സൗദിയിലുണ്ടായ വാഹനാപകടത്തിൽ കോഴിക്കോട് സ്വദേശി മരിച്ചു

റിയാദ് : സൗദി അറേബ്യയിലെ മധ്യപ്രവിശ്യയിലുണ്ടായ വാഹനാപകടത്തിൽ കോഴിക്കോട് കൊടുവള്ളി സ്വദേശി മരിച്ചു. റിയാദ് – മദീന ഹൈവേയിലെ അൽഗാത്തിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് കത്തറമ്മൽ പുക്കാട്ട് പുറായിൽ അബ്ദുൽഅസീസ് മരിച്ചത്. 61 വയസ്സായിരുന്നു. ബുധനാഴ്ച്ച രാത്രിയിലായിരുന്നു അപകടം. അൽഗാത്ത് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. പിതാവ്: പരേതനായ വാവാട്ട് കുരുടൻ ചാലിൽ അമ്മദ് മുസ്ലിയാർ. മാതാവ്: ഖദീജ. ഭാര്യ: റംല വാവാട്. മക്കൾ: സഹീറ, സഹ്ദാദ്, ഹയ ഫാത്തിമ (വിദ്യാർഥി).

Read More

കോഴിക്കോട് എൻഐടി ക്വാർട്ടേഴ്‌സിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ദമ്പതികൾ മരിച്ചു

കുന്നമംഗലം എൻഐടി സ്റ്റാഫ് ക്വാർട്ടേഴ്‌സിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ജീവനക്കാരായ ദമ്പതികൾ മരിച്ചു. എൻഐടി സിവിൽ എൻജിനീയറിങ് വിഭാഗം ടെക്‌നീഷ്യനാണ് അജയകുമാർ (55), ഭാര്യ ലിനി എന്നിവരാണ് മരിച്ചത്. കൊല്ലം സ്വദേശിയാണ് അജയകുമാർ.  13 വയസുള്ള മകനെ പരുക്കുകളോടെ കെഎംസിടി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നു പുലർച്ചെ നാലുമണിയോടെയാണ് സംഭവം. 

Read More