
അവര്‍ക്ക് ബോളിവുഡിൽനിന്ന് പണം വേണം, എന്നാൽ ഹിന്ദിയെ എതിര്‍ക്കുന്നത് എന്തുകൊണ്ടാണ്?; വിമർശനവുമായി പവന്‍ കല്യാണ്‍
ഹിന്ദി വിഷയത്തില്‍ തമിഴ്‌നാട്ടിലെ രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ വിമര്‍ശനവുമായി ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവന്‍ കല്യാണ്‍. സാമ്പത്തിക നേട്ടത്തിനുവേണ്ടി തമിഴ് സിനിമകള്‍ ഹിന്ദിയിലേക്ക് മൊഴിമാറ്റാന്‍ അനുവദിക്കുന്ന ഇവര്‍ ഹിന്ദിയെ എതിര്‍ക്കുന്നത് കാപട്യമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ‘സാമ്പത്തിക നേട്ടത്തിനുവേണ്ടി തമിഴ് സിനിമകള്‍ ഹിന്ദിയിലേക്ക് മൊഴിമാറ്റാന്‍ അനുവദിക്കുന്ന തമിഴ്‌നാട്ടിലെ നേതാക്കള്‍ ഹിന്ദിയെ എതിര്‍ക്കുന്നത് എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ല. അവര്‍ക്ക് ബോളിവുഡില്‍നിന്നുള്ള പണം വേണം, പക്ഷെ ഹിന്ദിയെ അംഗീകരിക്കാന്‍ തയ്യാറല്ല. അതിനുപിന്നിലെ യുക്തി എന്താണെന്ന് മനസിലാകുന്നില്ല’ പാര്‍ട്ടി സ്ഥാപകദിനത്തോടനുബന്ധിച്ച് നടന്ന പരിപാടിയില്‍ സംസാരിക്കവെ പവന്‍ കല്യാണ്‍…