മുഖ്യമന്ത്രി ധനമന്ത്രി നിർമല സീതാരാമനെ കാണു; ആശാവർക്കർമാരുടെ സമരം മാത്രമല്ല സംസ്ഥാനത്തെ പ്രശ്നമെന്ന് കെ.വി തോമസ്

ആശാവർക്കർമാരെക്കുറിച്ച് ആവർത്തിച്ചുള്ള ചോദ്യങ്ങളിൽ പ്രകോപിതനായി സംസ്ഥാന സര്‍ക്കാരിന്‍റെ ഡൽഹിയിലെ പ്രതിനിധി കെ.വി തോമസ്. ആശാവർക്കർമാരുടെ സമരം മാത്രമല്ല സംസ്ഥാനത്തെ പ്രശ്നമെന്നായിരുന്നു കെ.വി തോമസിന്റെ മറുപടി. കണക്കുകൾ സംബന്ധിച്ചുള്ള ചോദ്യങ്ങൾക്കും മറുപടിയില്ല. മുഖ്യമന്ത്രി ധനമന്ത്രി നിർമല സീതാരാമനെ കാണുമെന്നും കെ വി തോമസ് പറഞ്ഞു. അതേ സമയം, വേതന വർധനവ് അടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ച് സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്യുന്ന ആശ വർക്കർമാർ സംഘടിപ്പിക്കുന്ന വനിതാ സംഗമം നാളെയാണ്. കേരളത്തിലെമ്പാടും നിന്നുള്ള വനിതകളെയും വനിതാ സംഘടനകളുടെ പ്രതിനിധികളെയും മഹാസംഗമത്തിലേക്ക് സ്വാഗതം ചെയ്തിട്ടുണ്ട്. വനിതാ…

Read More

വയനാട് മുണ്ടക്കൈ – ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ; ഉടൻ സഹായം നൽകുമെന്ന് കേന്ദ്രം ഉറപ്പ് നൽകിയതായി കെ.വി തോമസ്

വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ ഉടൻ സഹായം നൽകുമെന്ന് കേന്ദ്രത്തിന്റെ ഉറപ്പ്. ഡൽഹിയിലെ കേരളത്തിന്റെ പ്രതിനിധി പ്രൊഫസർ കെ വി തോമസിനാണ് കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ ഉറപ്പ് നൽകിയത്. ധനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ പ്രതീക്ഷയുണ്ടെന്ന് കെ വി തോമസ് പറഞ്ഞു. സമയബന്ധിതമായി നടപടികൾ പൂർത്തിയാക്കുമെന്ന് ധനകാര്യ മന്ത്രി പറഞ്ഞതായി കെ വി തോമസ് വ്യക്തമാക്കി.ദുരിതം അനുഭവിക്കുന്ന വിദ്യാർത്ഥികളുടെയും കർഷകരുടെയും വായ്പ എഴുതിത്തള്ളണമെന്ന് ആവശ്യപ്പെട്ടു. ഇക്കാര്യം പരിശോധിക്കാമെന്ന് നിർമല സീതാരാമൻ അറിയിച്ചതായി കെ.വി തോമസ് അറിയിച്ചു. കേരളം ഔദാര്യം അല്ല…

Read More

വയനാട് ദുരന്തത്തിൽ കേന്ദ്ര സഹായം അടിയന്തരമായി ലഭ്യമാക്കണം; നിർമല സീതാരാമനെ കണ്ട് കെ.വി തോമസ്

വയനാട് ദുരന്തത്തിൽ കേന്ദ്ര സഹായം അടിയന്തരമായി ലഭ്യമാക്കണമെന്നും ജി എസ് ടിയുമായി ബന്ധപ്പെട്ട് കേരളം ഉന്നയിച്ച കാര്യങ്ങളിൽ തീരുമാനം വേഗത്തിൽ എടുക്കണമെന്നും ആവശ്യപ്പെട്ട്  സംസ്ഥാന സർക്കാരിന്‍റെഡൽഹിയിലെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ വി തോമസ് കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല സീതാരാമനുമായി ചർച്ച നടത്തി. കേന്ദ്ര ധനമന്ത്രിയുടെ ഓഫീസിൽ എത്തിയാണ് കൂടിക്കാഴ്ച നടത്തിയത്.  വയനാട് സഹായം ലഭ്യമാക്കുന്ന കാര്യത്തിൽ പ്രധാനമന്ത്രിയുമായി സംസാരിച്ച് എത്രയും വേഗം തീരുമാനം എടുക്കുമെന്ന് കേന്ദ്രമന്ത്രി ഉറപ്പ് നൽകിയതായി കെവി തോമസ് വാര്‍ത്താക്കുറിപ്പിൽ അറിയിച്ചു….

Read More

‘ഇ.ശ്രീധരനുമായുള്ള കൂടിക്കാഴ്ച അമിത്ഷായുടെ നിര്‍ദേശപ്രകാരം, കെ.വി. തോമസ് അഴകിയ ദല്ലാള്‍’: ചെറിയാന്‍ ഫിലിപ്പ്

ബി.ജെ.പി.യുമായുള്ള അവിഹിതബന്ധത്തിന് കെ.വി.തോമസിനെ സി.പി.എം. അഴകിയ ദല്ലാളാക്കി മാറ്റിയിരിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് ചെറിയാന്‍ ഫിലിപ്പ്. നരേന്ദ്രമോദി ഇന്ത്യ കണ്ട ഏറ്റവും നല്ല പ്രധാനമന്ത്രിയാണെന്ന് പ്രഖ്യാപിച്ചിട്ടുള്ള കെ.വി.തോമസും ബി.ജെ.പി വക്താവായ ഇ.ശ്രീധരനും തമ്മിലുള്ള കൂടിക്കാഴ്ച അമിത്ഷായുടെ നിര്‍ദേശപ്രകാരമാണെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ ആരോപിച്ചു. കേന്ദ്ര സര്‍ക്കാര്‍ അനുമതി നിഷേധിച്ച സില്‍വര്‍ലൈന്‍ പദ്ധതിയെ പുതിയ കുപ്പിയില്‍ അവതരിപ്പിക്കാനാണ് ഇ.ശ്രീധരനിലൂടെ ശ്രമിക്കുന്നത്. ഇതൊരു രാഷ്ട്രീയ കച്ചവടമാണ്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ സി.പി.ഐ സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്ന തിരുവനന്തപുരത്തും തൃശൂരും ബി.ജെ.പി സ്ഥാനാര്‍ഥികള്‍ക്ക് സി.പി.എം പിന്തുണ…

Read More

കെ വി തോമസിന് പ്രതിമാസം ഒരു ലക്ഷം രൂപ ഓണറേറിയം; മന്ത്രിസഭയുടെ അംഗീകാരം

ഡൽഹിയിലെ കേരളാ സർക്കാരിന്റെ പ്രത്യേക പ്രതിനിധി കെ വി തോമസിന് പ്രതിമാസം ഒരു ലക്ഷം രൂപ ഓണറേറിയം അനുവദിച്ചു. രണ്ട് അസിസ്റ്റന്റുമാർ, ഒരു ഓഫീസ് അറ്റൻഡന്റ്, ഒരു ഡ്രൈവർ എന്നിവരെ നിയമിക്കാനും അനുമതി നൽകിയിട്ടുണ്ട്. ഇന്ന് ചേർന്ന മന്ത്രിസഭായോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്. ശമ്പളം വേണ്ട ഓണറേറിയം മതിയെന്ന കെ വി തോമസിന്റെ ആവശ്യം അംഗീകരിക്കുകയായിരുന്നു.  കോണ്‍ഗ്രസില്‍നിന്ന് പുറത്താക്കിയ കെ.വി തോമസിനെ ക്യാബിനറ്റ് റാങ്കോടെയാണ് ഡല്‍ഹിയില്‍ സംസ്ഥാനത്തിന്റെ പ്രത്യേക പ്രതിനിധിയായി സര്‍ക്കാര്‍ നിയമിച്ചത്. എന്നാൽ നിയമനത്തിനെതിരെ പ്രതിപക്ഷം…

Read More

ശശി തരൂരുമായി കൂടിക്കാഴ്ച നടത്താൻ കെ.വി തോമസ്

കോൺഗ്രസ് വിട്ട നേതാവ് കെ.വി തോമസ് ശശി തരൂരുമായി കൂടിക്കാഴ്ച നടത്തും. ഡൽഹിയിൽ വച്ചാണ് ഇരുനേതാക്കളും തമ്മിൽ കാണുന്നത്. വൈകിട്ട് തരൂരിനെ ഡൽഹിയിലെ വസതിയിൽ പോയി കാണുമെന്ന് കെവി തോമസ് പറഞ്ഞു. തന്റെ ചുമതലയിലുള്ള ട്രസ്റ്റിന്റെ പരിപാടിക്ക് തരൂരിനെ ക്ഷണിക്കാൻ വേണ്ടിയാണ് കൂടിക്കാഴ്ചയെന്നാണ് കെ.വി തോമസിന്റെ വിശദീകരണം. തരൂരിനെ കൂടാതെ വേറെയും ചില കോൺഗ്രസ് നേതാക്കളെ കാണാൻ കെവി തോമസ് ശ്രമിക്കുന്നുണ്ടെന്നാണ് സൂചന.  കോൺഗ്രസിലേയും സിപിഎമ്മിലേയും നേതാക്കളെ ഡൽഹിയിൽ വച്ച് താൻ കാണുന്നുണ്ടെന്ന് കെവി തോമസ് പിന്നീട്…

Read More