നിസ്സഹായരായ ജനങ്ങൾക്ക് മേൽ സിംഹാസനമിട്ടു പുച്ഛ ചിരിയുമായി വാഴുകയാണ് പിണറായി; കാലം ഒരു കണക്കും തീർക്കാതെ പോയിട്ടില്ല: അൻവറിനെ പിന്തുണച്ച് കെ.കെ രമ 

നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് ആക്രമണക്കേസിൽ അറസ്റ്റിലായ പിവി അൻവർ എംഎൽഎയെ പിന്തുണച്ച് കെ.കെ രമ എംഎൽഎ. പിണറായിയുടെ ഭീരുത്വത്തിന്റെ അടയാളമാണ് അൻവറിന്റെ ജയിൽവാസമെന്ന് കെകെ രമ പറഞ്ഞു. കേരളം കണ്ട ഏറ്റവും ഭീരുവായ ഭരണാധികാരിയാണ് പിണറായി. പെരിയ കൊലക്കേസിൽ ശിക്ഷിക്കപ്പെട്ടവരെ പി ജയരാജൻ സ്വീകരിച്ച ദിവസമാണ് ഒരു ജനപ്രതിനിധിയെ വീട് വളഞ്ഞു അറസ്റ്റു ചെയ്തതെന്നും കെകെ രമ പറഞ്ഞു.  ജനങ്ങൾക്ക് വേണ്ടി ശബ്ദമുയർത്തിയ ജനപ്രതിനിധിയെ ആണ് ജയിലിൽ അടച്ചത്. നിസ്സഹായരായ ജനങ്ങൾക്ക് മേൽ സിംഹാസനമിട്ടു പുച്ഛ ചിരിയുമായി വാഴുകയാണ്…

Read More

ടി പി വധകേസ് പ്രതിയുടെ ശിക്ഷാ ഇളവ് നീക്കം; കെ കെ രമയുടെ മൊഴിയെടുത്ത എഎസ്‌ഐക്കും സ്ഥലംമാറ്റം

ടിപി ചന്ദ്രശേഖരൻ വധക്കേസ് പ്രതികളുടെ ശിക്ഷാ ഇളവ് നീക്കത്തിൽ ജയിൽ ഉദ്യോഗസ്ഥർക്കെതിരായ നടപടിക്ക് പിന്നാലെ കെ.കെ.രമയുടെ മൊഴിയെടുത്ത എഎസ്‌ഐക്കും സ്ഥലംമാറ്റം. കൊളവല്ലൂർ സ്റ്റേഷനിലെ എഎസ്‌ഐ ശ്രീജിത്തിനെ വയനാട്ടിലേക്ക് സ്ഥലംമാറ്റി. ട്രൗസർ മനോജിന് ഇളവ് നൽകാനുള്ള നീക്കത്തിന്റെ ഭാഗമായായിരുന്നു കെകെ രമയുടെ മൊഴിയെടുത്തത്. ടിപി ചന്ദ്രശേഖരൻ കേസിലെ കൊലയാളി സംഘത്തിന് ശിക്ഷാ ഇളവ് നൽകി ജയിലിൽ നിന്ന് പുറത്തിറക്കാനായിരുന്നു സർക്കാർ നീക്കം. കൊലപാതകത്തിൽ നേരിട്ട് പങ്കാളികളായ ടികെ രജീഷ്, അണ്ണൻ സിജിത്, മുഹമ്മദ് ഷാഫി എന്നിവർക്ക് സ്‌പെഷ്യൽ ഇളവ്…

Read More

‘നാടിനെ വർഗീയമായി വേർതിരിക്കാൻ നേതൃത്വം കൊടുത്തു’; പൊലീസ് ഉടനെ ലതികയെ അറസ്റ്റ് ചെയ്യണമെന്ന് കെ.കെ.രമ

‘കാഫിർ’ പോസ്റ്റ് പിൻവലിച്ചു എന്നുപറയുന്നത് അംഗീകരിക്കാനാവില്ലെന്നും കെ.കെ.ലതികയെ പൊലീസ് അറസ്റ്റു ചെയ്യണമെന്നും കെ.കെ.രമ എംഎൽഎ. യാഥാർഥ്യവുമായി ബന്ധമില്ലാത്ത കാര്യം പങ്കുവച്ചതിലൂടെ സിപിഎം അണികളെയടക്കം ധാരാളം പേരെ തെറ്റിദ്ധരിപ്പിക്കുകയാണ് ലതിക ചെയ്തതെന്നും രമ ആരോപിച്ചു. ‘‘ഒരു നാടിനെ മുഴുവൻ വർഗീയമായി വേർതിരിക്കാൻ നേതൃത്വം കൊടുക്കുകയാണ് ഇവർ ചെയ്തത്. ഇതിന്റെ ഉറവിടം കണ്ടെത്താനുള്ള അന്വേഷണത്തിന് പൊലീസ് തയാറായിരുന്നില്ല. ഇന്നലെവരെ ലതികയുടെ ഫെയ്സ്ബുക്ക് പേജിൽ നിന്നാണ് ഈ വിവരം കൂടുതലായി പങ്കുവയ്ക്കപ്പെട്ടത്. ആധികാരികമായി സിപിഎമ്മിന്‍റെ ഒരു നേതാവ് പറയുമ്പോൾ അത് വിശ്വസിക്കാൻ…

Read More

‘ശൈലജയ്‌ക്കെതിരായ സൈബർ ആക്രമണം അംഗീകരിക്കാനാകാത്ത തെറ്റ്’; കെ കെ രമ

കെ കെ ശൈലജയ്‌ക്കെതിരായ സൈബർ ആക്രമണം അംഗീകരിക്കാനാകാത്ത തെറ്റെന്ന് കെ.കെ രമ എംഎൽഎ. സ്ത്രീകൾക്കെതിരായ അശ്ലീല പ്രചാരണം തടയുന്നതിൽ പൊലീസ് പരാജയപ്പെട്ടു. പരാതി നൽകി 20 ദിവസം കഴിഞ്ഞിട്ടും പൊലീസ് നടപടിയുണ്ടായില്ല. താൻ അടക്കമുള്ള വനിതാ പൊതുപ്രവർത്തകർ സൈബർ ആക്രമണത്തിന്റെ ഇരയാണെന്നും കെ.കെ രമ പറഞ്ഞു. സൈബർ ആക്രമണത്തെ കുറിച്ചും സൈബറിടത്തിലെ വ്യാജ പ്രചാരണത്തെ കുറിച്ചും സംസാരിക്കവേ വാർത്താ സമ്മേളനത്തിൽ ശൈലജ വിതുമ്പിയിരുന്നു. പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ അടക്കം…

Read More

ക്ലിഫ് ഹൗസിൽ കർട്ടന് 7 ലക്ഷം രൂപ; കർട്ടൻ സ്വർണം പൂശിയതാണോയെന്ന് പരിഹസിച്ചു കെകെ രമ

മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക വസതിയിൽ കര്‍ട്ടൻ സ്ഥാപിക്കുന്നതിന് ഏഴ് ലക്ഷം രൂപ ചിലവാക്കിയത് നിയമസഭയിൽ ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ വാക്പോരിലേക്ക് നയിച്ചു. കര്‍ട്ടൻ സ്വര്‍ണം പൂശിയതാണോയെന്ന് കെകെ രമ പരിഹസിച്ചു. കേരളത്തിൽ മുടങ്ങാതെ നടക്കുന്നത് ക്ലിഫ് ഹൗസ് നവീകരണം മാത്രമാണ്. ജനങ്ങളെ കൊള്ളയടിക്കുന്ന സർക്കാരാണിതെന്നും അവര്‍ കുറ്റപ്പെടുത്തി. ക്ലിഫ് ഹൗസിൽ കാലിത്തൊഴുത്ത് ആദ്യമായിട്ടാണോയെന്ന് ചോദിച്ച സിപിഎം അംഗം കെ ബാബു എംഎൽഎ കോൺഗ്രസ്‌ മുഖ്യമന്ത്രിമാർ ഉണ്ടായിരുന്നപ്പോഴും നീന്തൽ കുളങ്ങൾ ഉണ്ടായിരുന്നില്ലേയെന്ന് ചോദിച്ചു. 

Read More

കെ കെ രമ വിവാദത്തിൽ പാർട്ടി ഇടപെടേണ്ടതില്ല, കേസെടുക്കുന്ന കാര്യം തീരുമാനിക്കേണ്ടത് പൊലീസ്; എം.വി ഗോവിന്ദൻ

കെ കെ രമയുടെ പരാതിയിൽ കേസെടുക്കുന്ന കാര്യം തീരുമാനിക്കേണ്ടത്  പൊലീസാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. രമയുടെ കൈക്ക് പരിക്ക് ഉണ്ടോ ഇല്ലയോ എന്ന കാര്യം അറിയില്ല. ഇതിൽ പാർട്ടി ഇടപെടേണ്ട കാര്യമില്ലെന്നും ഗോവിന്ദൻ പറഞ്ഞു.  കെ.കെ. രമ എം.എൽ.എയുടെ പരിക്കില്ലാത്ത കൈക്കാണ് പ്ലാസ്റ്റർ ഇട്ടതെന്ന് കഴിഞ്ഞ ദിവസം  എം വി. ഗോവിന്ദൻ പറഞ്ഞിരുന്നു. പൊട്ടിയ കൈ ആളുകളെ പ്രകോപിപ്പിക്കാൻ ഉപയോഗിക്കുന്ന സമീപനം ശരിയല്ല. കൈക്ക് പരിക്കുള്ളതും പരിക്കില്ലാത്തതും രാഷ്ട്രീയമായി മാറ്റാൻ പാടില്ലാത്തതാണെന്നും അദ്ദേഹം പറഞ്ഞിരുന്നു….

Read More