
സാക്ഷരതാ പ്രവർത്തക പത്മശ്രീ കെ.വി റാബിയ അന്തരിച്ചു
സാമൂഹിക പ്രവർത്തകയുമായ പത്മശ്രീ ജേതാവും സാക്ഷരതാ പ്രവർത്തകയുമായ കെ.വി റാബിയ അന്തരിച്ചു. 59 വയസ്സായിരുന്നു. മലപ്പുറം കോട്ടക്കലിൽ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലിരിക്കെയാണ് മരണം. കാന്‍സര്‍ ബാധിതയായിരുന്നു. മലപ്പുറം തിരൂരങ്ങാടി വെള്ളിലക്കാട് സ്വദേശിയാണ്. 2022-ലാണ് രാജ്യം പത്മശ്രീ നൽകി ആദരിച്ചത്. സാക്ഷരതാ രംഗത്തെ പ്രവര്‍ത്തനങ്ങൾ പരിഗണിച്ച് ആയിരുന്നു രാജ്യത്തിന്റെ ആദരം. 2014-ൽ സംസ്ഥാന സർക്കാറിന്റെ ‘വനിതാരത്നം’ പുരസ്കാരം ലഭിച്ചിട്ടുണ്ട്. ‘സ്വപ്നങ്ങൾക്ക് ചിറകുകളുണ്ട് റാബിയയുടെ ആത്മകഥയാണ്.1966 ൽ തിരൂരങ്ങാടി വെള്ളിലക്കാടിലാണ് റാബിയ ജനിക്കുന്നത്.പിഎസ്എംഒ കോളജിൽ പഠിക്കുമ്പോഴാണ് പോളിയോ ബാധിച്ച് ചലന…