മുനമ്പം ജനതയെ ബി.ജെ.പി വഞ്ചിച്ചു; പ്രചരിപ്പിച്ചത് കല്ലുവെച്ച നുണയെന്ന് കെ.സി വേണുഗോപാല്‍

മുനമ്പം ജനതയോടുള്ള ബി.ജെ.പിയുടെ വഞ്ചന കേന്ദ്രമന്ത്രി കിരണ്‍ റിജിജുവിന്റെ വെളിപ്പെടുത്തലിലൂടെ പുറത്തുവന്നെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം.പി. വഖഫ് ബില്ലിലൂടെ മുനമ്പം പ്രശ്‌നം പരിഹരിക്കുമെന്ന് പറഞ്ഞ് വിശ്വാസികളെ വഞ്ചിച്ച ബി.ജെ.പി മാപ്പുപറയണമെന്നും മുനമ്പം വിഷയത്തില്‍ ബി.ജെ.പി പ്രചരിപ്പിച്ച കല്ലുവെച്ച നുണയാണ് അവരുടെ തന്നെ മന്ത്രി കിരണ്‍ റിജിജു തിരുത്തിയതെന്നും വേണുഗോപാല്‍ പറഞ്ഞു. വഖഫ് ഭേദഗതി ബില്ല് മുനമ്പം പ്രശ്‌നത്തിന് പരിഹാരമാകുമെന്ന് ബി.ജെ.പി ബോധപൂര്‍വം പ്രചരിപ്പിച്ചത് കത്തോലിക്ക സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാനാണ്. സാമുദായിക സംഘര്‍ഷത്തിലൂടെ മുതലെടുപ്പ് രാഷ്ട്രീയത്തിന്…

Read More

മുനമ്പത്തെ ഭൂമി പ്രശ്നം പരിഹരിക്കുമെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു

മുനമ്പത്തെ ഭൂമി പ്രശ്നം പരിഹരിക്കുമെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു. മുനമ്പം ജനതയുടെ റെവന്യൂ അവകാശം തിരികെ നൽകമെന്നും കേന്ദ്രമന്ത്രി കിരൺ റിജിജു പറഞ്ഞു. പ്രശ്നം പരിഹരിച്ച ശേഷം വീണ്ടും മുനമ്പത്ത് വരുമെന്നും കിരൺ റിജിജു പറഞ്ഞു. എല്ലാവർക്കും തുല്യനീതി ഉറപ്പാക്കാനാണ് ശ്രമിക്കുന്നത്. പ്രതിപക്ഷം നടത്തുന്ന രാഷ്ട്രീയ നാടകങ്ങളിൽ വീഴരുതെന്നും അദ്ദേഹം വ്യക്തമാക്കി. ആദ്യമായിട്ടാണ് ഇവിടെ എത്തുന്നത്. പക്ഷെ ഈ പ്രശ്നം നേരിട്ട് അറിയാം. ഇവിടെ ഇപ്പോൾ എത്തിയിരികുനത് ഈ പ്രശ്നത്തിന് പരിഹാരം കാണുമെന്ന ഉറപ്പിലാണ്. ഉറപ്പ് നൽകാൻ…

Read More

മുനമ്പത്തെ ഭൂമി പ്രശ്നം പരിഹരിക്കാൻ താത്പര്യം ഉണ്ടെങ്കിൽ വഖഫ് നിയമ ഭേതഗതിയെ പിന്തുണയ്ക്കണം ; ബിജെപി നേതാവ് പ്രകാശ് ജാവ്ദേക്കർ

മുനമ്പത്തെ വഖഫ് ഭൂമി പ്രശ്നം പരിഹരിക്കാമെന്ന് പിണറായി വിജയനും കോൺഗ്രസും വ്യാജ വാഗ്ദാനം നൽകുകയാണെന്ന് ബിജെപി നേതാവും മുൻ കേന്ദ്ര മന്ത്രിയും കേരളത്തിന്‍റെ പ്രഭാരിയുമായ പ്രകാശ് ജാവ്ദേക്കർ. ഇന്ന് നിലവിലുള്ള 1995 ലെ വഖഫ് നിയമം ഏത് വസ്തുവിനെയും വഖഫ് ഭൂമിയായി പ്രഖ്യാപിക്കുന്നതിന് വഖഫ് ബോർഡിന് നിയന്ത്രണമില്ലാത്ത അധികാരങ്ങൾ നൽകിയിട്ടുണ്ട്. ഇവിടെ സംസ്ഥാന സർക്കാരുകൾക്ക് ഒരു അധികാരവുമില്ല. മുനമ്പം പോലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ എൽഡിഎഫും യുഡിഎഫും ആത്മാർത്ഥമായി ആഗ്രഹിക്കുന്നുവെങ്കിൽ എൻഡിഎ സർക്കാർ കൊണ്ടുവന്നിട്ടുള്ള വഖഫ് നിയമ ഭേദഗതിയെ…

Read More