
കൊല്‍ക്കത്തയ്‌ക്കെതിരെ തകര്‍പ്പന്‍ ജയം; പ്ലേ ഓഫിനോട് അടുത്ത് ഗുജറാത്ത് ടൈറ്റന്‍സ്
ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ഗുജറാത്ത് ടൈറ്റന്‍സിന് തകര്‍പ്പന്‍ ജയം. സീസണിലെ ഗുജറാത്തിന്റെ ആറാം ജയമാണിത്. കൊല്‍ക്കത്തക്കെതിരെ 39 റണ്‍സിന്റെ ജയമാണ് ഗുജറാത്ത് നേടിയത്. ഗുജറാത്ത് ഉയര്‍ത്തിയ 199 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്തയ്ക്ക് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. കൊല്‍ക്കത്തയ്ക്കായി അര്‍ധ സെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ(36 പന്തില്‍ 50) മാത്രമാണ് തിളങ്ങിയത്. മറുപടി ബാറ്റിങ്ങില്‍ അജിന്‍ക്യ രഹാനെ ഒഴികെ കൊല്‍ക്കത്തയുടെ മുന്‍നിര ബാറ്റര്‍മാര്‍ക്കൊന്നും തിളങ്ങാന്‍ സാധിച്ചില്ല. റഹ്മാനുള്ള…