
കോഴക്കേസിൽ ലാലു പ്രസാദ്, റാബ്രി ദേവി, തേജ് പ്രതാപ് എന്നിവർക്ക് ഇ.ഡി സമൻസ്
ജോലി ലഭിക്കാൻ കുറഞ്ഞ വിലക്ക് ഭൂമി കൈമാറിയെന്ന കേസിൽ ആർ.ജെ.ഡി അധ്യക്ഷനും ബിഹാർ മുൻ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവ്, ഭാര്യ റാബ്രി ദേവി, മകൻ തേജ് പ്രതാപ് യാദവ് എന്നിവർ ചോദ്യംചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഇവർക്ക് നോട്ടീസയച്ചു. റാബ്രി ദേവിയും തേജ് പ്രതാപും ചൊവ്വാഴ്ചയും ലാലു പ്രസാദ് ബുധനാഴ്ചയുമാണ് ഹാജരാകേണ്ടതെന്നാണ് ഇഡി ആവശ്യപ്പെട്ടിരികികുന്നത്. ഇതേ കേസുമായി ബന്ധപ്പെട്ട് ലാലു പ്രസാദ്, തേജ് പ്രതാപ്, മകൾ ഹേമ യാദവ് എന്നിവരെ ഡൽഹി റൗസ് അവന്യൂ…