നാഗ്പൂരിൽ പോലീസിനു നേരെയുണ്ടായ ആക്രമണം ആസൂത്രിത ഗൂഢാലോചനയെന്ന് ഏക്‌നാഥ് ഷിൻഡെ; ആഞ്ഞടിച്ച് പ്രതിപക്ഷം

നാഗ്പൂരിൽ പോലീസിനു നേരെയുണ്ടായ ആക്രമണം ആസൂത്രിത ഗൂഢാലോചനയെന്നും കുറ്റവാളികൾക്കെതിരെ കർശന നടപടിയെടുക്കുമെന്നും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ. മുഗൾ ചക്രവർത്തി ഔറംഗസേബിന്‍റെ ശവകുടീരം നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് ഇന്നലെ നാഗ്പൂരിൽ അക്രമം പൊട്ടിപ്പുറപ്പെട്ടത്. നാഗ്പൂർ സെന്‍ററിലെ മഹല്‍ നപ്രദേശത്ത് ഇരു വിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടുലുണ്ടായത്. ഔറംഗസേബ് ശവകുടീരം പൊളിക്കണമെന്ന് വിഎച്ച്പി ആവശ്യപ്പെട്ടിരുന്നു. പൊളിച്ചില്ലെങ്കില്‍ കര്‍സേവയെന്ന വിഎച്ച്പി ഭീഷണിക്ക് പിന്നാലെയായിരുന്നു സംഘർഷം. പ്രദേശത്ത് പൊലീസ് വിന്യാസം ഉണ്ടായിരുന്നെങ്കിലും ഇരുവിഭാഗങ്ങൾ നേർക്കുനേർ നിന്ന് കല്ലെറിയുകയായിരുന്നു. കല്ലേറിൽ പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ…

Read More

സംസ്ഥാനത്തെ ക്രമസമാധാന നില തകർച്ചയുടെ വക്കിൽ; ഗവർണർ

സംസ്ഥാനത്തെ ക്രമസമാധാന നില തകർച്ചയുടെ വക്കിലാണെന്ന് ഗവർണർ ആരോപിച്ചു. ക്രമസമാധാന നില സംബന്ധിച്ച് ശരിയായ ചില കാര്യങ്ങൾ ചെയ്യാനുണ്ട്. അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ അനീഷ്യയുടെ മരണത്തിൽ അവരുടെ കുടുംബം തന്നെ കണ്ടിരുന്നു. അനീഷ്യയുടെ മാതാപിതാക്കൾ നൽകിയ പരാതി സംസ്ഥാന സർക്കാറിനും കേന്ദ്രസർക്കാനും അയച്ച് നൽകും. അനീഷ്യക്കെതിരെ സോഷ്യൽ മീഡിയയിൽ അധിക്ഷേപം നടത്തിയത് ശരിയല്ല. പരവൂർ കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന അനീഷ്യയുടെ ആത്മഹത്യ സിബിഐ അന്വേഷിക്കണം എന്നാവശ്യപ്പെട്ടാണ് മാതാപിതാക്കൾ ഗവർണറെ കണ്ടത്. ക്രൈം ബ്രാഞ്ച് അന്വേഷണത്തിൽ തൃപ്തിയില്ലെന്നും…

Read More