
പ്ലാസ്റ്റിക്ക് പാത്രത്തില്‍ തന്നെയാണോ ഭക്ഷണം സൂക്ഷിക്കുന്നത്?; അതിന്റെ അപകട വശങ്ങളെ കുറിച്ച് അറിയാം
ഇന്നും പ്ലാസ്റ്റിക്ക് പാത്രങ്ങള്‍ തന്നെ വീട്ടില്‍ കൂടുതലായും ഉപയോഗിക്കുന്ന ചിലര്‍ ഉണ്ട്. ഇപ്പോഴും അതിന്റെ അപകട വശങ്ങളെ കുറിച്ച് അവര്‍ മനസ്സിലാക്കുന്നില്ല. പ്ലാസ്റ്റിക് പാത്രങ്ങളില്‍ നിന്ന് ഭക്ഷണസാധനങ്ങള്‍ കഴിച്ചാല്‍ ഹൃദയസ്തംഭന സാധ്യത വര്‍ധിപ്പിക്കുമെന്ന് പുതിയപഠനങ്ങള്‍ പറയുന്നുണ്ട്. കടകളില്‍ നിന്നും സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നിന്നും വാങ്ങുന്ന സാധനങ്ങളൊക്കെ പ്ലാസ്റ്റിക് കവറുകളിലാണ് ലഭിക്കുന്നത്. ഭക്ഷണം ഓര്‍ഡര്‍ ചെയ്താലോ അതും ഇട്ടുവരുന്നത് പ്ലാസ്റ്റിക് കവറുകളില്‍ തന്നെ. പ്ലാസ്റ്റിക് പാത്രങ്ങളില്‍ ഭക്ഷണം കഴിക്കരുതെന്നും ഇത് ശരീരത്തെ ദോഷകരമായി ബാധിക്കുമെന്നുമുള്ള റിപോര്‍ട്ടുകള്‍ നിരന്തരമായി വന്നിട്ടും ഇതില്‍…