പ്രീമിയം ലൈറ്റ് അവതരിപ്പിച്ച് യൂട്യൂബ്; നിരക്ക് യൂട്യൂബ് പ്രീമിയം പ്ലാനിന്‍റെ പകുതിയോളം മാത്രം

ഉപയോക്താക്കൾക്കായി മികച്ചതും വിലക്കുറവുള്ളതുമായ ഒരു സബ്‌സ്‌ക്രിപ്‌ഷൻ പ്ലാൻ പുറത്തിറക്കി വീഡിയോ സ്ട്രീമിങ് പ്ലാറ്റ്‌ഫോമായ യൂട്യൂബ്. ‘യൂട്യൂബ് പ്രീമിയം ലൈറ്റ്’ എന്ന ഈ പ്ലാനിന്‍റെ വില യൂട്യൂബ് പ്രീമിയം പ്ലാനിന്‍റെ പകുതിയോളം മാത്രമേയുള്ളൂ. ഈ പ്ലാന്‍ നിലവിൽ യുഎസിൽ ആണ് ആരംഭിച്ചത്. വരും ആഴ്ചകളിൽ കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കാൻ യൂട്യൂബ് പദ്ധതിയിടുന്നു. പരസ്യരഹിത വീഡിയോ സ്ട്രീമിംഗ് മാത്രം ആഗ്രഹിക്കുന്ന, എന്നാൽ സ്റ്റാൻഡേർഡ് യൂട്യൂബ് പ്രീമിയത്തിന്‍റെ മുഴുവൻ വിലയായ 13.99 ഡോളർ (1,200 രൂപ) നൽകാൻ ആഗ്രഹിക്കാത്ത ഉപയോക്താക്കൾക്കുള്ളതാണ് യൂട്യൂബ്…

Read More

യുഎഇയിലെ റാസൽഖൈമയിലേക്ക് നേരിട്ട് സർവീസുകൾ ആരംഭച്ച് ഇൻഡിഗോ

യുഎഇയിലെ റാസല്‍ഖൈമയിലേക്ക് കേരളത്തില്‍ നിന്ന് നേരിട്ടുള്ള സര്‍വീസുകൾ പ്രഖ്യാപിച്ച് ഇന്‍ഡിഗോ എയര്‍ലൈന്‍സ്. കൊച്ചിയില്‍ നിന്ന് റാസല്‍ഖൈമയിലേക്ക് നേരിട്ടുള്ള സര്‍വീസുകളാണ് തുടങ്ങുന്നത്. മാര്‍ച്ച് 15 മുതലാണ് ഇന്‍ഡിഗോ കൊച്ചിയില്‍ നിന്ന് റാസല്‍ഖൈമയിലേക്ക് നേരിട്ട് സര്‍വീസ് നടത്തുന്നത്. കേരളത്തില്‍ നിന്നും യുഎഇയിലേക്കുള്ള പ്രവാസി യാത്രക്കാര്‍ക്ക് ഏറെ ഗുണകരമാണ് പുതിയ സര്‍വീസ്. പുതിയ സര്‍വീസുകള്‍ കൂടിയാകുമ്പോള്‍ ഇന്‍ഡിഗോയുടെ കേരളത്തില്‍ നിന്ന് യുഎഇയിലേക്ക് നേരിട്ടുള്ള സര്‍വീസുകളുടെ എണ്ണം ആഴ്ചയില്‍ 49 ആകും. ഇന്ത്യക്കും യുഎഇയ്ക്കും ഇടയില്‍ ആകെ 250 പ്രതിവാര സര്‍വീസുകളാണ് ഇന്‍ഡിഗോ…

Read More

ആകാശത്തും ഇനി ഇന്റർനെറ്റ്; നടപ്പാക്കുന്നത് എയർ ഇന്ത്യ

വിമാന യാത്രക്കാർക്ക് സന്തോഷമാകുന്ന തീരുമാനവുമായി എയർ ഇന്ത്യ. ആഭ്യന്തര റൂട്ടുകളിൽ ഇൻ-ഫ്ലൈറ്റ് വൈ-ഫൈ കണക്റ്റിവിറ്റി വാഗ്ദാനം ചെയ്യുന്ന രാജ്യത്തെ ആദ്യ വിമാനക്കമ്പനിയായി എയർ ഇന്ത്യ. 2025 ജനുവരി 1 മുതൽ, തെരഞ്ഞെടുത്ത എയർ ഇന്ത്യ വിമാനങ്ങളിൽ യാത്രക്കാർക്ക് അവരുടെ യാത്രക്കിടയിൽ സൗജന്യ ഇൻ്റർനെറ്റ് ആസ്വദിക്കാനാകും. എയർ ബസ് എ 350, ബോയിങ് 787-9, എയർബസ് A321neo വിമാനങ്ങളിലെ യാത്രക്കാർക്കാണ് സൗജന്യ ഇൻ്റർനെറ്റ് ആക്‌സസ് ആസ്വദിക്കാനാകുക. ബ്രൗസ് ചെയ്യാനും സോഷ്യൽ മീഡിയ ഉപയോഗിക്കാനും കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും ചാറ്റ് ചെയ്യാനും…

Read More

ഇസ്രയേൽ-ഹിസ്ബുല്ല സംഘർഷം; ലബനന് ദുരിതാശ്വാസ ക്യാംപെയ്നുമായി യുഎഇ

ഇസ്രയേൽ-ഹിസ്ബുല്ല സംഘർഷം മൂലം ദുരിതം അനുഭവിക്കുന്ന ലബനൻ ജനതയ്ക്ക് ദുരിതാശ്വാസ വസ്തുക്കൾ എത്തിക്കുന്നതിന് യുഎഇ പ്രത്യേക ക്യാംപെയ്ൻ (യുഎഇ വിത് യു ലബനൻ) ആരംഭിച്ചു. പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ഉത്തരവിനെ തുടർന്നാണിത്. മരുന്ന് ഉൾപ്പെടെ 40 ടൺ ദുരിതാശ്വാസ വസ്തുക്കളാണ് ആദ്യ ഘട്ടത്തിൽ എത്തിക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ സഹകരണത്തോടെ 10 കോടി ഡോളറിന്റെ അടിയന്തര സഹായം ലബനന് എത്തിക്കുമെന്ന് ഷെയ്ഖ് മുഹമ്മദ് നേരത്തെ അറിയിച്ചിരുന്നു.

Read More

ഇഒഎസ് 08നെ ബഹിരാകാശത്ത് എത്തിച്ച് ഐഎസ്ആർഒ; എസ്എസ്എൽവി-ഡി3 വിക്ഷേപണം വിജയം

ഐഎസ്ആർഒയുടെ പുതിയ ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇഒഎസ്-08ന്റെ വിക്ഷേപണം വിജയം. രാവിലെ 9.17ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിലെ ഒന്നാം വിക്ഷേപണത്തറയിൽ നിന്നാണ് ചെറു റോക്കറ്റായ എസ്എസ്എൽവി-ഡി 3 വിക്ഷേപിച്ചത്. 14 മിനിറ്റിനുള്ളിൽ ഉപഗ്രഹത്തെ നിശ്ചിത ഭ്രമണപഥത്തിൽ എത്തിച്ചു. ഇലക്ട്രോ ഒപ്റ്റിക്കൽ ഇൻഫ്രാറെഡ്, ഗ്ലോബൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം-റിഫ്‌ലെക്‌റ്റോമെട്രി, എസ്‌ഐസി യുവി ഡോസിമീറ്റർ എന്നീ ശാസ്ത്രീയ പരീക്ഷണ ഉപകരണങ്ങളാണ് (പേലോഡ്) ഉപഗ്രഹത്തിലുള്ളത്. കാലാവസ്ഥാ നിരീക്ഷണത്തിനും ദുരന്തനിവാരണത്തിനും ഇഒഎസ്-08ന് വിവരങ്ങൾ നൽകാൻ കഴിയും. പകൽ-രാത്രി വ്യത്യാസമില്ലാതെ ഇഒഎസ്-08…

Read More

നായയ്ക്കും പെർഫ്യൂം എത്തി; പൂച്ചയ്ക്ക് ഉടൻ പ്രതീക്ഷിക്കാം..

വളർത്തുനായയെ പുറത്തുകൊണ്ടുപോകുമ്പോൾ ചിലർ തങ്ങളുടെ പെർഫ്യും നായയിൽ പൂശാറുണ്ട്. എന്നാൽ, മനുഷ്യരുടെ സുഗന്ധദ്രവ്യങ്ങൾ ഇനി നായയ്ക്കുവേണ്ടി ഉപയോഗിക്കേണ്ടതില്ല. പ്രമുഖ ഇറ്റാലിയൻ ആഡംബര ബ്രാൻഡായ ഡോൾസ് ഗബാന നായ്ക്കൾക്കു മാത്രമായി പെർഫ്യും വിപണിയിലെത്തിച്ചിരിക്കുന്നു. വളർത്തുനായയെ കൂടുതലായി സ്‌നേഹിക്കുന്നവർക്ക്, തങ്ങളുടെ നായക്കുട്ടിയെ മറ്റുള്ളവരുടേതിൽനിന്ന് വ്യത്യസ്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇനി ഡോഗ് പെർഫ്യുമും പരീക്ഷിക്കാം. ‘ഫെഫെ’ എന്നാണ് പെർഫ്യൂമിൻറെ പേര്. ഡോഗ് പെർഫ്യും സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. ‘യലാംഗ് യലാംഗ്, കസ്തൂരി, ചന്ദനം എന്നീ സുഗന്ധങ്ങളിലാണ് പെർഫ്യും അവതരിപ്പിച്ചിരിക്കുന്നത്. ഫെഫെയുടെ പ്രചരണത്തിനായുള്ള ഫോട്ടോഷൂട്ട്…

Read More

തിരുവനന്തപുരത്തുനിന്ന് ബെംഗളൂരുവിലേക്കു പുതിയ സർവീസുമായി എയർ ഇന്ത്യ; ജൂലൈ 1 മുതൽ ആഴ്ചയിൽ എല്ലാ ദിവസവും സർവീസ് ഉണ്ടാകും

ബെംഗളൂരുവിലേക്കു തിരുവനന്തപുരത്തു നിന്ന് പുതിയ സർവീസുമായി എയർ ഇന്ത്യ. ജൂലൈ 1 മുതൽ ആഴ്ചയിൽ എല്ലാ ദിവസവും സർവീസ് ഉണ്ടാകും. ബെംഗളുരുവിൽ നിന്ന് വൈകിട്ട് 3 മണിക്ക് പുറപ്പെടുന്ന വിമാനം (AI 567) 4:15ന് തിരുവനന്തപുരത്ത് എത്തും. തിരികെ തിരുവനന്തപുരത്തു നിന്ന് വൈകിട്ട് 4:55ന് പുറപ്പെട്ട് (AI 568) 06:10ന് ബെംഗളൂരുവിൽ എത്തും. ഈ റൂട്ടിൽ നിലവിൽ ഇൻഡിഗോ, എയർ ഇന്ത്യ എക്സ്പ്രസ്, വിസ്താര എന്നിവ പ്രതിദിന സർവീസുകൾ നടത്തുന്നുണ്ട്.

Read More

ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ക്രൗഡ്‌ഫണ്ടിംഗുമായി കനയ്യ കുമാര്‍

ലോക്‌സഭ തെരഞ്ഞെടുപ്പ് 2024ല്‍ പ്രചാരണത്തിന് ക്രൗഡ്‌ഫണ്ടിംഗുമായി ഇന്ത്യാ മുന്നണി സ്ഥാനാര്‍ഥി കനയ്യ കുമാര്‍. ഇന്ത്യാ സഖ്യത്തിനായി നോര്‍ത്ത് ഈസ്റ്റ് ദില്ലി മണ്ഡലത്തിലാണ് കനയ്യ മത്സരിക്കുന്നത്. ജനാധിപത്യം സംരക്ഷിക്കാനായി ഇത് ജനങ്ങളുടെ പോരാട്ടമാണെന്നും അതിനാല്‍ ആളുകളുടെ പിന്തുണ അനിവാര്യമാണെന്നും കനയ്യ വീഡിയോ സന്ദേശത്തില്‍ വ്യക്തമാക്കി.  ഭാഗവാക്കാകുക. നിങ്ങള്‍ക്കും പിന്തുണകള്‍ നല്‍കാം. ഈ തെരഞ്ഞെടുപ്പില്‍ ഞങ്ങള്‍ മത്സരിക്കുന്നത് ക്രൗഡ്‌ഫണ്ടിംഗ് വഴിയാണ്. ജനങ്ങള്‍ക്കായുള്ള ഈ പോരാട്ടത്തില്‍ ജനങ്ങളുടെ സഹായം ആവശ്യമാണ്’ എന്നും വീഡിയോയില്‍ കനയ്യ പറഞ്ഞു.  ജെഎന്‍യു സ്റ്റുഡന്‍റ് കൗണ്‍സില്‍ മുന്‍…

Read More

ബാഗേജുകള്‍ വൈകിയാല്‍ നഷ്ടപരിഹാരം; ബാഗ് ട്രാക്ക് ആന്‍ഡ് പ്രൊട്ടക്ട് സേവനവുമായി എയര്‍ഇന്ത്യ

ബാഗേജുകളെക്കുറിച്ചുള്ള തത്സമയ വിവരങ്ങള്‍ നല്‍കുകയും ബാഗേജുകള്‍ വൈകിയാല്‍ നഷ്ടപരിഹാരം നല്‍കുകയും ചെയ്യുന്ന ബാഗ് ട്രാക്ക് ആന്‍ഡ് പ്രൊട്ടക്ട് സംവിധാനമൊരുക്കി എയര്‍ഇന്ത്യ എക്‌സ്പ്രസ്. ബ്ലൂ റിബണ്‍ ബാഗുമായി ചേര്‍ന്നുള്ള ഈ നൂതന സംവിധാനം വഴി യാത്രക്കാര്‍ക്ക് ബാഗേജിനെക്കുറിച്ചുള്ള തത്സമയ വിവരങ്ങള്‍ എസ്എംഎസ് അല്ലെങ്കില്‍ ഇ-മെയില്‍ മുഖേന ലഭിക്കും. വിമാനം ലാന്‍ഡ് ചെയ്ത് 96 മണിക്കൂറിനകം ബാഗേജുകള്‍ ലഭിച്ചില്ലെങ്കില്‍ ആഭ്യന്തര യാത്രികര്‍ക്ക് 19,000 രൂപയും രാജ്യാന്തര യാത്രികര്‍ക്ക് 66,000 രൂപയും ഒരു ബാഗിനെന്ന നിരക്കില്‍ നഷ്ടപരിഹാരമായി ലഭിക്കും. എയര്‍ ഇന്ത്യയുടെ…

Read More

18 വയസ്സിനു മുകളിലുള്ള വനിതകൾക്ക് പ്രതിമാസം 1,000 രൂപ; പദ്ധതിയുടെ റജിസ്‌ട്രേഷൻ ഉടനെന്ന് കേജ്രിവാൾ

18 വയസ്സിനു മുകളിൽ പ്രായമുള്ള വനിതകൾക്ക് പ്രതിമാസം 1000 രൂപ വീതം നൽകുന്ന പദ്ധതിയുടെ റജിസ്‌ട്രേഷൻ ഉടൻ ആരംഭിക്കുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ. കഴിഞ്ഞ ദിവസം മന്ത്രി അതിഷി നിയമസഭയിൽ അവതരിപ്പിച്ച ബജറ്റിലാണ് വനിതകൾക്ക് മാസംതോറും സാമ്പത്തിക സഹായം നൽകുന്ന പദ്ധതി പ്രഖ്യാപിച്ചത്. സർക്കാരിന്റെ പെൻഷൻ ഉൾപ്പെടെയുള്ള സാമ്പത്തിക ആനുകൂല്യങ്ങൾ ലഭിക്കാത്തവർ, സർക്കാർ ജീവനക്കാരല്ലാത്തവർ, ആദായ നികുതി നൽകേണ്ടാത്തവർ എന്നിവർക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. ഡൽഹിയിലെ വോട്ടർ പട്ടികയിൽ പേരുണ്ടാവണം. അർഹതയുള്ളവർ അപേക്ഷാ ഫോമിനൊപ്പം സ്വയം…

Read More