കോഴിക്കോട് മെഡിക്കൽ കോളജിലെ യുവതിയുടെ മരണം ; അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്

മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതി യഥാസമയം ചികിത്സ ലഭിക്കാതെ മരിച്ചെന്ന പരാതിയില്‍ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍. പേരാമ്പ്ര കൂത്താളി സ്വദേശിനി രജനി മരിച്ച സംഭവത്തിലാണ് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ് കേസെടുത്തത്. മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ടില്‍ നിന്നും അന്വേഷണ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഉത്തരവില്‍ പറയുന്നു. കഴിഞ്ഞ നവംബര്‍ നാലിനാണ് രജനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം ആരോഗ്യസ്ഥിതി മോശമാവുകയും മരിക്കുകയുമായിരുന്നു. കൃത്യമായി രോഗ നിര്‍ണയം നടത്താതെ…

Read More

പോസ്റ്റ് മോർട്ടം വൈകി ; കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രതിഷേധവുമായി മരിച്ച യുവതിയുടെ ബന്ധുക്കൾ

പോസ്റ്റ് മോർട്ടം വൈകിയതിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രതിഷേധം. കൊല്ലം സ്വദേശിയായ യുവതിയുടെ പോസ്റ്റ്‌ മോർട്ടം ആണ് വൈകിയത്. കാസര്‍കോട് സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്തിരുന്ന സ്മൃതി ആണ് കഴിഞ്ഞ തിങ്കളാഴ്ച മരിച്ചത്. പോസ്റ്റ്‌ മോർട്ടത്തിനായി ഇന്നലെ വൈകുന്നേരം അഞ്ച് മണിക്കാണ് മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചത്. ഇന്ന് രാവിലെയും പോസ്റ്റ്‌ മോർട്ടം നടത്താത്തതിനെ തുടർന്നാണ് ബിജെപിയുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചത്. ഇന്നലെ കണ്ണൂർ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും സർജൻ ഇല്ലാത്തതിനാൽ പോസ്റ്റ്‌ മോർട്ടം നടന്നിരുന്നില്ല.ഇതേ തുടർന്നാണ്…

Read More

കോഴിക്കോട് മെഡിക്കൽ കോളജിൽ നാല് വയസുകാരിക്ക് വിരലിന് പകരം നാവിൽ ശസ്ത്രക്രിയ നടത്തിയ സംഭവം ; ശസ്ത്രക്രിയ നടത്തിയ ഡോക്ടർക്ക് സസ്പെൻഷൻ

കോഴിക്കോട് മെഡിക്കല്‍ കോളേജ് മാതൃ ശിശു സംരക്ഷണ കേന്ദ്രത്തില്‍ നാല് വയസുകാരിയ്ക്ക് ശസ്ത്രക്രിയാ പിഴവ് സംഭവിച്ചെന്ന പരാതിയില്‍ അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ബിജോണ്‍ ജോണ്‍സണെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. സംഭവത്തെപ്പറ്റി അടിയന്തരമായി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. വിശദമായ അന്വേഷണം നടത്തി തുടര്‍നടപടി സ്വീകരിക്കാനും മന്ത്രി നിര്‍ദേശം നല്‍കി. ആശുപത്രികള്‍ പ്രോട്ടോകോളുകള്‍ കൃത്യമായി പാലിക്കാന്‍ മന്ത്രി…

Read More

കോഴിക്കോട് മെഡിക്കൽ കോളജിലെ ശസ്ത്രക്രിയ പിഴവ് ; വിഷയത്തിൽ റിപ്പോർട്ട് തേടി ആരോഗ്യ വകുപ്പ് മന്ത്രി

കോഴിക്കോട് മെഡിക്കല്‍ കോളേജ് മാതൃ ശിശു സംരക്ഷണ കേന്ദ്രത്തില്‍ ശസ്ത്രക്രിയ പിഴവ് സംഭവിച്ചെന്ന പരാതിയില്‍ അടിയന്തരമായി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശം. നാല് വയസുകാരിയ്ക്ക് നടത്തിയ ശസ്ത്രക്രിയയിൽ പിഴവ് സംഭവിച്ചെന്ന പരാതിയിലാണ് മന്ത്രിയുടെ ഇടപെടല്‍. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്കാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കിയത്. കൈ വിരലിന്റെ ശസ്ത്രക്രിയയ്‌ക്കെത്തിയ നാല് വയസുകാരിക്ക് നാവില്‍ ശസ്ത്രക്രിയ നടത്തിയെന്നാണ് പരാതി. ചെറുവണ്ണൂര്‍ മധുര ബസാറിലെ കുട്ടിയാണ് ഗുരുതരമായ ചികിത്സ പിഴവിന് ഇരയായത്. കൈപ്പത്തിയിലെ…

Read More

ശസ്ത്രക്രിയ മാറ്റി ചെയ്ത സംഭവം; പരാതി നൽകുമെന്ന് ബന്ധുക്കൾ, ഡോക്ടർക്കെതിരെ നടപടിയെടുക്കുമെന്ന് സൂപ്രണ്ട്

കോഴിക്കോട് മെഡിക്കൽ കോളേജിൽ നാലുവയസുകാരിക്ക് ശസ്ത്രക്രിയ മാറ്റി ചെയ്ത സംഭവത്തിൽ ഡോക്ടർക്കെതിരെ നടപടിയെടുക്കുമെന്ന് മെഡിക്കൽ കോളേജ് സൂപ്രണ്ട് അറിയിച്ചു. കൈയിലെ ആറാംവിരൽ നീക്കംചെയ്യാനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന കുട്ടിയുടെ നാവിനായിരുന്നു ഓപ്പറേഷൻ നടത്തിയത്. ഇനി ഒരു കുട്ടിക്കും ഈ ഗതി ഉണ്ടാവരുതെന്ന് ബന്ധുക്കൾ പറഞ്ഞു. പൊലീസിൽ പരാതി നൽകാനാണ് ബന്ധുക്കളുടെ തീരുമാനം. സംഭവത്തിൽ ആരോഗ്യമന്ത്രി റിപ്പോർട്ട് തേടിയിട്ടുണ്ട്. റിപ്പോർട്ടിന്റെ പരാതിയിൽ കൂടുതൽ നടപടിയെടുക്കും. ചെറുവണ്ണൂർ മധുരബസാർ സ്വദേശിനിക്കാണ് ദുരനുഭവം ഉണ്ടായത്. ആറാം വിരൽ മുടിയിലും മറ്റും കുടുങ്ങി മുറിവ്…

Read More

കോഴിക്കോട് മെഡിക്കൽ കോളജ് ഐസിയു പീഡനക്കേസ് ; അതിജീവിതയുടെ സമരം റോഡിലേക്ക്

കോഴിക്കോട് മെഡിക്കൽ കോളേജ് ഐസിയു പീഡനക്കേസ് അതിജീവിതയുടെ സമരം റോഡിലേക്ക്. വിവരാവകാശ റിപ്പോർട്ട് കിട്ടുന്നത് വൈകുന്നെന്ന് ആരോപിച്ചാണ് മാനാഞ്ചിറയിൽ റോഡിൽ നിന്നുള്ള അതിജീവിതയുടെ പ്രതിഷേധം. അതിജീവിതയ്ക്ക് ഐക്യദാർഡ്യവുമായി സാമൂഹിക പ്രവർത്തകരും ഒപ്പമുണ്ട്. അതിജീവിത നൽകിയ അപ്പീലിൽ വിവരാവകാശ കമ്മീഷൻ പൊലീസിനോട് റിപ്പോർട്ട് തേടിയത് ഇന്നാണെന്നും ആരോപണമുണ്ട്. മൊഴിയെടുത്ത ഡോക്ടർക്കെതിരായ പരാതിയിലെ അന്വേഷണ റിപ്പോർട്ടിന്‍റെ പകർപ്പ് ആവശ്യപ്പെട്ടാണ് അതിജീവിതയുടെ പ്രതിഷേധ സമരം. താൻ പറഞ്ഞ പല കാര്യങ്ങളും മൊഴിയെടുത്ത ഗൈനക്കോളജിസ്റ്റ് ഡോക്ടർ കെ വി പ്രീതി രേഖപ്പെടുത്തിയില്ലെന്നും പ്രതികളെ…

Read More

17 കാരിയുടെ മരണം; കരാട്ടെ അധ്യാപകനെതിരെ കൂടുതല്‍ വെളിപ്പെടുത്തൽ

എടവണ്ണപ്പാറയിലെ 17 കാരിയുടെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കരാട്ടെ അധ്യാപകൻ സിദ്ധീഖ് അലിക്കെതിരെ കൂടുതല്‍ വെളിപ്പെടുത്തൽ. സിദ്ധീഖ് അലിയുടെ നിരന്തര പീഡനത്തിന് ഇരയായെന്നാണ് കരാട്ടെ ക്ലാസിലെ മുൻ വിദ്യാർത്ഥിനി വെളിപ്പെടുത്തിയിരിക്കുന്നത്. പരിശീലനത്തിന്റെ ഭാഗമെന്ന് പറഞ്ഞ് അധ്യാപകൻ ദേഹത്ത് സ്പർശിക്കാറുണ്ടെന്നും പെൺകുട്ടി പറയുന്നു. 8 വയസ് മുതലുള്ള കുട്ടികളെയാണ് സ്ഥാപനത്തിൽ വച്ച് ഉപദ്രവിക്കുന്നത്. പീഡനം അസഹനീയമായപ്പോൾ പരിശീലനം മതിയാക്കുകയും അധ്യാപകനെതിരെ പരാതി നൽകുകയും ചെയ്തുവെന്നും പെൺകുട്ടി തുറന്നു പറയുന്നു. എന്നാൽ സിദ്ധീഖ് അലിയുടെ ഭീഷണിപ്പെടുത്തലിനെ തുടർന്ന് പരാതി പിന്നീട്…

Read More

വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ കുറ്റപത്രം സമർപ്പിച്ചു; 2 ഡോക്ടർമാരും 2 നഴ്‌സുമാരും പ്രതികൾ

പ്രസവ ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ കുറ്റപത്രം സമർപ്പിച്ചു. രണ്ടു ഡോക്ടർമാരെയും രണ്ട് നഴ്‌സുമാരെയും പ്രതികളാക്കിയാണ് പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. മഞ്ചേരി ഗവ. മെഡിക്കൽ കോളേജിലെ ഡോ. സി.കെ. രമേശൻ, കോട്ടയത്തെ സ്വകാര്യ ആശുപത്രി ഗൈനക്കോളജിസ്റ്റ് ഡോ. എം. ഷഹന, കോഴിക്കോട് മെഡിക്കൽ കോളേജ് മാതൃ -ശിശു സംരക്ഷണ കേന്ദ്രത്തിലെ സ്റ്റാഫ് നഴ്സുമാരായ എം. രഹന, കെ.ജി. മഞ്ജു എന്നിവരെയാണ് പ്രതിചേർത്തത്. കുന്ദമംഗലം കോടതിയിലാണ് കുറ്റപത്രം നൽകിയത്. ഹർഷീനയുടെ വയറ്റിൽ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയത്…

Read More

’50 ലക്ഷം നഷ്ടപരിഹാരം വേണം’; ഹര്‍ഷിന വീണ്ടും സമരത്തിന്

ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ ഹര്‍ഷിന വീണ്ടും സമരത്തിന്. നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ടാണ് സമരം. സെപ്റ്റംബര്‍ 13ന് സെക്രട്ടറിയേറ്റിന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തും. പൊലീസ് പ്രതിപ്പട്ടിക കോടതിയില്‍ സമര്‍പ്പിച്ചതോടെ വാക്ക് പാലിക്കാന്‍ ആരോഗ്യ മന്ത്രി തയ്യാറാകണമെന്ന് ഹര്‍ഷിന ആവശ്യപ്പെട്ടു. പ്രതികള്‍ക്കനുകൂലമായി ഡോക്ടേഴ്‌സ് നഴ്‌സസ് സംഘടനകള്‍ രംഗത്ത് വരുന്നത് മനുഷ്യത്വ രഹിതമാണെന്നും ഹര്‍ഷിന പറഞ്ഞു. അതേസമയം 50 ലക്ഷം നഷ്ടപരിഹാരം വേണമെന്ന നിലപാടില്‍ വിട്ടുവീഴ്ചയില്ലെന്ന് സമരസമിതിയും വ്യക്തമാക്കി. സര്‍ക്കാര്‍ ഹര്‍ഷിനയ്ക്ക് അനുകൂല നിലപാട് സ്വീകരിച്ചില്ലെങ്കില്‍ തുടര്‍ സമരപരിപാടികള്‍…

Read More

താനൂരിൽ കാണാതായ എട്ട് വയസുകാരനെ കണ്ടെത്തി, തിരച്ചിൽ അവസാനിപ്പിച്ചേക്കും

താനൂരിലെ ബോട്ടപകടത്തിൽ കാണാതായ എട്ട് വയസുകാരനെ കണ്ടെത്തി. അപകടത്തിൽ പെട്ട് പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് കുട്ടി. ഇന്നലത്തെ തിരക്കിൽ ബന്ധുക്കൾക്ക് കുട്ടിയെ കുറിച്ച് വിവരം ലഭിച്ചിരുന്നില്ല. കുട്ടിയെ കാണാനില്ലെന്ന പരാതിയിൽ അപകടം നടന്ന സ്ഥലത്ത് തിരച്ചിൽ നടത്തുന്നതിനിടെയാണ് കുട്ടിയെ കണ്ടെത്തിയത്. ബന്ധുക്കൾ തന്നെ ആശുപത്രികളിൽ ചികിത്സയിലുള്ളവരിൽ കുട്ടിയുണ്ടോയെന്ന് പൊലീസിനോട് ചോദിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കുട്ടിയെ മാറ്റിയിരുന്നുവെന്ന് മനസിലായത്. ഇതോടെ ഇനി അപകടത്തിൽ പെട്ട ആരെയും കണ്ടുകിട്ടാനില്ലെന്നാണ്…

Read More