
കെ-മാറ്റ് 2025: അപേക്ഷ തീയതി മെയ് 15 വരെ നീട്ടി
സംസ്ഥാനത്തെ 2025 അദ്ധ്യയന വർഷത്തെ എംബിഎ പ്രവേശനത്തിനുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷക്ക് അപേക്ഷിക്കാനുള്ള തിയതി നീട്ടി. അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി മെയ് 15ന് വൈകുന്നേരം നാല് വരെയാണ് നീട്ടിയത്. കേരള മാനേജ്‌മെന്റ്‌റ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് (സെഷൻ-II) മേയ് 24നാണ് നടക്കുക. കേരളത്തിലെ വിവിധ സർവകലാശാലകൾ, ഡിപ്പാർട്ടുമെന്റുകൾ, ഓട്ടോണമസ് കോളേജുകൾ ഉൾപ്പെടെയുള്ള അഫിലിയേറ്റഡ് മാനേജ്‌മെന്റ് കോളേജുകൾ എന്നിവയിലെ എംബിഎ പ്രവേശനം ലഭിക്കണമെങ്കിൽ കെ-മാറ്റ് ബാധകമായിരിക്കും. അപേക്ഷ സമർപ്പിക്കേണ്ടത് www.cee.kerala.gov.in ലൂടെയാണ്. ഹെൽപ് ലൈൻ നമ്പർ :…