യുപിയിൽ കുറ്റകൃത്യങ്ങളുടെ എണ്ണം കുറഞ്ഞു; ഉത്തർപ്രദേശിലെ ക്രമസമാധാനം രാജ്യത്തിനും ലോകത്തിനും മാതൃകയെന്ന് യോഗി ആദിത്യനാഥ്

ഉത്തർപ്രദേശിലെ ക്രമസമാധാന നില രാജ്യത്തിനും ലോകത്തിനും മാതൃകയാണെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംസ്ഥാന നിയമസഭയിൽ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയിൽ സംസാരിക്കവെയാണ് പ്രതിപക്ഷ വിമർശനത്തിന് യോഗി ആദിത്യനാഥ് മറുപടി പറഞ്ഞത്. പ്രതിപക്ഷ നേതാവ് ഇന്ത്യയിലുടനീളം സഞ്ചരിച്ച് ഉത്തർപ്രദേശിലെ ക്രമസമാധാന നില മെച്ചപ്പെട്ടതിനെ കുറിച്ച് ആളുകൾ എങ്ങനെയാണ് മനസിലാക്കിയിരിക്കുന്നതെന്ന് നിരീക്ഷിക്കണമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. “നല്ല ഭരണത്തിന്റെ അടിസ്ഥാനമാണ് നിയമവാഴ്ച. ക്രമസമാധാന രംഗത്തെ പരിഷ്കരണങ്ങളെ എതിർക്കുന്നത് ആരാണെന്ന് എല്ലാവർക്കും അറിയാം. നിരന്തര നിരീക്ഷണത്തിലൂടെയും സാങ്കേതിക മികവിലൂടെയും സുതാര്യത,…

Read More

മാതാപിതാക്കളുടെ എതിർപ്പ് ഇനി പരിഗണിക്കില്ല; 18 തികഞ്ഞാൽ ഇഷ്ടവിവാഹം: നിയമഭേദഗതിയുമായി യുഎഇ

18 വയസ്സിനു മുകളിൽ പ്രായമുള്ളവർക്കു ജീവിതപങ്കാളിയെ സ്വയം തിരഞ്ഞെടുക്കാൻ അനുവദിക്കുന്ന വ്യക്തി നിയമ ഭേദഗതി യുഎഇയിൽ ഏപ്രിൽ 15ന് നിലവിൽ വരും. പുതിയ നിയമപ്രകാരം മാതാപിതാക്കൾ എതിർത്താലും ഇനി പ്രായപൂർത്തിയായവർക്ക് ഇഷ്ടമുള്ളവരെ കോടതി മുഖേന വിവാഹം കഴിക്കാം. പങ്കാളികൾ തമ്മിൽ 30 വയസ്സിലേറെ വ്യത്യാസമുണ്ടെങ്കിൽ കോടതിയുടെ അനുമതിയോടെ മാത്രമേ വിവാഹം റജിസ്റ്റർ ചെയ്യാൻ കഴിയൂ. വിവാഹത്തിന് അന്തിമ രൂപം നൽകിയ ശേഷം പിൻമാറിയാൽ പരസ്പരം നൽകിയ സമ്മാനങ്ങൾ വീണ്ടെടുക്കാം.  വിവാഹ മോചന കേസുകളിൽ കുട്ടികളുടെ കസ്റ്റഡി പ്രായം 18…

Read More

പെൺകുട്ടികളുടെ വിവാഹപ്രായം 18ൽ നിന്ന് ഒമ്പതാക്കി കുറയ്ക്കും;​ നിയമഭേദഗതിക്ക് അംഗീകാരം നൽകി ഇറാഖ് പാർലമെന്റ്

പെൺകുട്ടികളുടെ വിവാഹപ്രായം 18ൽ നിന്ന് ഒമ്പതാക്കി കുറയ്ക്കുന്ന നിയമ ഭേദഗതിക്ക് ഇറാഖ് പാർലമെന്റിന്റെ അംഗീകാരം. കുടുംബപരമായ കാര്യങ്ങളിൽ ഇസ്ലാമിക കോടതിക്ക് കൂടുതൽ അംഗീകാരം നൽകുന്നതാണ് പുതിയ ഭേദഗതി. ഈ ഭേദഗതി നടപ്പിലാകുന്നതോടെ വിവാഹം,​ വിവാഹമോചനം,​ അനന്തരാവകാശം എന്നിവയിൽ ഇസ്ലാമിക കോടതികൾക്ക് കൂടുതൽ അധികാരം ലഭിക്കും. ശൈശവ വിവാഹം നിയമാനുസൃതമാക്കുന്നു എന്നതിന്റെ പേരി്ൽ ഭേദഗതിക്ക് എതിരെ വൻവിമർശനം ഉയർന്നിരുന്നു. സ്ത്രീകൾക്ക് സംരക്ഷണം നൽകുന്ന 1959ലെ കുടുംബ നിയമത്തെ അട്ടിമറിക്കുന്നതാണ് ഭേദഗതിയെന്ന് ആഗോളതലത്തിൽ തന്നെ മനുഷ്യാവകാശ പ്രവർത്തകർ ആരോപിച്ചിരുന്നു,​ ചൊവ്വാഴ്ചയാണ്…

Read More

‘പ്രതിഷേധിക്കാൻ പോലും അവസരമുണ്ടാകില്ല’; സംസ്ഥാന സർക്കാരിൻ്റെ വനനിയമ ഭേദഗതി ബില്ലിനെതിരെ പി.വി അൻവർ

സംസ്ഥാന സ‍ർക്കാർ അവതരിപ്പിക്കാനിരിക്കുന്ന വനനിയമ ഭേദഗതി ബില്ലിനെതിരെ അതിരൂക്ഷ വിമ‍ർശനവുമായി പിവി അൻവർ എംഎൽഎ. വ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുന്ന ബില്ല് കേരളത്തിലെ 1.30 കോടി ജനത്തെ ബാധിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. വന്യജീവി ആക്രമണത്തിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം സർക്കാർ സ്വീകരിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പുതിയ ബില്ല് നിയമമായാൽ വന്യജീവി ആക്രമണങ്ങളിൽ പ്രതിഷേധിക്കാൻ പോലും അവസരം ജനത്തിന് അവസരമുണ്ടാകില്ല. ഫോറസ്റ്റ് ഉദ്യോഗസ്ഥനെ തുറിച്ചു നോക്കിയാൽ പോലും കേസ് എടുക്കാവുന്ന സാഹചര്യമാണ് വരാൻ പോകുന്നത്. ആരെയും ഭയപ്പെടുത്താൻ ഫോറെസ്റ്റ് ഉദ്യോഗസ്ഥരെ…

Read More

ആര് എതിർത്താലും വഖഫ് നിയമഭേതഗതി നടപ്പിലാക്കും ; കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ

വഖഫ് ബോർഡ് ഭൂമി തട്ടിയെടുക്കുകയാണെന്നും വഖഫ് നിയമ ഭേദഗതി നടപ്പാക്കാൻ സമയമായെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ജാർഖണ്ഡിലെ ബഗ്മരയിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നത് തടയാൻ ആർക്കും സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഗോത്ര വിഭാഗങ്ങളെ ഇതിൽ നിന്ന് മാറ്റനിർത്തുമെന്നും അമിത് ഷാ ഉറപ്പുനൽകി. ‘ഭൂമി തട്ടിയെടുക്കുന്നത് വഖഫ് ബോർഡിന് ശീലമായി മാറിയിട്ടുണ്ട്. കർണാടകയിൽ അത് ഗ്രാമീണരുടെ സ്വത്തുക്കൾ വിഴുങ്ങുകയാണ്. ക്ഷേത്രങ്ങളുടെയും ഗ്രാമീണരുടെയും കർഷകരുടെയും ഭൂമി തട്ടിയെടുത്തു. വഖഫ്…

Read More

ക്രമസമാധാന പാലനം; കേരള പൊലീസിന് ലഭിച്ചത് 23 പുരസ്കാരങ്ങൾ

വിവാദങ്ങൾക്കിടയിലും ക്രമസമാധാന പാലനത്തിലെ വീഴ്ചകളിൽ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകൾ പരസ്പരം പഴിചാരുമ്പോഴും കേരള പൊലീസിന് കേന്ദ്രം നൽകുന്നത് ഫുൾമാര്‍ക്ക്. പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം 23 കേന്ദ്ര പുരസ്കാരങ്ങളാണ് കേരളാ പൊലീസിനെ തേടിയെത്തിയത്. മുഖ്യമന്ത്രി പിണറായി വിജയൻ നിയമ സഭയിലാണ് പൊലീസിന്‍റെ മികവുകൾക്ക് ലഭിച്ച കേന്ദ്ര നേട്ടങ്ങൾ വ്യക്തമാക്കിയത്., കാനത്തിൽ ജമീല എംഎൽഎയുടെ ചോദ്യത്തിന് മറുപടിയായാണ് മുഖ്യമന്ത്രി പിണറായി വിജയൻ തന്‍റെ നേതൃത്വത്തിൽ സർക്കാർ അധികാരത്തിലേറിയതിന് ശേഷം ലഭിച്ച നേട്ടങ്ങൾ വ്യക്തമാക്കിയത്. കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ ക്രമസമാധാന…

Read More

നി​യ​മ​ലം​ഘ​നം; എ​ട്ടു​മാ​സ​ത്തി​നി​ടെ 3779 ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ പി​ടി​കൂ​ടി ദു​ബൈ പൊ​ലീ​സ്

ഗ​താ​ഗ​ത സു​ര​ക്ഷ​ നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച 3779 ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ പി​ടി​കൂ​ടി ദു​ബൈ പൊ​ലീ​സ്​. എ​ട്ടു മാ​സ​ത്തി​നി​ടെ നാ​യി​ഫ്​ പൊ​ലീ​സ്​ സ്​​റ്റേ​ഷ​ൻ പ​രി​ധി​യി​ൽ നി​ന്നാ​ണ്​ ഇ​ത്ര​യ​ധി​കം വാ​ഹ​ന​ങ്ങ​ൾ പൊ​ലീ​സ്​ പി​ടി​​ച്ചെ​ടു​ത്ത​ത്. 2286 സൈ​ക്കി​ളു​ക​ൾ, 771 ഇ​ല​ക്​​ട്രി​ക്​ ബൈ​ക്കു​ക​ൾ, 722 സ്കൂ​ട്ട​റു​ക​ൾ എ​ന്നി​വ ഇ​തി​ൽ ഉ​ൾ​പ്പെ​ടും. ഇ​രു​ച​ക്ര വാ​ഹ​ന ഉ​പ​യോ​ക്താ​ക്ക​ൾ​ക്കാ​യി ജ​ന​റ​ൽ ഡി​പ്പാ​ർ​ട്​​മെ​ന്‍റ്​ ഓ​ഫ്​ ട്രാ​ഫി​ക്കു​മാ​യി കൈ​കോ​ർ​ത്ത്​ നാ​യി​ഫ്​ പൊ​ലീ​സ്​ സ്​​റ്റേ​ഷ​ൻ ജ​നു​വ​രി മു​ത​ൽ ആ​ഗ​സ്റ്റ്​ വ​രെ ട്രാ​ഫി​ക്​​ ബോ​ധ​വ​ത്​​ക​ര​ണ കാ​മ്പ​യി​ൻ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഈ ​കാ​മ്പ​യി​നി​ന്‍റെ ഭാ​ഗ​മാ​യി വി​വി​ധ ഇ​ട​ങ്ങ​ളി​ൽ…

Read More

‘ദേശീയ ദുരന്തം’ എന്നൊന്ന് കേന്ദ്രചട്ട പ്രകാരം ഇല്ല; വിവാദങ്ങളുണ്ടാക്കാന്‍ ആരും ശ്രമിക്കരുതെന്ന് വി മുരളീധരൻ

വയനാട് ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന ആവശ്യത്തില്‍ പ്രതികരിച്ച് മുന്‍ കേന്ദ്രമന്ത്രി വി.മുരളീധരന്‍. വയനാട്ടിലുണ്ടായത് സമാനതകളില്ലാത്ത ദുരന്തമാണ് എന്നതില്‍ സംശയമില്ല. അതേ ഗൗരവത്തോടെയാണ് കേന്ദ്രസര്‍ക്കാര്‍ വയനാട് ദുരന്തത്തെ ആദ്യദിനം മുതല്‍ സമീപിക്കുന്നത്. പക്ഷേ വയനാട് ഉരുള്‍പൊട്ടലിനെ കേന്ദ്രസര്‍ക്കാര്‍ ”ദേശീയ ദുരന്തമായി ” പ്രഖ്യാപിക്കുന്നില്ല എന്ന വിമര്‍ശനം ചിലരെങ്കിലും ഈ ഘട്ടത്തിലും ഉന്നയിക്കുന്നു.’ദേശീയ ദുരന്തം’ എന്നൊന്ന്, യുപിഎ ഭരണകാലം മുതല്‍ കേന്ദ്രചട്ട പ്രകാരം ഇല്ല. 2013 ഓഗസ്റ്റ് ആറിന് അന്നത്തെ കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ തന്നെ…

Read More

‘പാർലമെന്റിൽ ആർക്കും പ്രത്യേക പരിഗണന ഇല്ല’ ; നിയമം എല്ലാവർക്കും ഒരു പോലെ , കേന്ദ്രമന്ത്രി കിരൺ റിജിജു

പാർലമെന്റിൽ ആർക്കും പ്രത്യേക പരിഗണനയില്ലെന്ന് കേന്ദ്ര പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു. നിയമം എല്ലാവർക്കും ഒരുപോലെയെന്ന് ചൂണ്ടിക്കാട്ടിയ മന്ത്രി, പ്രമുഖ കുടുംബത്തിൽ നിന്നായത് കൊണ്ട് ആർക്കും നിയമം ബാധകമല്ലാതിരിക്കില്ലെന്നും കൂട്ടിച്ചേർത്തു. രാഹുൽ ഗാന്ധിയുടെ ലോക്‌സഭാ പ്രസംഗത്തിനെതിരായി ബിജെപി സ്പീക്കർക്ക് നൽകിയ നോട്ടീസ് പരാമർശിച്ചായിരുന്നു മന്ത്രിയുടെ പ്രതികരണം. രാഹുൽ ഗാന്ധി ബോധപൂർവം തെറ്റിദ്ധാരണ പരത്താൻ ശ്രമിച്ചെന്ന് ആരോപിച്ച് ബിജെപി എംപി ബാംസുരി സ്വരാജാണ് സ്പീക്കർക്ക് നോട്ടീസ് നൽകിയത്. പാർലമെന്ററി ചട്ടം 115 പ്രകാരമാണ് നോട്ടീസ്. അഗ്നിപഥ് സ്‌കീമിനെ പറ്റി…

Read More

മുൻ എംപി ഡോ. സെബാസ്റ്റ്യൻ പോളിന്റെ ഭാര്യ ലിസമ്മ അഗസ്റ്റിൻ അന്തരിച്ചു

മുൻ എംപി ഡോ. സെബാസ്റ്റ്യൻ പോളിന്റെ പത്നി  ലിസമ്മ അഗസ്റ്റിൻ (74) അന്തരിച്ചു. സംസ്ഥാന നിയമ പരിഷ്കരണ കമ്മിഷൻ അംഗവും ജില്ലാ സെഷൻസ് ജഡ്ജിയുമായിരുന്നു. എറണാകുളം പ്രോവിഡൻസ് റോഡിൽ മൂഞ്ഞപ്പിള്ളി കുടുംബാംഗമാണ്. കാസർകോഡ് ഭീമനടിയിൽ പരേതനായ അഗസ്റ്റിൻ പാലമറ്റത്തിൻെറയും പരേതയായ അനസ്താസിയയുടെയും മകളാണ്. മക്കൾ: ഡോൺ സെബാസ്റ്റ്യൻ (മാധ്യമപ്രവർത്തകൻ, നോർവേ), റോൺ സെബാസ്റ്റ്യൻ (ഹൈക്കോടതി അഭിഭാഷകൻ), ഷോൺ സെബാസ്റ്റ്യൻ (മാധ്യമപ്രവർത്തകൻ/ ഡോക്യുമെന്ററി സംവിധായകൻ). മരുമക്കൾ: ഡെൽമ ഡൊമിനിക് ചാവറ ( നോർവെ), സബീന പി. ഇസ്മയിൽ (ഗവൺമെന്റ്…

Read More