
തിരുവാതുക്കൽ ദമ്പതികൊലക്കേസ് : മുൻ വീട്ടുജോലിക്കാരൻ കസ്റ്റഡിയിൽ
കോട്ടയം തിരുവാതുക്കൽ ദമ്പതികളെ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഇതര സംസ്ഥാന തൊഴിലാളിയായ അസം സ്വദേശി അമിതിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മാസങ്ങൾക്ക് മുൻപ് സ്വഭാവദൂഷ്യം കാരണം ഇയാളെ ജോലിയിൽ നിന്ന് വിജയകുമാർ പിരിച്ചുവിട്ടിരുന്നു. സിസിടിവി ദൃശ്യം റെക്കോർഡ് ചെയ്യുന്ന ഡിവിആർ (ഡിജിറ്റൽ വിഡിയോ റെക്കോർഡർ) കൊലക്ക് ശേഷം പ്രതി മോഷ്ടിച്ചിട്ടുണ്ട്. വീടിന്റെ മുന്നിൽ സിസിടിവിയുണ്ട്. ഈ സിസിടിവിയുടെ വിവരങ്ങളെല്ലാം ശേഖരിക്കുന്ന ഡിവിആർ ആണു പ്രതി മോഷ്ടിച്ചത്. വീട്ടിലെ ജോലിക്കാരൻ ആയിരുന്നതിനാൽ തന്നെ സിസിടിവിയുണ്ട് എന്ന് മനസിലാക്കിയാണ്…