതുവേ ലീഗിന്‍റെ തെറ്റായ പ്രവണതക്കൊപ്പമാണെന്നും എ…

Read More

വിവാദ മലപ്പുറം പരാമർശം;  മുഖ്യമന്ത്രിയുൾപ്പെടെ 4 പേർക്കെതിരെ പരാതി നൽകി യൂത്ത് ലീ​ഗ്

 ദ ഹിന്ദു പത്രത്തിലെ മുഖ്യമന്ത്രിയുടെ വിവാദ മലപ്പുറം പരാമർശത്തിൽ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി മുസ്ലിം യൂത്ത് ലീഗ്. ദി ഹിന്ദു എഡിറ്റർ, കെയ്സൺ എംഡി, അഭിമുഖം തയ്യാറാക്കിയ ഹിന്ദുവിലെ മാധ്യമ പ്രവർത്തക, മുഖ്യമന്ത്രി എന്നിവരടക്കം നാലുപേർക്കെതിരെയാണ് പരാതി. പിആർ ഏജൻസിയുടെ സഹായത്തോടെ, വിദ്വേഷ പ്രചാരണം നടത്തിയെന്നും കേരളത്തിൽ വർഗീയ ധ്രുവീകരണത്തിന് ശ്രമിച്ചെന്ന് സംശയമെന്നും പികെ ഫിറോസ് പരാതിയിൽ പറയുന്നു.  അഭിമുഖത്തിലെ വിവാദ ഭാഗം, മലപ്പുറം ജില്ലയ്ക്കും ന്യൂനപക്ഷങ്ങൾക്കും എതിരായുള്ള പ്രചാരണങ്ങൾക്ക് ആക്കം കൂട്ടും. വ്യാജ പ്രചാരണങ്ങളുടെ വിശ്വാസ്യത…

Read More

ആരോപണങ്ങളിൽ നിഷ്പക്ഷമായ അന്വേഷണം നടക്കണം; അൻവറിനെ ലീഗ് സ്വാഗതം ചെയ്യുന്നില്ല: പിഎംഎ സലാം

ഇടതുമുന്നണിയില്‍ നിന്ന് പി.വി അൻവർ പുറത്തു പോകുന്നതും അകത്തു പോകുന്നതും മുസ്ലിം ലീഗിന്‍റെ  പ്രശ്നമല്ലെന്ന് ജനറല്‍ സെക്രട്ടറി പി.എം.എ സലാം. അൻവർ പറഞ്ഞ കാര്യങ്ങൾ കേരളത്തെ ഞെട്ടിക്കുന്നതാണ്. ഇനിയും പറയനുണ്ട് എന്നാണ് പറയുന്നത്. ആരോപണങ്ങളിൽ നിഷ്പക്ഷമായ അന്വേഷണം നടക്കണം. സി.പി.ഐ പോലും ഇക്കാര്യത്തിൽ കൃത്യമായ അഭിപ്രായം പറഞ്ഞിട്ടുണ്ട്. പൂരം കലക്കലിൽ അന്വേഷണം ADGP യെ ഏല്പിച്ചത് കള്ളന് താക്കോല് കൊടുക്കും പോലെയാണ്. ഇന്ന് യുഡിഎഫ്  കോഴിക്കോട് സമര പ്രഖ്യാപനം നടത്തും.മുഖ്യമന്ത്രി സ്ഥാനം ഒഴിയണം.അൻവറിനെ  സ്വാഗതം ചെയ്യുന്ന ചിന്ത ലീഗിന്…

Read More