
ദുബായ് – കാസർഗോഡ് ജില്ലാ കെഎംസിസി ‘ഹല ഈദ് സംഗമം’: ലഹരിവിരുദ്ധ പോരാട്ടത്തിന് ഐക്യദാർഢ്യം
കാസർഗോഡ് ജില്ലാ കെഎംസിസിയുടെ നേതൃത്വത്തിൽ ഈദുൽ ഫിത്വർ ദിനത്തിൽ ദേര ബനിയാസ് പേൾ ക്രീക്ക് ഹോട്ടലിൽ ‘ഹല ഈദ് സംഗമം’ സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്‍റ് സലാം കന്യപ്പാടി അധ്യക്ഷത വഹിച്ചു. നാട്ടിലെ സമാധാനത്തിനും സുരക്ഷിത ജീവിതത്തിനും വെല്ലുവിളിയായി മാറിയ മയക്കുമരുന്ന്, ലഹരി തുടങ്ങിയ വിപത്തുകൾക്കെതിരായ പോരാട്ടത്തിന് സംഗമം ഐക്യദാർഢ്യം പ്രഖ്യാപിച്ചു. മയക്കുമരുന്നിനെതിരെ നാമോരോരുത്തരും രംഗത്തിറങ്ങേണ്ട സമയം അതിക്രമിച്ചുവെന്ന് സംഗമം ഉദ്ഘാടനം ചെയ്ത മുസ്‌ലിം ലീഗ് കാസർഗോഡ് ജില്ലാ പ്രസിഡന്‍റ് കല്ലട്ര മാഹിൻ ഹാജി അഭിപ്രായപ്പെട്ടു. സ്വന്തം വീടുകളിൽ…