
പുതിയ തൊഴിലിടസംസ്കാരം രൂപപ്പെടുത്താൻ കേന്ദ്രസർക്കാർ ഇടപെടണം: കേന്ദ്ര തൊഴിൽ മന്ത്രിയെ കണ്ട് ചർച്ച നടത്തി ശശി തരൂര്‍
തൊഴിലിടങ്ങളിൽ പുതിയ തൊഴിൽ സംസ്കാരം രൂപപ്പെടുത്തുന്നതിന്റെ ഭാഗമായി കേന്ദ്ര തൊഴിൽ മന്ത്രി മൻസൂഖ് മാണ്ഡവ്യയെ കണ്ട് ചർച്ച നടത്തിയെന്ന് ശശി തരൂര്‍ എംപി. അമിതമായ ജോലി ഭാരവും ജോലി സ്ഥലത്തെ സമ്മർദ്ദവും കാരണം 26 ആം വയസ്സിൽ മരണപ്പെട്ട അന്ന സെബാസ്റ്റ്യൻ പെരയിലിന്റെ വിഷയമായിരുന്നു പ്രധാനമായും ചർച്ച ചെയ്തത്. അന്നയുടെ മാതാപിതാക്കളെ നേരിട്ട് കണ്ട് അവരുടെ വേദന മനസിലാക്കിയതിൻ്റെ അടിസ്ഥാനത്തിൽ അത്തരം ഒരു അനുഭവം മറ്റു മാതാപിതാക്കൾക്ക് ഉണ്ടാകരുതെന്ന ആഗ്രഹം ഉള്ളത് കൊണ്ട്, തൊഴിലിട സംസ്‌കാരത്തിൽ വലിയ…