
കാണാതായ വയോധികയുടെ മ്യതദേഹം കണ്ടെത്തി
കോഴിക്കോട് കോടഞ്ചേരിയിൽ നിന്നും ഒരാഴ്ച്ച മുമ്പ് കാണാതായ വയോധികയുടെ മ്യതദേഹം കണ്ടെത്തി. വലിയകൊല്ലി മംഗലം വീട്ടിൽ ജാനകിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഈ മാസം ഒന്നാം തിയതിയാണ് ജാനകിയെ കാണാതായത്. തുടർന്ന് പോലീസും ഡോഗ് സ്ക്വാഡും നാട്ടുകാരും സന്നദ്ധ സംഘടന പ്രവർത്തകരും നടത്തിയ തിരച്ചിലിലാണ് അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. വയോധികയുടെ വസ്ത്രങ്ങൾ ഇന്നലെ പള്ളിക്കുന്നേൽ മലയിൽ നിന്ന് കണ്ടെത്തിയിരുന്നു. വസ്ത്രം കണ്ടെത്തിയതിന് താഴെയാണ് മൃതദേഹവും കണ്ടെത്തിയത്.