കെ കെ ശൈലജയുടെ പേരിൽ വ്യാജ വീഡിയോ പ്രചരിപ്പിച്ച കേസ്: ലീഗ് നേതാവിന് പതിനയ്യായിരം രൂപ പിഴ ശിക്ഷ

ലോക്സഭാ തെരഞ്ഞെടുപ്പിൽ വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന കെ.കെ.ശൈലജയുടെ പേരിൽ വ്യാജ വീഡിയോ പ്രചരിപ്പിച്ച കേസിൽ ലീഗ് നേതാവിന് പിഴ ശിക്ഷ. ന്യൂമാഹി പഞ്ചായത്ത് യുഡിഎഫ് ചെയർമാനും വാർഡംഗവുമായ ടിഎച്ച് അസ്ലമിനാണ് തലശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി പതിനയ്യായിരം രൂപ പിഴയിട്ടത്. മുസ്ലിങ്ങൾ വർഗീയവാദികളാണെന്ന് കെ.കെ.ശൈലജ പറഞ്ഞെന്ന രീതിയിലാണ് വാട്സാപ്പ് ഗ്രൂപ്പുകളിൽ വ്യാജ വീഡിയോ പ്രചരിപ്പിച്ചത്. ചൊക്ലി സ്വദേശി നൽകിയ പരാതിയിൽ, സമുദായ സ്പർധയുണ്ടാക്കാൻ ശ്രമിച്ചെന്ന വകുപ്പുൾപ്പെടെ ചേർത്താണ് ന്യൂ മാഹി പൊലീസ് കേസെടുത്തിരുന്നത്.  

Read More

‘കെകെ ശൈലജ മുഖ്യമന്ത്രിയാകണമെന്ന് ജനങ്ങൾക്ക് ആഗ്രഹമുണ്ട്, വടകരയിൽ പരാജയപ്പെട്ടത്’: പി.ജയരാജൻ

ഭാവിയിൽ കെകെ ശൈലജ മുഖ്യമന്ത്രിയായി കാണണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നുണ്ടെന്ന പരാമർശവുമായി സിപിഎം സംസ്ഥാന സമിതിയിൽ പി ജയരാജൻ. ലോക്സഭാ തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് ദയനീയ പരാജയം ഏൽക്കേണ്ടിവന്നതിന്റെ കാരണങ്ങൾ വിലയിരുത്താൽ ചേർന്ന സംസ്ഥാന സമിതി യോഗത്തിലാണ് ഇത്തരത്തിൽ പരാമശമുണ്ടായതെന്നാണ് റിപ്പോർട്ട്. യോഗത്തിൽ മുഖ്യമന്ത്രിക്കെതിരെയുൾപ്പടെ അതിരൂക്ഷമായ വിമർശനമാണ് ഉണ്ടായത്. ‘വടകരയിലെ ജനങ്ങൾക്കും ശൈലജ മുഖ്യമന്ത്രിയാകണമെന്ന് ആഗ്രഹമുണ്ട്. അവരെ ഒതുക്കുന്നതിന് വേണ്ടിയാണ് മത്സരിപ്പിച്ചതെന്ന തോന്നൽ ജനങ്ങൾക്കുണ്ടായി. ശൈലജയെ ഡൽഹിയിലേക്ക് അയക്കാതെ സംസ്ഥാനത്തുതന്നെ നിർത്താനുള്ള വടകരയിലുള്ളവരുടെ ആഗ്രഹം തോൽവിയുടെ ഘടകമാണ്’ എന്നിങ്ങനെയായിരുന്നു ജയരാജന്റെ…

Read More

വന്ദേ ഭാരതിൽ സുരേഷ് ​ഗോപിയ്ക്കൊപ്പം ശൈലജ ടീച്ചറും; ചിത്രവുമായി സംവിധായകൻ മേജർ രവി

കേന്ദ്ര സഹമന്ത്രി സുരേഷ് ​ഗോപിയ്ക്കും മുൻ മന്ത്രി കെ.കെ ശൈലജയ്ക്കുമൊപ്പമുള്ള ചിത്രം പങ്കുവച്ച് സംവിധായകൻ മേജർ രവി. വന്ദേ ഭാരതിൽ വച്ചായിരുന്നു ഈ അപ്രതീക്ഷിത കൂടിക്കാഴ്ച നടന്നത്. ‘കേന്ദ്രമന്ത്രിയായതിന് ശേഷം എസ്ജിയുമായുള്ള എന്റെ ആദ്യ കൂടിക്കാഴ്ച വന്ദേ ഭാരതിൽ. ഒരു വലിയ ആലിം​ഗനത്തോടെ എസ്ജിയെ അഭിനന്ദിക്കുന്നു. പിന്നെ കെ.കെ ശൈലജ ടീച്ചറേയും അപ്രതീക്ഷിതമായി കണ്ടുമുട്ടി. ഈ നിമിഷം ഇഷ്ടപ്പെട്ടു. ജയ് ഹിന്ദ്’ – എന്നാണ് മേജർ രവി ഇവർക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് കുറിച്ചിരിക്കുന്നത്. ‌ സുരേഷ് ​ഗോപിയും…

Read More

ചിരി മായാതെ മടങ്ങൂ ടീച്ചർ…; ശൈലജ ടീച്ചർക്ക് കെകെ രമയുടെ സ്‌നേഹ കുറിപ്പ്

വടകര ലോക്‌സഭ തെരഞ്ഞെടുപ്പിൽ തോൽവി ഉറപ്പിച്ച ഇടതു മുന്നണി സ്ഥാനാർഥി കെ കെ ശൈലജ ടീച്ചർക്ക് സ്‌നേഹ കുറിപ്പുമായി കെ കെ രമ. ചിരി മായാതെ മടങ്ങൂ ടീച്ചർ എന്നാണ് യു ഡി എഫ് എം എൽ എ കുറിച്ചത്. മിണ്ടാനും ചിരിക്കാനും തൊടാനും ഉമ്മ വെക്കാനുമൊക്കെ ചിരി മായാത്ത മുഖം ബാക്കി വെക്കണം മനുഷ്യനെന്ന് അപാരമായി ആഗ്രഹിക്കുന്നവരുടെ നാടാണ് വടകരയെന്നും രമ ചൂണ്ടികാട്ടി. അങ്ങനെയുള്ള വടകരയിൽ നിന്ന് മടങ്ങുമ്പോൾ ചിരി മായാതെ വേണം ടീച്ചർ മടങ്ങാനെന്നും…

Read More

കേരളത്തിൽ യുഡിഎഫ് അനുകൂല ട്രെൻഡ്: കെകെ ശൈലജ

വടകരയിൽ തിരിച്ചടി സമ്മതിച്ച് എൽഡിഎഫ് സ്ഥാനാർത്ഥി കെ കെ ശൈലജ. കേരളത്തിൽ യുഡിഎഫ് അനുകൂല ട്രെൻഡാണെന്ന് ശൈലജ പറഞ്ഞ്. നവമാധ്യമ പ്രചാരണം ഫലത്തെ സ്വാധീനിച്ചതായും വ്യക്തമാക്കി. വോട്ടെണ്ണൽ പുരോ​ഗമിക്കുമ്പോൾ വടകരയിൽ യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലാണ്  ലീഡ് ചെയ്യുന്നത്. വടകരയിൽ ഷാഫി തന്നെ ലീഡിൽ തുടരാനാണ് സാധ്യതയെന്നും കെകെ ശൈലജ പറഞ്ഞു. ട്രെൻഡ് എന്ന നിലയിൽ 2019ലെ സമാന സാഹചര്യമാണ് കേരളത്തിൽ കാണുന്നതെന്നും ശൈലജ ടീച്ചർ പ്രതികരിച്ചു. 

Read More

‘കാഫിർ’ സ്‌ക്രീൻ ഷോട്ടിനു പിന്നിൽ സിപിഎം അല്ല; കെ.കെ.ശൈലജ

വടകരയിലെ ‘കാഫിർ’ സ്‌ക്രീൻ ഷോട്ടിനു പിന്നിൽ തങ്ങളല്ലെന്ന് എൽഡിഎഫ് സ്ഥാനാർഥി കെ.കെ.ശൈലജ. ‘എതിരാളികൾ ഇത്തരത്തിലുള്ള എന്തെല്ലാം പ്രചാരണങ്ങൾ നടത്തി. ജനങ്ങൾ അതെല്ലാം വിശ്വസിക്കുമോ? അങ്ങനെ വിശ്വാസത്തിലെടുത്താൽ എന്താ ചെയ്യുക. ഞാൻ കുറെയേറെ തിരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നു. ആ സമയത്തൊന്നും ഇങ്ങനെ വ്യക്തിപരമായി, വൃത്തികെട്ട അധിക്ഷേപം ചൊരിയുന്ന സാഹചര്യമുണ്ടായിട്ടില്ല’ കെ.കെ.ശൈലജ മാധ്യമപ്രവർത്തകരോട പറഞ്ഞു. വടകരയിൽ ബിജെപി യുഡിഎഫിനു വോട്ട് മറിക്കാൻ ശ്രമിച്ചിട്ടുണ്ടെന്ന് വിവരം ലഭിച്ചുവെന്നും ശൈലജ പറഞ്ഞു. എത്ര വോട്ട് മറിച്ചെന്നു പറയാൻ സാധിക്കില്ല. അപൂർവം ചിലയിടങ്ങളിൽനിന്ന് അത്തരം സംസാരം…

Read More

ആര്‍എംപി നേതാവിന്റെ പ്രസ്താവന; ആണ്‍കോയ്മാ മുന്നണിയായി യുഡിഎഫ് അധപ്പതിച്ചു കഴിഞ്ഞുവെന്ന് മന്ത്രി ആര്‍ ബിന്ദു

പൊതുരംഗത്തെ സ്ത്രീകളെ അവമതിപ്പോടെ കാണുന്ന ആൺകോയ്മാ മുന്നണിയായി യുഡിഎഫ് അധപ്പതിച്ചു കഴിഞ്ഞുവെന്ന് തെളിയിക്കുന്നതാണ് ആർഎംപി നേതാവ് ഹരിഹരന്റെ പ്രസ്താവനയെന്ന് മന്ത്രി ആർ ബിന്ദു പറഞ്ഞു. സ്ത്രീ സമൂഹത്തിന് ക്ഷമിക്കാൻ പറ്റാത്തതാണ് മഞ്ജു വാര്യരെയും ശൈലജ ടീച്ചറെയും അധിക്ഷേപിക്കുന്ന പ്രസ്താവനയെന്നും മന്ത്രി പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പു ഘട്ടത്തിൽ ഉടനീളം കെ കെ ഷൈലജ ടീച്ചർക്കെതിരെ ലിംഗനീതിക്ക് തെല്ലുവില കൊടുക്കാതെ യുഡിഎഫ് നടത്തിയ സൈബർ ആക്രമണങ്ങളുടെ ബുദ്ധികേന്ദ്രം ആരാണെന്ന് ഇതു വഴി വ്യക്തമായിരിക്കുകയാണെന്നും മന്ത്രി തുറന്നടിച്ചു. രാഷ്ട്രീയത്തിലായാലും മറ്റു പൊതു…

Read More

‘വാർത്താസമ്മേളനം വിളിച്ച് മാപ്പ് മാപ്പ് പറയണം, ഇല്ലെങ്കിൽ നിയമ നടപടി’; കെ കെ ശൈലജയ്ക്ക് വക്കീൽ നോട്ടീസുമായി ഷാഫി

വടകര എൽഡിഎഫ് സ്ഥാനാർത്ഥി കെകെ ശൈലജയ്ക്ക് യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലിൻറെ വക്കീൽ നോട്ടീസ്. ഇരുപത്തിനാല് മണിക്കൂറിനകം വാർത്താസമ്മേളനം വിളിച്ച് മാപ്പ് പറഞ്ഞില്ലെങ്കിൽ നിയമനടപടിയിലേക്ക് കടക്കുമെന്നും ഷാഫി പറമ്പിൽ അറിയിച്ചു. രാഷ്ട്രീയ നേട്ടത്തിന് വേണ്ടി തനിക്കെതിരെ ആരോപണമുന്നയിച്ചെന്നും ഷാഫി പറഞ്ഞു. കെകെ ശൈലജയെ അപകീർത്തിപ്പെടും വിധത്തിലുള്ള വീഡിയോ പ്രചരിപ്പിച്ചുവെന്ന ആരോപണമാണ് ഷാഫി പറമ്പിലിന് നേരെ ഉയർന്നിരുന്നത്. തനിക്കെതിരായി മോശം വീഡിയോ പ്രചരിപ്പിക്കുന്നുവെന്ന് കാട്ടി ശൈലജ പൊലീസ് പരാതിയും നൽകിയിരുന്നു. തുടർന്ന് ഇത് അശ്ലീല വീഡിയോ ആണെന്ന് വരെയുള്ള…

Read More

‘തെരഞ്ഞെടുപ്പിൽ വിലകുറഞ്ഞ പണി എടുക്കേണ്ട കാര്യം എനിക്കില്ല’; കെകെ ശൈലജ

സൈബർ ആക്രമണത്തിനെതിരെ പറഞ്ഞതൊന്നും മാറ്റിപ്പറഞ്ഞിട്ടില്ലെന്ന് കെ കെ ശൈലജ. തെളിവ് കൊടുക്കേണ്ടിടത്ത് കൊടുക്കും. സൈബർ ആക്രമണത്തിൽ ജനത്തിന് പ്രതിഷേധമുണ്ടെന്നും ശൈലജ പറഞ്ഞു. തെരഞ്ഞെടുപ്പിൽ വില കുറഞ്ഞ പണിയൊന്നും എടുക്കേണ്ട കാര്യം തനിക്കില്ലെന്ന് പറഞ്ഞ ശൈലജ സോഷ്യൽ മീഡിയ ഇംപാക്റ്റ് യുഡിഎഫിന് ബൂമറാങ്ങായി മാറുമെന്നും കൂട്ടിച്ചേർത്തു. ”സൈബർ ഇടത്തിൽ അധാർമിക നീക്കം എനിക്കെതിരെ ഉണ്ടായി. സൈബർ ആക്രമണമാണ് വടകരയിൽ ചർച്ച എന്നത് ശരിയല്ല. എന്റെ പൊളിറ്റിക്കൽ ക്രെഡിബിലിറ്റിയെ ചോദ്യം ചെയ്തു, അതിന് മാധ്യമങ്ങളെ ഉപയോഗിച്ചു. ചിന്തിക്കുന്ന ജനങ്ങൾ എനിക്കൊപ്പം…

Read More

കെ കെ ശൈലജക്കെതിരായ സൈബർ ആക്രമണം; യുഡിഎഫ് നേതാവ് അറസ്റ്റിൽ

വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി കെ കെ ശൈലജക്കെതിരായ സൈബർ ആക്രമണത്തിൽ വീണ്ടും അറസ്റ്റ്. ന്യൂ മാഹി പഞ്ചായത്ത് അംഗം ടി എച്ച് അസ്ലമിനെയാണ് ഇന്നലെ ന്യൂ മാഹി പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ ജാമ്യത്തിൽ വിട്ടു. യുഡിഎഫ് ന്യൂ മാഹി പഞ്ചായത്ത് ചെയർമാനാണ് അസ്ലം. കെ കെ ശൈലജയ്ക്കെതിരെ സോഷ്യൽ മീഡിയയിൽ അപകീർത്തികരമായ പോസ്റ്റിട്ടെന്ന കേസിൽ മറ്റൊരാളെ തൊട്ടിൽപാലം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഐപിസി 153, കേരള പൊലീസ് ആക്ട് 120 (0) പ്രകാരമാണ്…

Read More