
2024ലെ മികച്ച എയർലൈനുകളുടെ പട്ടിക: ആഗോളതലത്തിൽ 20ാം സ്ഥാനം കരസ്ഥമാക്കി കുവൈത്ത് എയർവേയ്‌സ്
2024ലെ ലോകത്തെ മികച്ച എയർലൈനുകളുടെ പട്ടികയിൽ കുവൈത്ത് എയർവേയ്‌സിന് 20-ാം സ്ഥാനം. എയർഹെൽപ് വെബ്‌സൈറ്റിൻറെ 2024ലെ വാർഷിക റിപ്പോർട്ടിലാണ് കുവൈത്ത് എയർവേയ്‌സിന്റെ നേട്ടം. 109 വിമാനക്കമ്പനികളാണ് പട്ടികയിൽ ഉൾപ്പെടുന്നത്. മിഡിൽ ഈസ്റ്റിൽ 5ാം സ്ഥാനവും കുവൈത്ത് എയർവേയ്‌സ് കരസ്ഥമാക്കി. സമയനിഷ്ഠ (88 ശതമാനം), യാത്രക്കാരുടെ അഭിപ്രായങ്ങൾ (85 ശതമാനം), ക്ലെയിം പ്രോസസിംഗ് (43 ശതമാനം) എന്നിവയിൽ 72 ശതമാനം സ്‌കോർ നേടിയാണ് കുവൈത്ത് എയർവേയ്‌സ് ഈ നേട്ടം കൈവരിച്ചത്. കാബിൻ ക്രൂ സേവനം, യാത്രയിലെ വിമാനത്തിൻറെ സൗകര്യം, വിമാനത്തിൻറെ ശുചിത്വം,…