
കാറിലും ബൈക്കിലും ഉണ്ടായിരുന്നവർ സുഹൃത്തുക്കൾ; മുണ്ടക്കയത്തെ വാഹനാപകടത്തിൽ 2 യുവാക്കൾ മരിച്ചു;
കോട്ടയം: മുണ്ടക്കയത്ത് വണ്ടൻപതാൽ റോഡിൽ വാഹനാപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. മുണ്ടക്കയം സ്വദേശി അരുൺ, അഖിൽ എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ച ബൈക്കിലേക്ക് പിന്നാലെ വന്ന കാർ ഇടിച്ചതിനെ തുടർന്ന് ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഇന്ന് ഉച്ചയോടെയാണ് അപകടമുണ്ടായത്. ബൈക്കിലിടിച്ച കാറിലുണ്ടായിരുന്നവരും സുഹൃത്തുക്കളാണ്. ഇവർ ഒരുമിച്ച് കോരുത്തോട്ടിലേക്ക് പോകുന്ന വഴിയാണ് അപകടം. കാറിനെ മറികടന്ന് മുന്നോട്ട് പോകാൻ ശ്രമിക്കവേ ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. മതിലിലേക്കാണ് ബക്ക് മറിഞ്ഞത്. കാറും ബൈക്കും തമ്മിൽ മത്സര ഓട്ടം…